Image

മൂന്ന്‌ സമ്മാനങ്ങള്‍ (ഖലീല്‍ജിബ്രാന്‍ -ഭാഷാന്തരം: ജി.പുത്തന്‍കുരിശ്‌)

Published on 27 September, 2015
മൂന്ന്‌ സമ്മാനങ്ങള്‍ (ഖലീല്‍ജിബ്രാന്‍ -ഭാഷാന്തരം: ജി.പുത്തന്‍കുരിശ്‌)
ഒരിക്കല്‍ബെക്കാറിയെന്ന പട്ടണത്തില്‍സര്‍വ്വ പ്രജകളാലും
സ്‌നേഹിയ്‌ക്കപ്പെടുകയും ബഹുമാനിയ്‌ക്കപ്പെടുകയുംചെയ്‌ത
ഉദാരമതിയായഒരു പ്രഭുകുമാരന്‍ ജീവിച്ചിരുന്നു.
ആ പട്ടണത്തില്‍തന്നെ പ്രഭുകുമാരനെ വെറുത്തിരുന്നവനും,
അദ്ദേഹത്തെ ഏതുനേരവുംതാഴ്‌ത്തികെട്ടിസംസാരിക്കുന്നവനും
വളരെദരിദ്രനുമായഒരു മനുഷ്യനും ഉണ്ടായിരുന്നു.
യുവകുമാരന്‌ ഇതറിയാമായിരുന്നെങ്കിലുംവളരെ
ക്ഷമയോടെസഹിച്ചിരുന്നു. പക്ഷെ ഒരിയ്‌ക്കല്‍അദ്ദേഹം ഈ
ദരിദ്രനായ മനുഷ്യനെ അനുസ്‌മരിച്ചു;വളരെശൈത്യമുള്ള
ഒരുരാത്രിയില്‍ പ്രഭുകുമാരന്റെഒരു ഭൃത്യന്‍
അയാളുടെവീട്ടുവാതില്‌ക്കല്‍ഒരുചാക്ക്‌ ധാന്യപ്പൊടി,
സോപ്പ്‌,പഞ്ചസാരഎന്നിവയുമായിഎത്തി. എന്നിട്ട്‌
ആ ഭൃത്യന്‍ ഇങ്ങനെ പറഞ്ഞു, നിങ്ങളെക്കുറിച്ച്‌ പ്രഭുകുമാരന്‍
ഓര്‍ക്കുന്നുഎന്നതിന്റെ പ്രതീകമായി ഈ സമ്മാനങ്ങള്‍
നിങ്ങള്‍ക്ക്‌ നല്‍കാനായിതന്നയച്ചതാണ്‌.ആ മനുഷ്യന്‍
ആവേശഭരിതനായി, സമ്മാനാങ്ങള്‍അഭിവാദനമായി
രാജകുമാരന്‍ തനിയ്‌ക്കായിഅയച്ചതാണെന്നയാള്‍കരുതി.
ഗര്‍വ്വോട്‌കൂടിഅയാള്‍ ബിഷപ്പിനെ ചെന്നുകണ്ടിട്ട്‌
`നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയുന്നില്ലെ, പ്രഭുകുമാരന്‍
എന്റെ നന്മയെകാംഷിക്കുന്നതുകൊണ്ട്‌എനിയ്‌ക്കായി
എന്തൊക്കെയാണ്‌ചെയ്‌തിരിയ്‌ക്കുന്നത്‌' എന്ന്‌ പറഞ്ഞു.
പക്ഷെ ബിഷപ്പ്‌അതിന്‌ മറുപടിയായി പറഞ്ഞു, `ഹോ!
പ്രഭുകുമാരന്‍ എത്ര ബുദ്ധിമാനാണ്‌.ാ എത്രമാത്രംചെറുതായാണ്‌
നീകാര്യങ്ങള്‍മനസ്സിലാക്കുന്നത്‌.' അദ്ദേഹം പ്രതീകങ്ങള്‍ ഉപയോഗിച്ചാണ്‌
സംസാരിക്കുന്നത്‌. ഈ ധാന്യം നിന്റെഒഴിഞ്ഞ വയറ്‌ നിറയ്‌ക്കാനാണ്‌;
സോപ്പ്‌ നിന്റെമറഞ്ഞിരിക്കുന്ന അഴുക്കുകളെകഴുകാനാണ്‌;
പഞ്ചാസാര നിന്റെദുഷിച്ച നാവിന്‌ മാധുര്യംവരുത്താനാണ്‌
അന്നുതുടങ്ങി ആ മനുഷ്യന്‍ അവനെക്കുറിച്ചതന്നെ
വളരെലജ്‌ജാലുവായി. പ്രഭുകുമാരനോടുള്ളഅവന്റെവെറുപ്പ്‌
എന്നത്തേക്കാളും വര്‍ദ്ധിച്ചു. അത്‌പോലെ പ്രഭുകുമാരനെ അവന്‌
വെളിപ്പെടുത്തിയ ബിഷപ്പിനേയും അവന്‍ ഏറ്റംവെറുത്തു.
പക്ഷെ അതിനു ശേഷം അവന്‍ നിശബ്‌ദനായിരുന്നു.


The Three Gifts (Khalil Gibran)

Once in the city of Becharre there lived a gracious prince who was loved and honored by all his subjects.
But there was one exceedingly poor man who was bitter against the prince, and who wagged continually a pestilent tongue in his dispraise.
The prince knew this, yet he was patient.
But at last he bethought him; and upon a wintry night there came to the door of the man a servant of the prince, bearing a sack of flour, a bag of soap and a cone of sugar.
And the servant said, “The prince sends you these gifts in token of remembrance.”
The man was elated, for he thought the gifts were homage from the prince. And in his pride we went to the bishop and told him what the prince had done, saying, “Can you not see how the prince desires my goodwill?”
But the bishop said, “Oh, how wise a prince, and how little you understand. He speaks in symbols. The flour is for your empty stomach; the soap is for your dirty hide; and the sugar is to sweeten your bitter tongue.”
From that day forward the man became shy even of himself. His hatred of the prince was greater than ever, and even more he hated the bishop who had revealed the prince unto him.
But thereafter he kept silent.
മൂന്ന്‌ സമ്മാനങ്ങള്‍ (ഖലീല്‍ജിബ്രാന്‍ -ഭാഷാന്തരം: ജി.പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക