യുഎസ് താരിഫുകൾക്കു മറുപടിയായി യൂറോപ്യൻ യുണിയൻ ബുധനാഴ്ച്ച $28 ബില്യൺ വരുന്ന 26 ബില്യൺ യൂറോ താരിഫുകൾ പ്രഖ്യാപിച്ചു.
എല്ലാ വ്യാപാര പങ്കാളികളിൽ നിന്നും സ്റ്റീൽ-അലുമിനിയം ഉത്പന്നങ്ങൾക്കു യുഎസ് ഈടാക്കുന്ന 25% തീരുവ ചൊവാഴ്ച്ച അർധരാത്രി നിലവിൽ വന്നു. ഒരു രാജ്യത്തെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടില്ല്ലെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി.
വാഹനങ്ങൾ, വാഷിംഗ് മെഷീൻ, ടിന്നിലടച്ച ഉത്പന്നങ്ങൾ എന്നിവയെ ഈ തീരുവ ബാധിക്കും.
യൂറോപ്യൻ യൂണിയന് ഉപയോക്താക്കളെയും ബിസിനസുകളെയും സംരക്ഷിക്കാൻ ഉത്തരവാദിത്തം ഉണ്ടെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയെൻ പറഞ്ഞു. "താരിഫ് എന്നാൽ നികുതിയാണ്. അത് ബിസിനസിനു ദോഷം ചെയ്യും. ഉപയോക്താക്കൾക്കു അതിലേറെ ദോഷമാവും.
"അവ സപ്ലൈ തടസപ്പെടുത്തുന്നു, സമ്പദ് വ്യവസ്ഥയ്ക്കു അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നു, തൊഴിൽ നഷ്ടം ഉണ്ടാക്കും, വിലക്കയറ്റം സൃഷ്ടിക്കും. യൂറോപ്പിൽ മാത്രമല്ല, യുഎസിലും."
ഇ യുവിന്റെ തീരുവകൾ അംഗരാജ്യങ്ങൾ ഏപ്രിൽ 1 മുതൽ നടപ്പാക്കും. "എന്നാൽ ഞങ്ങൾ എപ്പോഴും ചർച്ചയ്ക്ക് തയ്യാറാണ്."
US-EU tariff war begins