Image

നൊമ്പരപ്പൂവ്‌ (കവിത: മോളി റോയ്‌)

Published on 08 October, 2015
നൊമ്പരപ്പൂവ്‌ (കവിത: മോളി റോയ്‌)
കപ്പലിലിനുള്ളിലെ തിക്കും തിരക്കും കണ്ട
ങ്കലാപ്പോടെ പകച്ചൊന്നു പോയി ഞാന്‍
ഓമനക്കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു തന്‍
തോളിലെ മാറാപ്പില്‍ കൈകള്‍ മുറുക്കി ഞാന്‍

പട്ടിണി കൊണ്ടുതളര്‍ന്നൊരെന്‍ കണ്‍മണി
പാതിമൃത പ്രായനായെന്റെ മാറത്ത്‌
ആകെ തളര്‍ന്നു മയങ്ങുമാ മുത്തിന്റെ
മൃദുലമാം നിറുകയില്‍ മുത്തമേകെ

ഉള്ളിലെ ഗദ്‌ഗദം തേങ്ങലായ്‌
പോകാതെ
കൈകളാല്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചു 
ഞാന്‍
ഈ അമ്മതന്‍ ഗദ്‌ഗദം ആരറിഞ്ഞീടുന്നു
ഈ കണ്ണീരിനാഴം ഇതാരളന്നീടുന്നു

താഴെ അരികിലായ്‌ മാറാപ്പ്‌വച്ചതില്‍
ചാരിയിരുന്നു നിലത്തു പതുക്കെ
ഞാന്‍
ദേഹം തളര്‍ച്ചയാല്‍ താനെ ചരിഞ്ഞുപോയ്‌
മെല്ലെയെന്‍ കണ്ണുകള്‍ കൂമ്പിയടഞ്ഞു പോയ്‌
ഓര്‍മ്മ തന്‍ ദേവിയെന്‍ ആത്‌മാവിലുണരവേ
ഗതകാലസ്‌മരണകള്‍ കിരണങ്ങളാകുന്നു
ഭൂതകാലത്തിന്റെ താളുമറിച്ചൊന്നു
പോകുന്നു ഞാനെന്റെ പൂവാടിയില്‍

ദൂരെ ദൂരെ നിന്നു കാണുന്നു ഞാനെന്റെ
മധുരമാം പ്രണയത്തിന്നോര്‍മ്മകളേ
ബാല്യകാലത്തിലേ കൈകള്‍ പിടിച്ച നീ
ജീവന്റെ ജീവനായ്‌ പ്രാണന്റെ
ഭാഗമായ്‌
ഇല്ലായ്‌മ എങ്കിലും ഒന്നുമറിയാതെ
വാഴിച്ചു നീയെന്നെ രാജകുമാരിയായ്‌
കാലം കഴിയവേ സേ്‌നേഹ സമ്മാനമായ്‌
ദൈവത്തിന്‍ ദാനമായ്‌ ഓമനക്കുഞ്ഞിവന്‍
പ്രാണപ്രിയല്‍മെന്നോമനക്കുഞ്ഞുമോ
പൂര്‍ണ്ണയായ്‌ മാറ്റിയെന്‍ സ്‌ത്രീയെന്ന ഭാവത്തെ
വര്‍ണ്ണങ്ങളായിരം വാരിവിതറിനാം
മധുകണം വിതറുന്ന ശലഭങ്ങളായ്‌

ഒരുവേള പിന്നിടെ ഗതിയാകെ മാറിയെന്‍
ഗ്രാമത്തിലാകവേ ഭീതി കളിയാടി
തീവ്രവാദികളാം ഭീകരന്‍മാരവര്‍
എന്റെ ഗ്രാമത്തിനെ തച്ചുടച്ചു
മഴപെയ്‌തു തോര്‍ന്നൊരാ സന്ധ്യ
തന്‍ നേരത്ത്‌
പ്രാണന്റെ പാതി പകുത്തെടുത്തൂ
എന്റെ പ്രാണന്റെ പാതി പകുത്തെടുത്തു

സത്യദൈവമെന്ന പൂര്‍ണ്ണമാം സത്യത്തെ
കൈവെടിഞ്ഞീലൊരു ശക്‌തിയ്‌ക്കു
മുന്‍പിലൂം
ആകെ പ്രതികാരദാഹികളായവര്‍
പച്ചയ്‌ക്കു കത്തിച്ചു നിന്നെയെന്‍
കണ്‍മുന്‍പില്‍

