Image

കെ.എ.ജി.ഡബ്ലൂ. ഓണാഘോഷ പരിപാടിയില്‍ ഡോ.പി.സി. നായരെ ആദരിച്ചു.

വി.രാധാകൃഷ്ണന്‍ Published on 27 September, 2015
കെ.എ.ജി.ഡബ്ലൂ. ഓണാഘോഷ പരിപാടിയില്‍ ഡോ.പി.സി. നായരെ ആദരിച്ചു.
വാഷിങ്ങ്ടണ്‍:  കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ങ്ടണ്‍ ഈ വര്‍ഷത്തെ ഓണം വിവിധ കലാ പരിപാടികളോടെ സെപ്റ്റംബര്‍ 17ന് ഫോള്‍സ് ചര്‍ച്ചിലെ മാര്‍ഷല്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷിച്ചു. ഇത് അസോസിയേഷന്റെ നാല്‍പതാം വാര്‍ഷീകം കൂടി ആയിരുന്നതുകൊണ്ട് ഓഡിറ്റോറിയം അതിഥികളെകൊണ്ട് നിറഞ്ഞിരുന്നു. പരശുരാമന്‍ മഴു എറിഞ്ഞ് കേരളം സൃഷ്ടിച്ച കഥയുടെ ദൃശ്യാവിഷ്‌ക്കരണം, കേരള ചരിത്രത്തിലെ പ്രഗല്‍ഭരായ ശങ്കരാചാര്യന്‍, പഴശ്ശിരാജ, രാജാ രവിവര്‍മ്മ എന്നിവരുടെ ഛായാചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവ സദസ്യരുടെ പ്രത്യേക ശ്രദേധ പിടിച്ചുപറ്റി.

ആഘോഷങ്ങള്‍ക്കിടയില്‍ 2014 ലെ വള്ളത്തോള്‍ പുരസ്‌ക്കാരം നേടിയ ഡോ.പി.സി.നായരെ പ്രസിഡന്റ് അരുണ്‍ ജെ സഖറിയ പൊന്നാട അണിയിച്ച് ആദരിച്ചതും ഒരു പ്രത്യേകതയായിരുന്നു.

വാര്‍ത്ത തയ്യാറാക്കിയത്: വി.രാധാകൃഷ്ണന്‍

കെ.എ.ജി.ഡബ്ലൂ. ഓണാഘോഷ പരിപാടിയില്‍ ഡോ.പി.സി. നായരെ ആദരിച്ചു.കെ.എ.ജി.ഡബ്ലൂ. ഓണാഘോഷ പരിപാടിയില്‍ ഡോ.പി.സി. നായരെ ആദരിച്ചു.കെ.എ.ജി.ഡബ്ലൂ. ഓണാഘോഷ പരിപാടിയില്‍ ഡോ.പി.സി. നായരെ ആദരിച്ചു.കെ.എ.ജി.ഡബ്ലൂ. ഓണാഘോഷ പരിപാടിയില്‍ ഡോ.പി.സി. നായരെ ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക