Image

മലിനീകരണം നിയന്ത്രിക്കാൻ ബൈഡൻ കൊണ്ടുവന്ന ചട്ടങ്ങൾ ട്രംപ് ഭരണകൂടം റദ്ദാക്കുന്നു (പിപിഎം)

Published on 13 March, 2025
മലിനീകരണം നിയന്ത്രിക്കാൻ ബൈഡൻ കൊണ്ടുവന്ന ചട്ടങ്ങൾ ട്രംപ് ഭരണകൂടം റദ്ദാക്കുന്നു (പിപിഎം)

വാഹനങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ കഴിഞ്ഞ വർഷം ബൈഡൻ ഭരണകൂടം കൊണ്ടുവന്ന ചട്ടങ്ങൾ ട്രംപ് ഭരണകൂടം റദ്ദാക്കുന്നു. എൻവയൺമെൻറ് പ്രൊട്ടക്ഷൻ ഏജൻസി (ഇ പി എ) മേധാവി ലീ സിൽഡിൻ ഇതിനെ വിശേഷിപ്പിക്കുന്നത് യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പൊളിച്ചെഴുത്ത് (deregulation) എന്നാണ്.  

ലൈറ്റ്, മീഡിയം, ഹെവി ഡ്യൂട്ടി വാഹനങ്ങൾക്കു ബൈഡൻ കൊണ്ടുവന്ന ചട്ടങ്ങൾ അമേരിക്കൻ വാഹന വ്യവസായത്തെ തന്നെ തകർക്കുന്നതാണെന്നു സിൽഡിൻ പറഞ്ഞു. "അവ നടപ്പാക്കാനുള്ള $1 ട്രില്യൺ ചെലവ് നമ്മൾ പരിഗണിക്കണം. നമുക്ക് ഉപയോക്താവിന്റെ താല്പര്യവും പരിസ്ഥിതിയും പരിഗണിക്കേണ്ടതുണ്ട്."

അഡ്മിനിസ്‌ട്രേറ്റീവ് പ്രൊസീഡിയർ ആക്ട് അനുസരിച്ചു നടത്തുന്ന പൊളിച്ചെഴുത്തിനു പബ്ലിക് നോട്ടീസ് നൽകിയ ശേഷം പ്രതികരണങ്ങൾക്കു കാത്തിരിക്കേണ്ടതുണ്ട്.

കഴിഞ്ഞ വർഷം മാർച്ചിൽ ചട്ടങ്ങൾ കൊണ്ടുവരുമ്പോൾ ബൈഡൻ ഭരണകൂടം പറഞ്ഞത് 2032 ആവുമ്പോഴേക്ക് ലൈറ്റ്-ഡ്യൂട്ടി വാഹനങ്ങൾക്ക് 50%, മീഡിയം-ഡ്യൂട്ടി വാഹനങ്ങൾക്ക് 44% എന്നിങ്ങനെ മലിനീകരണം കുറയും എന്നാണ്. വർഷം തോറും സമൂഹത്തിനു $100 ബില്യൺ മെച്ചങ്ങൾ ഉണ്ടാവും എന്നതിനാൽ ചട്ടം നടപ്പാക്കാനുള്ള ചെലവ് വിഷയമല്ല. പൊതുജനാരോഗ്യം മെച്ചപ്പെടും എന്നതിനാൽ $13 ബില്യൺ വർഷം തോറും ലാഭിക്കാം. ഇന്ധന ചെലവ് ആവട്ടെ $62 ബില്യൺ കുറയുകയും ചെയ്യും.

വാഹന നിർമാതാക്കൾക്കു അടിയേൽക്കുന്ന ചട്ടങ്ങളാണ് എന്ന് റിപ്പബ്ലിക്കൻ നേതാക്കൾ ആക്ഷേപിച്ചു. ഫലത്തിൽ ഇലക്ട്രിക്ക് വാഹനങ്ങൾ മാത്രമേ വാങ്ങാൻ കഴിയൂ എന്നതാണ് ഫലം. പക്ഷെ 2024ന്റെ രണ്ടാം പകുതിയിൽ വിറ്റു പോയ ഇലക്ട്രിക്ക് കാറുകൾ വെറും 8.7% ആണ്. ഹൈബ്രിഡ്-ഇലക്ട്രിക്ക് കാറുകൾ കഷ്ടിച്ച് 20% ആണ് കഴിഞ്ഞ വർഷം വിറ്റത്.  

Trump EPA to scrap Biden-era rules 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക