ഗ്രീൻ കാർഡ് എന്ന് പൊതുവെ പറയുന്നത്. ഓദ്യോഗിക നാമം, "അമേരിക്കയിൽ സ്ഥിരനിവാസി". ഇപ്പോൾ ഇവിടെ പൗരത്വം സ്വീകരിച്ചു ജീവിക്കുന്ന നമ്മിൽ ഒട്ടുമുക്കാലും തുടക്കമിടുന്നത് സ്ഥിരനിവാസി എന്ന അവസ്ഥയിലാണ്.
ഇപ്പോൾ ഗ്രീൻ കാർഡ് ഒരു ചർച്ചാ വിഷയം ആകുന്നതിൻറ്റെ കാരണം. അടുത്ത ദിനം മഹമൂദ് ഖാലിൽ എന്ന കൊളംബിയ യൂണിവേഴ്സസിറ്റിയിൽ പഠിച്ചിരുന്ന ഒരു വിദ്യാർത്ഥി സ്ഥിരനിവാസിയെ, നാടുകടത്തുന്നതിനായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഇയാളുടെ ഗതി കോടതി താമസിയാതെ തീരുമാനിക്കും.ഖാലിൽ ഒരു അമേരിക്കൻ പൗരസ്ത്രീയെ വിവാഹം നടത്തിയാണ് ഗ്രീൻ കാർഡിന് അർഹനായത്.
ഗ്രീൻ കാർഡ് സ്ഥിരനിവാസത്തിനുള്ള അനുവാദമാണെങ്കിലും, കിട്ടുന്നത് കുറെ നിയമപരമായ ചുമതലകളോടുകൂടി. പലേ നിബന്ധനകളും കൂടെയുണ്ട് . പൗരത്വം പോലെ അതൊരു മറ്റാനൊക്കാത്ത രേഘ ഒന്നുമല്ല. വളരെ വിരളമായിട്ടേ ഗ്രീൻ കാർഡുകാരെ നാടുകടത്തിയിട്ടുള്ളു. 8 USC 1182 നിയമം കാട്ടുന്നു ഏതെല്ലാം സാഹചര്യത്തിൽ കാരണങ്ങളാൽ ഒരു ഗ്രീൻ കാർഡ് അനുവദനീയമല്ലാതാകുന്നു.
ആദ്യമെ പരിശോധിക്കേണ്ടത്, ഇതൊരു തികച്ചും അസാധാരണമായ സംഭവം, ഇപ്പോൾ ഈ വിദ്യാർത്ഥിക്ക് എന്തുകൊണ്ടു സംഭവിച്ചു. തുടക്കമിടുന്നത് രാജ്യാന്തരപര പശ്ചാത്തലം ഹമാസ് എന്ന ഭീകര സംഗടന ഇസ്രായേലിൽ ഒരു മിന്നൽ ആക്രമണം നടത്തുന്നു ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നു നൂറുകണക്കിന് സാധാരണ മനുഷ്യരെ തട്ടിക്കൊണ്ടുപോകുന്നു. ഇപ്പോഴും നരഹത്യ തീർന്നിട്ടില്ല ഏതാനും ബന്ധികളുടെ അവസ്ഥയും അറിഞ്ഞുകൂട .
അതോടെ ഇസ്രായേൽ ഹമാസിനെതിരെ യുദ്ധം തുടങ്ങുന്നു . അതിലാണ് അമേരിക്കയിൽ നിരവധി സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾ ഇസ്രായേലിന് എതിരായി സമരങ്ങൾ അഴിച്ചുവിടുന്നു . ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എന്തിൻറ്റെ അസുഖം ചിന്തിച്ചിട്ടു പിടികിട്ടുന്നില്ല. അമേരിക്ക അല്ലല്ലോ യുദ്ധം തുടങ്ങുന്നത് ആര് യുദ്ധത്തിന് ഇസ്രായേലിനെ പ്രകോപിപ്പിച്ചു ?
കൊളംബിയ സർവ്വകലാശാല ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും സമരം സാവധാനം ഒതുങ്ങി. എന്നാൽ ഇവിടെ അതിനു മൂർച്ചകൂടി. വെറുമൊരു സമരമല്ല നടന്നത് . ജൂത വിഭാഗത്തിൽ നിന്നും ഇവിടെ പഠിച്ചിരുന്ന വിദ്യാർത്ഥികളും സമരക്കാർക്ക് ഇരകളായി .
"Zionist free" മേഖല പോലും ഇവർ കോളേജ് പരിസരത്തു നടപ്പിലാക്കി.ഹമാസ് എന്ന സംഘടന U S ഭരണം ഒരു ഭീകരപ്രസ്ഥാനം ആയി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ഓർക്കുക.ആ സാഹചര്യത്തിലാണ് ഇവിടെ കുറെ വിദേശീയ വിദ്യാർത്ഥികൾ ഹമാസിനു വേണ്ടി കുടപിടിക്കുന്നത്.
മഹമൂദ് ഖാലിൽ ലീഡർഷിപ്പിൽ ഈ വിദ്യാലയത്തിൽ ഒരു സംഘടനതന്നെ രൂപപ്പെടുത്തിയിട്ടുണ്ട് ഹമാസ് ഭീകരരെ തുണക്കുന്നതിന്. ഒക്ടോബർ 7, 2023 നു നടന്ന കൂട്ടുക്കൊല ഇവർ, ഒക്ടോബർ 7 2024 ഒരു ആഘോഷ ദിനമാക്കി മാറ്റി.
ഇപ്പോൾ ജയിലിൽ കഴിയുന്ന മഹമൂദ് ഖാലിൽ താമസിയാതെ കോടതി മുന്നിൽ എത്തും ഇയാളുടെ വക്കീൽ വാദിക്കുവാൻ ഉപയോഗിക്കുന്ന രക്ഷാമാർഗ്ഗം ഒന്ന് ഗ്രീൻ കാർഡ് രണ്ട് അഭിപ്രായ സ്വാതന്ത്യ്രം .ഈ രണ്ടു വാദമുഖങ്ങളും എത്രമാത്രം വിജയിക്കും എന്ന് കണ്ടറിയണം? ഒന്ന് ഇയാൾക്ക് ഹമാസുമായുള്ള ബന്ധം. രണ്ട് ഇയാളുടെ അഭിപ്രായ സ്വാതന്ത്യ്രത്തിനു ഇരകളായി ക്ലേശമനുഭവിച്ച ജൂത മത വിദ്യാർത്ഥികൾ തീർച്ചയായും ഇവരും അരങ്ങിൽ എത്തും.