Image

അറുപതിന്റെ ചെറുപ്പവുമായി പവ്വര്‍ലിഫ്റ്റിംഗില്‍ മികവ് തെളിയിച്ച് താരമായി

ആഷ്‌ലി തോമസ് Published on 12 March, 2025
അറുപതിന്റെ ചെറുപ്പവുമായി പവ്വര്‍ലിഫ്റ്റിംഗില്‍ മികവ് തെളിയിച്ച് താരമായി

മധ്യവയസിനുശേഷം മത്സര രംഗത്തേക്കിറങ്ങുന്നവര്‍ വളരെ കുറവ്. ശാരീരിക പ്രശ്‌നങ്ങളും മറ്റും ഈ പ്രായത്തില്‍ അലട്ടുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മാസം എറണാകുളത്തു വച്ച് നടന്ന കേരള സ്റ്റേറ്റ് ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ അറുപത് വയസ്സിനുശേഷം ആദ്യമായി പവ്വര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുക്കുകയും മെഡല്‍ നേടുകയും ചെയ്ത്  കോട്ടയം സ്വദേശി സോമരാജ് എം.വി താരമായി.

? ട്രെയിനിംഗ് എന്നുമുതല്‍ ആരംഭിച്ചു, എന്താണ് പ്രചോദനം നല്‍കിയത്.

= കാല്‍മുട്ട് വേദന, നടുവേദന  ഉള്‍പ്പടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചപ്പോള്‍ ജിമ്മില്‍ പോകാന്‍ തുടങ്ങി. ആദ്യമൊക്കെ ബേസിക് എക്‌സര്‍സൈസ് മാത്രമാണ് ചെയ്തുവന്നിരുന്നത്. എന്നാല്‍ കോട്ടയം മാങ്ങാനത്തുള്ള ഫിറ്റ് സോണ്‍ ജിമ്മില്‍ പോയതുമുതല്‍ വെയ്റ്റ് വര്‍ക്കൗട്ടുകളും ചെയ്തു തുടങ്ങി.

? പ്രായം പരിമിതയല്ലേ.

= പ്രായം ഒന്നിനും പരിമിതിയല്ല എന്നാണ് വിശ്വാസം. ഇക്കഴിഞ്ഞ മാസം മണര്‍കാട് പള്ളി വികാരി അറുപത് വയസിനുശേഷമുള്ളവരുടെ പവ്വര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നു.

? ജിമ്മില്‍ പോയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കുറഞ്ഞോ?  

= ജിമ്മില്‍ പോകുന്നത് മസ്സില്‍ പെരുപ്പിക്കാനാണ് എന്ന് കുരുതുന്നവരാണ് ഏറെയും. എന്നാല്‍ ഫിറ്റ്‌നസ് ആഗ്രഹിച്ച് പോകുന്നവരും കുറവല്ല. എന്റെ  ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറഞ്ഞു. മുട്ടു വേദന പാടെ മാറി.

? എവിടെ,  എങ്ങനെയായിരുന്നു മത്സരം

= ഇക്കഴിഞ്ഞ ഫെബ്രുവരി 15-ന് എറണാകുളം കടവന്തറ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സ്റ്റേറ്റ് ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് മത്സരം നടന്നത്. മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ഡെഡ് ലിഫ്റ്റില്‍ 95 കിലോഗ്രാം, സ്‌ക്വാട്ടില്‍ 80 കിലോഗ്രാം, ബെഞ്ച് പ്രസില്‍ 55 കിലോഗ്രാം എന്നിവയാണ് ഉയര്‍ത്തിയത്.

? പ്രചോദനം

= പവര്‍ ലിഫ്റ്റിംഗ് ലോക ചാമ്പ്യനും സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും പാലക്കാട് ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ പ്രസിഡന്റും ബന്ധുവും കൂടിയായ ഡി. ചന്ദ്രബാബു ആണ് ആദ്യ പ്രചോദനം. പിന്നീട് ഫിറ്റ്‌സോണ്‍ ജിമ്മിലെ ട്രെയിനര്‍മാരായ മിഖായേല്‍ കുര്യാക്കോസ്, ജിത്തു ഏബ്രഹാം, ആഷ്ബിന്‍ പി.സാബു തുടങ്ങിയവര്‍. സുഹൃത്ത് രെഞ്ചു വില്‍സന്റെ പ്രചോദനവും ചെറുതല്ല.

കൂടാതെ ഇളയ മകള്‍ ശില്പയും സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

കോച്ച് മിഖായേല്‍ കുര്യാക്കോസ്‌
 

? പരിശീലനം എങ്ങനെ

= രണ്ടുമാസമാണ് ഇതിനുവേണ്ടി പരിശീലനം നടത്തിയത്. മിഖായേല്‍ കുര്യാക്കോസ്ആണ് പേഴ്‌സണല്‍ ട്രെയിനര്‍. രാവിലെ ഒരു മണിക്കൂര്‍ വീതം.

? റിട്ടയര്‍മെന്റ്

ദീപിക ദിനപത്രത്തില്‍ 37 വര്‍ഷം ജോലി ചെയ്തു.  പ്രമുഖ അമേരിക്കന്‍ മലയാളി വെബ്‌സൈറ്റായ 'ഇമലയാളി'യില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ജോലി ചെയ്തുവരുന്നു.

?  കുടുംബം

= ഭാര്യ ഓമന ടെയ്‌ലറിംഗ് ഷോപ്പ് നടത്തുന്നു. രണ്ട് പെണ്‍മക്കള്‍. മൂത്ത പുത്രി ശീതള്‍ ് ഐ.ടി പ്രൊഫഷണലാണ്. രണ്ടാമത്തെ ആള്‍ ശില്പ ഹോമിയോ ഡോക്ടര്‍. ധ്രുവ് കൊച്ചുമകന്‍. കോട്ടയത്ത് മാങ്ങാനത്ത് താമസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക