മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ആകര്‍ഷകമായ മെഗാ തിരുവാതിര അവതരിപ്പിക്കുന്നു.
കേരള തനിമയാര്‍ന്ന കലാ പരിപാടികള്‍ മുന്‍ വര്‍ഷത്തേക്കാളും വിപുലമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിയൊരു ജനാവലി പങ്കെടുക്കുന്ന ഓണസദ്യ എന്നെന്നും ഓര്‍മിക്കാവുന്ന ഒരു അനുഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണു കെഎച്ച്എസ്എം ഭാരവാഹികള്‍.
ഓഗസ്റ്റ് 22 നു ഗ്ലെന്‍ ഈര സിറ്റി കൗണ്‍സില്‍ ഓഡിറ്റോറിയം കൗല്ഫീല്ദില് നടക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമാകാന്‍ കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ ഭാരവാഹികളായ ശ്രീകുമാര്‍ 0403595702, സുകുമാരന്‍ 0469214997, വിജയകുമാരന്‍ 0412691121 എന്നിവരുമായി ബന്ധപ്പെടുക.