-->

Health

അമിതമായാല്‍ കംപ്യൂട്ടര്‍ പനി വരുത്തും

Published

on


 ബര്‍ലിന്‍: ആറു മണിക്കൂറിലധികം കംപ്യൂട്ടറിനു മുന്നില്‍ തുടര്‍ച്ചയായി സമയം ചെലവഴിക്കുന്നവര്‍ക്ക് പനിയും ജലദോഷവുമെല്ലാം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നു പഠന റിപ്പോര്‍ട്ട്.

കംപ്യൂട്ടറിനു മുന്നിലിരുന്നു രാവും പകലുമെന്നുമില്ലാതെ ജോലി ചെയ്യുന്നവര്‍ പുറത്തൊന്നും പോകാത്തതുകൊണ്ട് ഇവരുടെ പ്രതിരോധശേഷി നഷ്ടപ്പെടും. ഇതുകൊണ്ടാണ് ഇവര്‍ക്കു പെട്ടെന്ന് അസുഖങ്ങള്‍ ബാധിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വാന്‍സി, മിലന്‍ എന്നീ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരാണു പ്രസ്തുത വിഷയത്തില്‍ പഠനം നടത്തിയത്. 

കൂടുതല്‍ സമയം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നവര്‍ക്ക് ഉറക്കക്കുറവും വാരിവലിച്ചു ഭക്ഷിക്കുന്ന ശീലവുമെല്ലാമുണ്ടാകുമെന്ന മുമ്പത്തെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഈ ഉറക്കമില്ലായ്മവും തെറ്റായ ഭക്ഷണശീലവുമെല്ലാം ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണെ്ടന്നു പറയുന്നു പഠനത്തിനു നേതൃത്വം നല്‍കിയ പ്രഫ. ഫീല്‍ റീഡ്. വിഷാദരോഗവും ഉറക്കമില്ലായ്മയും ഏകാന്തതയുമെല്ലാം കംപ്യൂട്ടര്‍ ജീവിതത്തില്‍ വരുന്ന മറ്റു ചില പ്രശ്‌നങ്ങളാണ്.

18 മുതല്‍ 101 വയസു വരെ പ്രായമുള്ള അഞ്ഞൂറു പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് പ്രതിരോധശേഷിയും കംപ്യൂട്ടറിന്റെ ഉപയോഗവും തമ്മിലുള്ള ബന്ധം കണെ്ടത്തിയത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ പത്തു മണിക്കൂറിലധികം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്ന നാല്‍പ്പതു ശതമാനം പേര്‍ക്കും മറ്റുള്ളവരെ അപേക്ഷിച്ച് പെട്ടെന്ന് അസുഖങ്ങള്‍ ബാധിക്കുന്നുണെ്ടന്നായിരുന്നു അഭിപ്രായപ്പെട്ടത്. അതു മാത്രമല്ല, നെറ്റ് കണക്ഷന്‍ ലഭിക്കാതിരുന്നാല്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതായും ഇവര്‍ പറയുന്നു. ശരീരത്തിന്റെ പ്രതിരോധശേഷിയെ സ്വാധീനിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ലെവലില്‍ മാറ്റം സംഭവിക്കുന്നുണ്ട് ഇത്തരം സന്ദര്‍ഭങ്ങളിലെന്ന് ഗവേഷകര്‍ പറയുന്നു.

ഭൂരിപക്ഷം പേരും ആറുമണിക്കൂര്‍ വരെയാണ് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതെന്നും വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് പത്തു മണിക്കൂറോളം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നതെന്നും പഠനത്തില്‍ തെളിഞ്ഞു. അതില്‍ തന്നെ കൂടുതല്‍ സമയം കംപ്യൂട്ടറിനു മുന്നില്‍ കഴിയുന്നവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലാണ് സമയം ചെലവഴിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രണ്ടു ഡോസും സ്വീകരിച്ചാല്‍ മരണവും ആശുപത്രിവാസവും ഒഴിവാക്കാമെന്ന് അധികൃതര്‍

വെയില്‍ കൊള്ളുന്നത് കോവിഡ്19 മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

18 വയസ് കഴിഞ്ഞവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണമെന്ന് ഐ എം എ

വാക്‌സീന്‍: അസ്വസ്ഥതകളില്‍ ഭീതി വേണ്ട, 3 ദിവസംകൊണ്ട് മാറുമെന്ന് ഡോക്ടര്‍മാര്‍

ക്ഷയരോഗ നിവാരണത്തിന് കേരളത്തിന് കേന്ദ്ര അവാര്‍ഡ്

മരുന്നുകളെ ചെറുക്കുന്ന അതിമാരക ഫം​ഗസിനെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്ത് കണ്ടെത്തി

രക്തം കട്ടപിടിക്കുന്നു; ഓക്‌സ്ഫഡ് വാക്‌സീന്റെ ഉപയോഗം കൂടുതല്‍ രാജ്യങ്ങള്‍ നിര്‍ത്തുന്നു

കൊറോണ വൈറസ്ബാധ പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തല്‍

കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാലും ഗുരുതരമാകില്ല

തിങ്കളാഴ്ച നല്ല ദിവസമല്ല, ഹാര്‍ട്ട് വരാന്‍ സാധ്യത കൂടിയ ദിവസമെന്ന് പഠനം

അമിതവണ്ണമുള്ളവരില്‍ കോവിഡ് വാക്‌സീന് ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം

കോവിഡ് മുക്തരിയില്‍ മുടികൊഴിച്ചിലും, ഉത്കണ്ഠയും

സ്ത്രീകള്‍ക്ക് കൊറോണ വൈറസിനെ കൂടുതല്‍ ചെറുക്കാനാകുമെന്ന് പഠനം

ആദ്യലക്ഷണം ഗന്ധവും രുചിയും നഷ്ടപ്പെടുക, മാരക വൈറസ് വേരിയന്റ് ലക്ഷണങ്ങള്‍ ഇവ

വീട്ടിലിരുന്നും കോവിഡ് പരിശോധിക്കാം, ടെസ്റ്റ് കിറ്റ് ഉടന്‍ യാഥാര്‍ഥ്യമാകും

കോവിഡ് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരെന്ന് പഠനം

ദീര്‍ഘകാല കോവിഡ് രോഗികളുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ തുടരും

കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് വിദഗ്ധര്‍

കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം പുതിയ കാന്‍സര്‍ രോഗികള്‍

കോവിഡ് മണത്തറിയും, ഇറ്റലി നായ്ക്കളുടെ സേവനം ലഭ്യമാക്കുന്നു

കോവിഡ് മുക്തരില്‍ പ്രതിരോധ സംവിധാനം 6 മാസത്തേക്കെങ്കിലും ഉണ്ടാകുമെന്ന്

പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കോവിഡിനെ ചെറുക്കാം

അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം

വാക്‌സിന്‍ പാര്‍ശ്വഫലംമൂലം നോര്‍വേയില്‍ 23 പേര്‍ മരിച്ചു

ക്ഷീണം, ഉറക്കക്കുറവ്, ബലഹീനത; കോവിഡ് മുക്തരില്‍ ഇവയും

ശൈത്യകാലത്ത് കോവിഡ് പിടിപെട്ടാല്‍ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുമെന്ന്

ഡിസീസ് 10 വരുന്നു, കോവിഡിനേക്കാള്‍ മാരകം

കോവിഡിന്റെ 120 പുതിയ വകഭേദങ്ങള്‍ കണ്ടെത്തി, അതി ജാഗ്രത വേണമെന്ന്

കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്

കോവിഡിന്റെ പുതിയ വകഭേദം 56 ശതമാനം അധിക രോഗവ്യാപന ശേഷിയുള്ളത്

View More