നീയെന്റെ കണ്‍മുന്‍പില്‍ കത്തിയമരവേ—
ഭ്രാന്തിയേപ്പോലെ കരഞ്ഞു ഞാന്‍
കെഞ്ചിഞാന്‍

ആത്‌മാവിലെരിയുന്ന ചിത തന്റെ
കനലിനാല്‍
കത്തിജ്ജ്വലിച്ചു ഞാനഗ്‌നിയായ്‌
എന്റെ ആത്‌മാവിലെ്‌രിയുന്ന ചിത
തന്റെ കനലിനാല്‍
കത്തിജ്ജ്വലിച്ചു ഞാനഗ്‌നിയായ്‌

ആഴിക്കടലിലകപ്പെട്ട ഞാനൊരു
കച്ചിത്തുരുമ്പൊന്നു തേടുന്നപോലെ
ഓടിനടന്നു ഞാനാ ഗ്രാമമൊക്കെയും
ഒരുകൊച്ചു കൈത്താങ്ങു തന്നി
ല്ലെനിയ്‌ക്കാരും
കത്തിജ്ജ്വലിയ്‌ക്കും നിന്നോര്‍മ്മകള്‍
ബാക്കിവെച്ചെന്നെ തനിച്ചാക്കി യാത്ര
പോയീ
തിരികെ വരാതെ നീ യാത്രയായി
എന്താണെന്നെങ്ങോട്ടെന്നൊന്നൂ
മറിയില്ല
സ്വത്തായി നീ തന്ന മുത്തു മാത്രം
എന്നെ ചിരിപ്പിച്ച പിന്നെ കരയിച്ച
എന്‍പ്രിയ ഗ്രാമമേ
ചോദിപ്പൂ ഞാന്‍ യാത്ര

അലറുന്ന തിര തന്റെ ആരവം കേട്ട
ഞാന്‍
മിഴികള്‍ പതുക്കെ പതുക്കെ തുറക്കവേ
സ്ഥലകാല ബോധമെന്നുപബോധ
മനസ്സിനെ
പതിയെ പതിയെ കുലുക്കി വിളിക്കവേ
ഒട്ടിക്കിടന്നോരെന്‍ ഓമനക്കുഞ്ഞിതു
പെട്ടെന്നിതെന്തേ തണുത്തു മരച്ച പോല്‍
തട്ടിവിളിച്ചു ഞാന്‍പൊട്ടിക്കരഞ്ഞു
കൊണ്ടമ്മ വിളിയ്‌ക്കുന്നു കണ്‍തുറക്കോമനേ
നിത്യമാം നിദ്രയിലേയ്‌ക്കാണ്ടു പോയവന്‍
നാം കാണാത്ത ലോകത്തിലേയ്‌ക്കു പറന്നവന്‍
മരവിച്ചിരുന്നു ഞാന്‍ രണ്ടുദിനവു
മെന്‍
കൈകളില്‍ നിശ്‌ചലനായെന്റെ
കുഞ്ഞുമായ്‌

മെല്ലെയെണീറ്റു ഞാന്‍ നില്‍ക്കുവാന്‍ നോക്കവേ
ആഴിച്ചുഴിയിലെ പമ്പരം പോല്‍ തോന്നി
വേച്ചു പതുക്കെ പതുക്കെ നടന്നൊന്നു
എത്തിയാ കപ്പലിനറ്റത്തു നിന്നു ഞാന്‍
പൊന്നുമ്മകള്‍കൊണ്ടു മൂടിയെന്‍
കണ്ണനെ
മാപ്പേകൂ നീ ഹതഭാഗ്യയാമമ്മയ്‌ക്ക്‌
ഇട്ടെന്റെ കൈകളാല്‍ താഴേയ്‌ക്കു
ഞാനെന്റെ കുഞ്ഞിനെ
പിന്നെന്റെ ബോധം മറഞ്ഞുപോയ്‌

എന്നന്തരാത്മാവിലൊരു ചോദ്യ
മുയരുന്നു
എന്തു കൊണ്ടെന്തുകൊണ്ടാണെനി
ക്കീ ഗതി
മാപ്പു ചോദിയ്‌ക്കുന്നു സോദരീ
നിന്നോട്‌
ഉത്തരം നല്‍കുവാനാവില്ലെനിക്കിന്നു
നിനക്കുത്തരം നല്‍കുവാനാവില്ലെ
നിയ്‌ക്കിന്ന്‌.
നൊമ്പരപ്പൂവ്‌ (കവിത: മോളി റോയ്‌)
Join WhatsApp News
molly 2015-10-11 13:47:13
Thank you vidyadharan sir for your ecouraging words..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക