Image

ഔഷധമില്ലാത്ത കുറിപ്പടി (കവിത) പ്രൊഫസ്സര്‍ (ഡോ:) ജോയ്.ടി.കുഞ്ഞാപ്പു, D.Sc., Ph.D.]

പ്രൊഫസ്സര്‍ (ഡോ:) ജോയ്.ടി.കുഞ്ഞാപ്പു, D.Sc., Ph.D.] Published on 18 September, 2015
ഔഷധമില്ലാത്ത കുറിപ്പടി (കവിത) പ്രൊഫസ്സര്‍ (ഡോ:) ജോയ്.ടി.കുഞ്ഞാപ്പു, D.Sc., Ph.D.]
തീന്‍മേശയിലെ നീലപ്പാത്രത്തില്‍
തലതിരിഞ്ഞിരിക്കുന്ന 
മുള്ളും കത്തിയും
സ്പൂണില്‍ നിന്നും വേര്‍തിരിക്കുന്ന 
സാദ്ധ്യതാക്കണക്കിന്റെ കൂടട്#ുപെരുക്കത്തില്‍ 
അന്ധമായ് ചലിക്കുന്ന കൈവിരല്‍
തടവിയെത്തുന്നരക്താഭയുള്ള ചുണ്ടുകള്‍…

കവിതയുടെ പൂര്‍ണ്ണരൂപത്തിനായി പിഡിഎഫ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക……

ഔഷധമില്ലാത്ത കുറിപ്പടി (കവിത) പ്രൊഫസ്സര്‍ (ഡോ:) ജോയ്.ടി.കുഞ്ഞാപ്പു, D.Sc., Ph.D.]
Join WhatsApp News
വിദ്യാധരൻ 2015-09-19 09:06:54
സാദ്ധ്യതകണക്കിട്ട് തല പെരുക്കുമ്പോൾ 
ഒരു കാര്യം മനസിലായി 
തീൻമേശയിലെ നീലപാത്രത്തിൽ 
തല തിരിഞ്ഞിരിക്കുന്നത് 
മുള്ളും കത്തിയുമല്ല 
ആഹിതമായ പീഠത്തിൽ 
ആസനസ്ഥനായി  
തലതിരിഞ്ഞിരുന്നു  നോക്കിയപ്പോൾ 
പറ്റിയ പിശകാണ്.
പാവം പഥിഗ്രഹ സേവകനെ 
മനസ്സ്കൊണ്ട് ശപിച്ചതിൽ 
ദുഖം തോന്നി 
പോരുമ്പോൾ അവന്റെ ചുണ്ടിൽ 
മേത്താപ്പു കത്തിക്കാൻ 
സമ്മാനതുക കൊടുക്കുമ്പോൾ 
ഓർത്തുപോയി 
സാധ്യതകണക്കുകൾക്കും 
തെറ്റ് പറ്റാം .

മണ്ടശിരോമണി 2015-09-19 14:03:55
ഇവിടെ ആകെ മനസ്സിലായിരുന്ന ഭാഷ അഭിപ്രായ കോളം ആയിരുന്നു .ഇപ്പോള്‍ കഷ്ടകാലം തുടങ്ങി എന്ന് തോന്നുന്നു ഇവരും മനസ്സിലാവാത്ത പുതിയ ഭാഷയുമായി വന്നു തുടങ്ങി ..."ഈ തട്ടകം നില്‍ക്കുവാന്‍ വയ്യാതെ പൊള്ളുന്നു പൊള്ളുന്നു" എന്ന് പണ്ടു ഒരു കവി പാടിയത് ഇങ്ങനെ ഒരു കാലം വരും എന്നോര്‍ത്തിട്ടാണോ ? ഞങ്ങള്‍ സാധാരണ ക്കാര്‍ എങ്ങോട്ട് പോകും ? 
വായനക്കാരൻ 2015-09-19 15:20:58
കാട്ടിലേക്കച്യുതാ പോകല്ലേ പോകല്ലേ  
നാട്ടിലെ പൊയ്കയിൽ പോയി നീന്താം.  
(വള്ളത്തോൾ?)
ഗുരുജി 2015-09-19 19:41:04
ഇവന്മാര് ഇവിടെ പെരുക്കുന്നത് പ്രോബബിലിറ്റി തെറിയാണ് അല്ല തിയറി ആണ്.  കത്തിയും മുള്ളും തല തിരിഞ്ഞിരിക്കുന്നു എന്ന് തോന്നിയത് തെറ്റായാ സ്ഥലത്ത് ഇരുന്നു നോക്കിയതുകൊണ്ടെന്നാണ് വിദ്യാധരൻ പറയുന്നത്.  ഇങ്ങനെ തെറ്റ് ആവർത്തിക്കാൻനുള്ള സാധ്യത എത്രമാത്രം ആണ്. ഒരു പക്ഷെ കുഞ്ഞാപ്പു സാറ് സ്ഥിരം ഹോട്ടലിൽ പോയാൽ തെറ്റായ സ്ഥലത്ത് ഇരുന്നിട്ടാണ് നീല പത്രത്തിൽ ഇരിക്കുന്ന മുള്ളിനെ കത്തിയേം നോക്കി തല തിരിഞ്ഞിരിക്കുന്ന മുള്ളും കത്തിയും എന്ന് പറയുന്നത്. അടുത്ത തവണ നേരെ എതിർ ഭാഗത്ത് പോയി ഇരുന്നു നോക്കട്ടെ അപ്പോൾ മുള്ളും കത്തിയും തല തിരിഞ്ഞിരിക്കുന്നു എന്ന് പറയുവാനുള്ള സാധ്യത (പ്രോബബിലിറ്റി) കുറയും.  നമ്മൾ തെറ്റ് ചെയ്തിട്ട് ചിലപ്പോൾ വെയിറ്ററെ ചീത്ത വിളിക്കും. അതുകൊണ്ടാണ് വിദ്യാധരൻ പോകാൻ നേരം അയാൾക്ക് ടിപ്പ് കൊടുത്ത് അയാളുടെ ചുണ്ടിൽ പുഞ്ചിരി വരുത്തി പോയത്.  ഒരു ഒടക്ക് കവിതയാ എങ്കിലും രസം ഉണ്ട്.  ഇതുപോലത്തെ കുറെ കവിതകൾ തുണി പറിച്ചിട്ടു അപഗ്രഥനം ചെയ്യുത് പഠിച്ചാൽ തന്റെ പേര് മണ്ട ശിരോമണി എന്ന് മാറ്റി ബുദ്ധി രാക്ഷസൻ എന്നാക്കി എഴുതാൻ പറ്റും 

വിദ്യാധരൻ 2015-09-19 20:00:53
കാട്ടിലെ പാമ്പുകൾ മുതലകൾ ഒക്കെയും 
നാട്ടിലെ പൊയ്കയിൽ വന്നു ചാടി 
പോകണ്ട നാട്ടിലെ പൊയ്കയിൽ പോകണ്ട 
കാട്ടിലെ പൊയ്കയിൽ പോയി നീന്തം 
സംശയം 2015-09-19 20:40:57

അടുത്ത തവണ കുഞ്ഞാപ്പു സാറ് ശരിയായ സ്ഥലത്ത് പോയി ഇരിക്കുമ്പോൾ വെയിറ്റർ തെറ്റായ രീതിയിൽ മുള്ളും കത്തിയും വയ്ക്കാൻ സാധ്യതയില്ലെ ഗുരുജി ?
ഗുരുജി 2015-09-20 11:15:22
അടുത്ത തവണ വെയിറ്റർ കുഞ്ഞാപ്പു സാർ ഇരിക്കുന്നതിനെതിരായി കത്തിയും മുള്ളും തെറ്റായി വച്ചാൽ പ്രോബബിലിറ്റി തെറി വിളിച്ചാൽ മതി 
മണ്ടശിരോമണി 2015-09-20 16:17:21

കണക്കറിയാം

കരിക്കറിയാം

കറിയ്ക്കരിയാം

കവിത അറിയില്ല

ഇതായിരുന്നു ജാള്യത

ഇപ്പോള്‍ പുതിയ

പ്രോബബിലിറ്റി തിയറി അനുസരിച്ച്

അമേരിക്കയില്‍

കണക്കറിയുന്നവന്‍ കവി

ഇവിടെ ഞാനും ഒരുനാള്‍ കവിയാകും 

(“മുങ്കേരി ലാല്‍ കീ ഹസീന്‍ സപ്ന” തലയുടെ മുകളിലൂടെ കുമിളകള്‍ പൊന്തി പോകുന്നു....


വായനക്കാരൻ 2015-09-20 17:54:37
സാധ്യത പ്രമാണ പ്രകാരം  
സർവ്വരും കവിയാകാൻ സാധ്യതം.  
സാധാരണ മനുഷ്യരിലത്  
ദശാംശത്തിന്റെ ദശാംശം. 
അതറിയുന്നവരതിൽനിന്ന് 
അകന്നുമാറിനടക്കുന്നു.  
എന്നാൽ മറ്റുചിലരാവട്ടെ        
ഒന്നെങ്കിലും ഒത്തുകിട്ടുമെന്നോർത്ത്  
ഒരുസഹസ്രം പടച്ചുവിടുന്നു. 
എന്നാൽ കാവ്യദേവതയുടെ കരുണയാൽ
വളരെ വളരെ വിരളം ചിലരിൽ   
ശതം ശതമാനം കവിത്വം.
കണിയാൻ നാണു 2015-09-21 06:20:38
കണക്കിൽ നിന്ന് ഉരു തിരിഞ്ഞു 
വന്ന അനുമാന സിദ്ധാന്തം വച്ച് 
കുഞ്ഞാപ്പു സാറ് എഴുതിയ 
കവിത പരിശോധിച്ചപ്പോൾ 
ഇത് കവിതയാകാനും 
കഥ -കവിത ആകാനും 
ഗദ്യകവിത ആകാനും 
സാധ്യത ഉണ്ട് 
പത്തു പ്രാവശ്യം 
പകിട ഇട്ടു നോക്കിയിട്ടും 
തഥൈവ 
വിദ്യാധരൻ 2015-09-21 10:18:58
'കണ്ണിലെ തീപ്പൊരിയെ 
വസന്തമായും' 
കാമഗ്നിയായും 
കൊപാഗ്നിയായും 
കാണുന്നത് 
നോട്ടക്കാരന്റെ 
അനുമാനത്തിൽ 
വന്ന ഭ്രമം കൊണ്ടാകാനാണ് 'സാധ്യത'

വിദ്യാധരൻ 2015-09-21 11:14:22
 'രക്താഭമായ 
ചുണ്ടുകളുള്ള' ഒരു 
മുഗ്ദ്ധ മനോഹരിയെ
അന്ധമായി  
അനുധാവനം ചെയതപ്പോൾ 
സമയം അർദ്ധരാത്രി 
ഇലഞ്ഞി പൂകളുടെ മണം, 
ചീവീടുകൾ  മീട്ടുന്ന 
സാരംഗി നാദം 
ഇരുട്ടും നിശബ്ദതയും 
ഇണചേരുന്നു 
എന്നിലെ മോഹം 
ഫണം വിടർത്തി ആടുന്നു 
അവളുടെ രക്താഭവമായ 
ചുണ്ടുകൾ എന്റെ ചുണ്ടിൽ 
മുട്ടിയപ്പോൾ രക്തതം 
തിളച്ചു മറിയുന്നോ എന്ന് തോന്നി 
എന്റെ കണക്കു കൂട്ടുകൾ 
സാഫല്യം അടയുവാൻ പോകുന്നു 
ഒരു സംഗമത്തിനുള്ള 'സാധ്യത'
കൂടി കൂടി വരുന്നു, സാധ്യത കണക്കുപോലെ 
സമയം പോയതറിഞ്ഞില്ല
സൂര്യ കിരണങ്ങൾ കണ്ണിലടിച്ച പ്പോൾ 
ഞാൻ പനയുടെ മുകളിലാണ്,
എന്റെ ശരീരം എവിടെ?
ഞാനൊരസ്ഥി പന്ജരം 
അയ്യോ ! ചതിച്ചു 
അവളു തന്നെ! ആ കള്ളിയങ്കാട്ടു നീലി!
എന്റെ കണക്കുകൾ തെറ്റി 
എന്റെ സാധ്യത കണക്കുകൾ 
എല്ലാം തകിടം മറിഞ്ഞിരിക്കുന്നു 
ഞാൻ ഇന്നും ആ പനയുടെ മുകളിൽ 
ഒരസ്ഥി പന്ജരമായിരിക്കുന്നു 
' നാട്ടുകാർ പറയുന്നത് കേട്ട് 
അത് നമ്മളുടെ കള്ള് കള്ളൻ വാസുവാ 
അവൻ മോഷ്ടിച്ച കള്ളുകുടിച്ചു 
പനയുടെ മുകളിൽ ഇരുന്നു ഉറങ്ങുന്നതാ 


വിക്രമൻ 2015-09-21 12:47:28
വിദ്യാധരന്റെ ഭാവന കൊള്ളാം! കുഞ്ഞാപ്പു സാറിനു ഒരു കയ്യടി ഓരോത്തരുടെ ഭാവനയെ ഇങ്ങനെ കാട് കേറ്റുന്നതിൽ.  കവിത പോകുന്ന പോക്കെ!

Thrivikraman 2015-09-22 12:06:52
Hi Mr. Vikraman ..What is your  daily rate (wage) for carrying a ”Detour Sign”
Also  what is the probability of a “face” to accidentally drop  between two or more hands when people clapping. 
വിക്രമൻ 2015-09-22 18:05:20
10  പ്രാവശ്യം രണ്ടു കൈ കൂട്ടി അടിക്കുമ്പോൾ 
6 എണ്ണം ശരിയായാൽ അതിനെ 
സാധ്യതാ കണക്കു വച്ച് കയ്യടി എന്ന് വിളിക്കാം 
നേരെമറിച്ച് ആറു പ്രാവശ്യം  ഒരു കൈ താഴേക്ക് 
വീണാൽ അതിനെ അടി എന്ന് വിളിക്കാം 
അതിനെ കൂടുതൽ പെരുപ്പിച്ചാൽ 
കരണത്തടിക്ക് സാധ്യതയുണ്ട് 
ത്രിവിക്രമാ ഭയങ്കരാ !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക