Image

ഡോ. എ. കെ. ബി. യുടെ പെണ്ണുങ്ങളും തൊടുപുഴ ശങ്കറിന്റെ കവിതകളും വിചാരവേദിയില്‍

Published on 02 October, 2015
ഡോ. എ. കെ. ബി. യുടെ പെണ്ണുങ്ങളും  തൊടുപുഴ ശങ്കറിന്റെ കവിതകളും വിചാരവേദിയില്‍
ഒക്‌ടോബര്‍ 11, ന് (2015) ആറുമണിക്ക് വിചാരവേദിയില്‍ (കേരളാ കള്‍ച്ചറല്‍ സെന്റര്‍ ബ്രാഡോക് അവന്യൂ ക്യൂന്‍സ്) ഡോ. എ. കെ. ബി. യുടെ പെണ്ണുങ്ങള്‍ എന്ന പുതിയ കഥാസമാഹാരത്തിലെ കഥകള്‍ അദ്ദേഹവും സഹകാരികളും വായിക്കുന്നതാണ്. 

1950 കളില്‍ ചെറുകഥാപ്രസ്ഥാനത്തിന്റെ, പ്രത്യേകിച്ച്, 'മണ്ണിന്റെ മക്കള്‍' എന്ന കഥാസമാഹാരത്തിലൂടെ, മലയാളസാഹിത്യത്തില്‍ മുന്‍പന്തിയില്‍ എത്തിയ ഡോ. എ. കെ. ബാലകൃഷ്ണപിള്ളയുടെ ഈ പുതിയ കഥകള്‍ അദ്ദേഹം നേടിയ അസാധാരണമായ അനുഭവസമ്പത്തിന്റേയും അഭ്യാസത്തിന്റേയും മനുഷ്യജീവിത പ്രധാനമായ ഉള്‍ക്കാഴ്ച വെളിവാക്കുന്നു. ഇവ, മനുഷ്യമൂല്യം ഉദ്ദീപിക്കുന്ന ഹൃദയ്‌സ്പര്‍ശകമായ കഥകളാണ്. 
കൂടാതെ, ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് കവിയായും ലേകനായും സുപരിചിതനായ മുമ്പൈയില്‍  നിവസിക്കുന്ന ശ്രീ തൊടുപുഴ കെ. ശങ്കറിനെ (ശങ്കര അയ്യര്‍) വിചാരവേദി ആദരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കവിതകള്‍ ചര്‍ച്ച ചെയ്യുന്നു.
  
സൗന്ദര്യമിന്നുള്ളതു നാളെയുണ്ടാവില്ലെന്ന
സൗലഭ്യസത്യം ഗ്രഹിച്ചീടണമെല്ലാവരും

അദ്ദേഹത്തിന്റെ കവിതയുടെ വഴിയിലൂടെ ഒരു യാത്ര.  എല്ലാവര്‍ക്കും സ്വാഗതം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വാസുദേവ് പുളിക്കല്‍, പ്രസിഡന്റ്: ഫോണ്‍ 516 749 1939 
സാംസി കൊടുമണ്‍ സെക്രട്ടറി: ഫോണ്‍: 516 270 4302


ഡോ. എ. കെ. ബി. യുടെ പെണ്ണുങ്ങളും  തൊടുപുഴ ശങ്കറിന്റെ കവിതകളും വിചാരവേദിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക