ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കുചേര്‍ന്ന് നടി ദിവ്യ ഉണ്ണിയും കുടുംബവും. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലായിരുന്നു നടിയും കുടുംബവും പൊങ്കാല അര്‍പ്പിച്ചത്. ദിവ്യ ഉണ്ണിക്കു പുറമെ നിരവധി മലയാളികള്‍ പൊങ്കാല ദിനത്തില്‍ ഇവിടെ എത്തുകയുണ്ടായി.
'അനുഗ്രഹ നിമിഷം, മനസ്സു നിറഞ്ഞു. ദേവിക്കു മുന്നില്‍ മക്കളോടൊപ്പമെത്തി പൊങ്കാല സമര്‍പ്പിച്ചു.''ചിത്രങ്ങള്‍ പങ്കുവച്ച് ദിവ്യ ഉണ്ണി കുറിച്ചു.
ഭര്‍ത്താവ് അരുണിനും മൂന്നു മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാണ് ദിവ്യ ഉണ്ണി. സിനിമ വിട്ട് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയെങ്കിലും നൃത്ത രംഗത്ത് ഇപ്പോഴും സജീവ സാന്നിധ്യമാണ് താരം.
ഒരു മികച്ച ക്ലാസിക്കൽ നർത്തകികൂടിയായ ദിവ്യ ഉണ്ണി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ പഠിപ്പിക്കുന്ന ഹ്യൂസ്റ്റണിലുള്ള ശ്രീപാദം സ്കൂൾ ഓഫ് ആർട്ട്‌സ് എന്ന സ്ഥാപനത്തിൻറെ മുഖ്യ സാരഥിയാണിപ്പോൾ[
അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരികയായും പ്രവർത്തിച്ചു വരുന്നു.
എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. രണ്ടാം തരത്തിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ എന്ന മലയാളചലച്ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. പത്താം തരത്തിൽ പഠിക്കുമ്പോൾ കല്യാണ സൗഗന്ധികം എന്ന സിനിമയിൽ ആദ്യമായി നായികയായി അഭിനയിച്ചു.