Image

ജയശങ്കര്‍ പിള്ളയുടെ ,'നിഴലുകള്‍' കവിതാ സമാഹാരം പ്രകാശനം ചെയ്തു .

Published on 13 October, 2015
ജയശങ്കര്‍ പിള്ളയുടെ ,'നിഴലുകള്‍' കവിതാ സമാഹാരം പ്രകാശനം ചെയ്തു .
ന്യുയോര്‍ക്ക് :ഇന്‍ഡോ അമേരികന്‍ പ്രസ്സ് ക്ലബ് സംഗടിപ്പിച്ച ആഗോള മാധ്യമ സമ്മേളനത്തില്‍ വച്ച് ജയശങ്കര്‍ പിള്ളയുടെ നിഴലുകള്‍ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.ഒക്ടോബര്‍ 10 നു വൈകിട്ട് 7 മണിക്ക് നടന്ന സമ്മേളനത്തില്‍ എന്‍ ടി വി യു എ ഇ വൈസ് പ്രസിഡണ്ട് പ്രതാപ് നായര്‍ ,കേരള റോഡ് ഫ്രെണ്ട് ചെയര്‍മാന്‍ സജി ഡോമിനിക് എന്നിവര്‍ ചേര്‍ന്ന് ആണ് പ്രകാശന കര്‍മം നിര്വഹിച്ചത് .

സമാലിക സംഭവങ്ങളുടെ സമാനതകള്‍ വരികളിലൂടെ ചിത്രീകരിച്ചിരിക്കുന്ന 22 കവിതകള്‍ അടങ്ങുന്ന സമാഹാരം ഒരു സാധാരണ പ്രാവാസ കവിതകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നത് ആണ് എന്നു സജി ഡോമിനികും ,ഗാന്ധിജിയില്‍ തുടങ്ങി പ്രണയത്തില്‍ അവസാനിക്കുന്ന കവിതകള്‍ ഒരു സാധാരണ മനുഷ്യന്റെ രാജ്യ സ്‌നേഹത്തെയും,മാനുഷിക കുടുംബ ബന്ധങ്ങളുടെയും നിഴലുകള്‍ തന്നെ ആണ് എന്നും പ്രതാപ് നായര്‍ അഭിപ്രായ പ്പെട്ടു .തിരക്കേറിയ ജീവിത യാത്രകള്‍കിടയില്‍ മലയാളത്തെയും.മലയാള സാഹിത്യത്തെയും സ്‌നേഹിക്കുന്ന ഇത്രയേറെ മാധ്യമ ,സാഹിത്യ പ്രവര്‍ത്തകരെ ഉള്‍കൊള്ളിച്ചു കൊണ്ട് വളരെ ഭംഗിയായ രീതിയില്‍ 4 മുഴുനീള ദിവസങ്ങള്‍ നീണ്ടു നിന്ന സമ്മേളനം സംഗടിപ്പിച്ചതിനു ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ് പ്രവര്‍ത്തകരെ അനുമൊദിക്കാനും ഈ അവസരം അവര്‍ ഉപയോഗപ്പെടുത്തി.

നിഴലുകള്‍ എന്നാ കവിതാ സമാഹാരത്തിനു പുറമേ പ്രവാസ നൊമ്പരം,മുന്‍പേ പോയവന്‍ എന്നാ കഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.നിരവധി സാമൂഹിക സാംസ്‌കാരിക സംഗടനകളില്‍ നേതൃ സ്ഥാനം വഹിക്കുന്ന ജയ് പിള്ള ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ് കാനഡയുടെ പ്രസിഡണ്ട് കൂടി ആണ് .'കൂടികാഴ്ചകള്‍ '.സമകാലികം' എന്നിങ്ങനെ രണ്ടു ലേഘനങ്ങളുടെ പണിപ്പുരയില്‍ ആണ് ഇദ്ദേഹം. ലൗലി ശങ്കര്‍ (എയര്‍ പോര്‍ട്ട് ) ഭാര്യയും ആദി ശങ്കര്‍ (Gr .5 ) മകനും ആണ് .

ജയശങ്കര്‍ പിള്ളയുടെ ,'നിഴലുകള്‍' കവിതാ സമാഹാരം പ്രകാശനം ചെയ്തു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക