മഹാത്മാ ഗാന്ധിയുടെ
ആലുവ സന്ദർശനത്തിന്റെ
100 വർഷങ്ങൾ
കൊച്ചി: മഹാത്മാ ഗാന്ധി ആലുവയിൽ സന്ദർശനം നടത്തിയതിന്റെ
ശതാബ്‌ദിയാഘോഷത്തിന്റെ ഭാഗമായി എറണാകുളം DCC യും സബർമതി പഠന ഗവേഷണ കേന്ദ്രവും ചേർന്ന് ആലുവ യുസി കോളേജിൽ മഹാത്മാ ഗാന്ധി നട്ട മാവിൻ ചുവട്ടിൽ അനുസ്മരണ പരിപാടി നടത്തുന്നു.
വെളളിയാഴ്ച രാവിലെ 10 ന് ആലുവ യു സി കോളേജിൽ നടക്കുന്ന ചടങ്ങിൽ മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , ഡോ.പി വി കൃഷ്ണൻ നായർ എന്നിവർ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.