Image

ന്യൂ ജേഴ്‌സിയിൽ ഹനുമാൻ ജയന്തി ആഘോഷം ഏപ്രിൽ 12 നു നടത്തുമെന്ന് ഐ എ എഫ് (പിപിഎം)

Published on 13 March, 2025
ന്യൂ ജേഴ്‌സിയിൽ ഹനുമാൻ ജയന്തി ആഘോഷം ഏപ്രിൽ 12 നു നടത്തുമെന്ന് ഐ എ എഫ് (പിപിഎം)

ഏപ്രിൽ 12 നു ന്യൂ ജേഴ്‌സിയിൽ ഹനുമാൻ ജയന്തി വിപുലമായ തോതിൽ ആഘോഷിക്കുമെന്നു ഇന്ത്യൻ അമേരിക്കൻ ഫെസ്റ്റിവൽസ് (ഐ എ എഫ്) അറിയിച്ചു. വെസ്റ്റ് വിൻഡ്‌സറിലെ മെർസർ കൗണ്ടി പാർക്കിൽ (1638 ഓൾഡ് ട്രെൻടൺ റോഡ്) ആയിരിക്കും ദിവസം മുഴുവൻ നീളുന്ന ആഘോഷം.

ആഘോഷത്തിന്റെ ഭാഗമായി ഭഗവാൻ ഹനുമാന്റെ 16 അടി ഉയരമുള്ള ശിൽപം സ്ഥാപിക്കും. സുന്ദര കാണ്ഡവും ഹനുമാൻ ചാലിസയും ആലപിച്ചാവും തുടക്കം. 251 ഭക്തർ ചേർന്ന് ആലപിക്കുമ്പോൾ മഹാ ഹനുമാൻ ആരതിയും ഉണ്ടാവും.

സാംസ്‌കാരിക-വിനോദ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഹനുമാൻ ലീല, സംഗീതം, നൃത്തനൃത്യങ്ങൾ എന്നിവയ്ക്കു പുറമെ ഇന്ത്യൻ ഭക്ഷണം ലഭ്യമാക്കുന്ന സ്റ്റാളുകളും ഉണ്ടാവും.

രണ്ടു പതിറ്റാണ്ടായി വർഷം തോറും ദസറ നടത്താറുള്ള ഐ എ എഫ് ഇതാദ്യമായാണ് ഹനുമാൻ ഉത്സവം സംഘടിപ്പിക്കുന്നത്.

IAF sets Hanuman festival in NJ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക