Image

`യാത്രയ്‌ക്കിടയില്‍' (കവിത: ബിന്ദു ടിജി)

Published on 15 October, 2015
`യാത്രയ്‌ക്കിടയില്‍' (കവിത: ബിന്ദു ടിജി)
കാറ്റിലാടിയുലഞ്ഞും
നിറം മങ്ങിയ കാഴ്‌ചകള്‍
തേച്ചു മിനുക്കിയും
ഇരുട്ടില്‍ വിരഹ നോവിനെ പൂജിച്ചും
പകല്‍ ചിരിയിലൊക്കെ നന്നെന്നു ചൊല്ലിയും
തികഞ്ഞ ചില്ലയൊന്നു നോക്കിയെത്തി
പ്പിടിച്ചു ചാഞ്ചാടിയും പാടിയുമതി
വേഗത്തില്‍ ചലിക്കയാണീ നാല്‌ ചക്രങ്ങള്‍

ഘോര ഗര്‍ജ്ജനമില്ല പുക ചീറ്റലും
കിതച്ചു തീ തുപ്പുമാ ദുശ്ശീലവുമില്ല
മിഴി നനഞ്ഞു മൊഴി പതറി തെറിക്കും
നേര്‍ത്ത മുരളലുമില്ല
ഉരുക്കഴിക്കുന്നു നോവില്‍ തളര്‍ന്ന ജപമാല
ഭജന പാടി വീണുരുളുന്നു തൃക്കോവിലില്‍
ദേവന്‍ കനിഞ്ഞു നല്‍കുമിത്തിരി പ്രസാദവും വാങ്ങി
ഹൃദയം തുളച്ചോരച്ചു തണ്ടു തീര്‍ത്തു
ചിങ്ങച്ചിരി തൂകി തുളസിക്കതിര്‍ ചൂടി
മൃദു ഗാനം മൂളിയഴകിലിളകിയാടിയതി
വേഗത്തിലുരുളുകയാണീ നാലു ചക്രങ്ങള്‍.
`യാത്രയ്‌ക്കിടയില്‍' (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക