യുഎസ് വിദ്യാഭാസ വകുപ്പിലെ 1,315 ജീവനക്കാരെ ചൊവാഴ്ച്ച പിരിച്ചു വിട്ടു. ജോലിക്കു എത്തേണ്ടതില്ല എന്നുഅവർക്കു സന്ദേശം അയക്കുകയായിരുന്നു.
മൊത്തമുള്ള ജീവനക്കാരിൽ പകുതിയോളം വരും ഇവർ. മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു: "ഡിപ്പാർട്മെന്റ് ഓഫ് എജുക്കേഷന്റെ സ്റ്റാഫിനെ പകുതിയോളമാക്കി കുറയ്ക്കാനുളള ആരംഭം ഇന്നു കുറിച്ചു."
ഏതാണ്ട് 600 ജീവനക്കാർ സ്വയം പിരിഞ്ഞു പോയെന്നു അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ഒഴിവാക്കിയ 63 പേർ പ്രൊബേഷനിൽ ആയിരുന്നു. അവർക്കു ഒരു വർഷം പോലും സർവീസ് ഉണ്ടായിരുന്നില്ല.
"ഡിപ്പാർട്മെന്റിന്റെ പ്രവർത്തനത്തിന് ആവശ്യമില്ലാത്തവരും അപ്രസക്തരും ആയവരെയാണ് പിരിച്ചു വിടുന്നത്. മൊത്തം 131 ടീമുകളെ ഒഴിവാക്കി."
പിരിച്ചു വിടൽ നോട്ടീസ് കിട്ടുന്നവർക്കു 90 ദിവസം പൂർണ ശമ്പളവും ആനുകൂല്യങ്ങളും കിട്ടും. മാർച്ച് 21നു അവർ ഉത്തരവാദിത്തങ്ങൾ ഒഴിയണം. പിന്നീട് അവർ ശമ്പളത്തോടു കൂടിയ അവധിയിൽ പോകണം.
"നാളെ മുതൽ 21 വരെ അവർ വീട്ടിലിരുന്നു ഓൺലൈൻ ജോലി ചെയ്യണം."
ഫെഡറൽ ഗവൺമെന്റ് $1 ട്രില്യൺ ചെലഴിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ നിലവാരം കുത്തനെ താഴോട്ടാണെന്നു വക്താവ് പറഞ്ഞു. അതാണ് ഈ വെട്ടിച്ചുരുക്കലിനു കാരണം.
"ഇതെല്ലാം ചെയ്യുന്നത് വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള സൂക്ഷ്മമായ ശ്രദ്ധയോടെയാണ്. സംസ്ഥാനങ്ങൾക്കു ഈ ചുമതല ഏറ്റെടുക്കാം."
Education department cuts staff in half