Image

ചിക്കാഗോ സാഹിത്യവേദിയില്‍ ലാന കണ്‍വന്‍ഷന്‍ കിക്കോഫ്

മൊയ്തീന്‍ പുത്തന്‍ചിറ Published on 19 September, 2015
ചിക്കാഗോ സാഹിത്യവേദിയില്‍ ലാന കണ്‍വന്‍ഷന്‍ കിക്കോഫ്
ചിക്കാഗോ: 2015 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നു വരെ ഡാളസില്‍ വെച്ച് നടക്കുന്ന ലാനയുടെ പത്താമത് നാഷണല്‍ കണ്‍വന്‍ഷന്റെ ചിക്കാഗോയിലെ കിക്കോഫ് സാഹിത്യവേദിയില്‍ വെച്ച് നടത്തപ്പെട്ടു. സെപ്തംബര്‍ 11 വെള്ളിയാഴ്ച വൈകുന്നേരം മൗണ്ട് പ്രോസ്പക്ടിലുള്ള കണ്‍ട്രി ഇന്‍ ആന്‍റ് സ്വീറ്റ്സില്‍ നടന്ന ചടങ്ങില്‍ വെച്ച് സാഹിത്യവേദി കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ ഇലയ്ക്കാട്ടില്‍ നിന്നും രജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് ലാന പ്രസിഡന്‍റ് ഷാജന്‍ ആനിത്തോട്ടം കിക്കോഫ് ഉദ്ഘാടനം ചെയ്തു. നാരായണന്‍ നായര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കേരള പാണിനി എ.ആര്‍. രാജരാജ വര്‍മ്മയുടെ പേരക്കുട്ടിയും ഡോ. ഗോദവര്‍മ്മ രാജയുടെ പുത്രിയുമായ പ്രൊഫ. സുജാത സംക്രാന്തിയായിരുന്നു ഈ മാസത്തെ സാഹിത്യവേദിയില്‍ പ്രബന്ധം അവതരിപ്പിച്ചത്. "ഇന്‍ ദ ഷാഡോ ഓഫ് ലെജന്‍റ്സ്" (In the Shadow of Legends) എന്ന തന്‍റെ സ്വന്തം കൃതിയെ ആസ്പദമാക്കി അവര്‍ നടത്തിയ പ്രഭാഷണം ഹൃദ്യമായി. 

യുവ എഴുത്തുകാരി ആശ അഭിലാഷ് തന്‍റെ പ്രഥമ കവിതാ സമാഹാരം സദസ്സിന് സമര്‍പ്പിച്ചു. ബെന്നി പരിമണം ആശയെ ഏവര്‍ക്കും പരിചയപ്പെടുത്തി. ജോണ്‍ ഇലയ്ക്കാട്ട് സ്വാഗതവും പ്രസന്നന്‍ പിള്ള നന്ദിയും അറിയിച്ചു. ഡോ. രവിരാജയും ഉമാ രാജയും ആയിരുന്നു ഈ മാസത്തെ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തത്.

സാഹിത്യവേദിയുടെ 191-മത് കൂട്ടായ്മ ഒക്ടോബര്‍ രണ്ടാം തിയ്യതി വെള്ളിയാഴ്ചയായിരിക്കും. കാവ്യസന്ധ്യയായി നടത്തപ്പെടുന്ന പ്രസ്തുത യോഗത്തില്‍ ഇഷ്ടകവിതകളോ സ്വന്തം കവിതകളോ അവതരിപ്പിക്കുവാന്‍ അവസരമുണ്ടായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ഇലയ്ക്കാട്ട് 773 282 4955
ചിക്കാഗോ സാഹിത്യവേദിയില്‍ ലാന കണ്‍വന്‍ഷന്‍ കിക്കോഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക