കരിയില (കവിത: തമ്പി ആന്റണി)

Published on 22 July, 2015
കരിയില (കവിത: തമ്പി ആന്റണി)
ഇനിയും കാശിക്കു പോയാലും
എനിക്കൊരു കരിയിലയാകണം
അങ്ങനെ കുറച്ചുനേരമെങ്കിലും

`ഈ മണ്ണാകട്ട'

ഒന്നലിയാതെ നോക്കാലോ

ഒടുക്കം ആ കൊടുകാറ്റില്‍
ഒരു മണ്ണാകട്ടയുമില്ലാതെ
ആകാശത്തേക്ക്‌ പറക്കാലോ.
വായനക്കാരൻ 2015-07-22 19:22:00
മന്ദമാരുതനിലുമലിയുന്ന  
മണ്ണാകട്ട.
വിദ്യാധരൻ 2015-07-22 20:47:00
ഒരിക്കൽ ഒരു പുരുഷൻ സ്വപ്നം കണ്ടു 
എന്നെനിക്കു സ്വതന്ത്രനായി പറക്കാൻ കഴിയും 
എന്നൊരു കൊടുങ്കാറ്റാഞ്ഞാടിക്കും 
എന്നെനിക്ക് ഈ മണ്ണാങ്കട്ടയെ വിട്ടിട്ട് പറന്നുയരാൻ കഴിയും 
ഇത് കേട്ടവൾ പറഞ്ഞു 'മടുത്തു ഞാൻ ഇയാളുടെ കൂടെ യുള്ള 
പൊറുതി എന്നൊരു പെരുമഴ പെയ്യും " എന്നെനിക്കതിൽ 
അലിഞ്ഞില്ലാതാകാൻ കഴിയും. 
പെട്ടെന്നൊരു കാറ്റൂം മഴയും ആഞ്ഞടിച്ചു 
കരീല പറന്നും പോയി മണ്ണാങ്കട്ട അലിഞ്ഞുപോയി 
പറക്കാനും അലിയാനും കഴിയാതെ 
കാശിക്ക് പോകണം എന്ന ആശമാത്രം ബാകി 
പോറ്റിപുലർത്താൻ ആരും ഇല്ലാതെ.
ഇന്നും അലയുന്നൊരു പ്രേതത്തെപ്പോലെ അവരുടെ 'ആശ'

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക