Image

'സാഹിത്യത്തിന്റെ ലക്ഷ്യം' വിചാരവേദിയില്‍ ചര്‍ച്ച

Published on 28 October, 2015
'സാഹിത്യത്തിന്റെ ലക്ഷ്യം' വിചാരവേദിയില്‍ ചര്‍ച്ച
വിചാരവേദി സാഹിത്യത്തോടൊപ്പം കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ തുടങ്ങിയിട്ട് ഒന്‍പതു വര്‍ഷം തികയുന്നു. വിചാരവേദിയുടെ വിജയകരമായ മുന്നേറ്റത്തിന് സഹായ സഹകരണങ്ങള്‍ നല്‍കിയ സാഹിത്യകാരന്മാരേയും  സാഹിത്യപ്രേമികളേയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

വിചാരവേദിയുടെ നവംബര്‍ 8, 2015-ന്ല്പ222 66 ബ്രാഡോക് അവെന്യു, ബെല്‍റൊസില്‍ വെച്ചു നടക്കുന്ന ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച്  സംഘടിപ്പിക്കുന്നത് 'സാഹിത്യത്തിന്റെ ലക്ഷ്യം' എന്ന വിശാലമായ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയാണ്. സാഹിത്യ സമ്മേളനത്തിന് 
ഡോ. എ. കെ. ബി. പിള്ള അദ്ധ്യക്ഷ്യം വഹിക്കുന്നു. ഡോ. ജോയ് ടി. കുഞ്ഞാപ്പു, 
ഡോ. ശശിധരന്‍ കൂട്ടല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്. കൂടാതെ മറ്റു പ്രമു വ്യക്തികളും ഈ വിഷയത്തെ കുറിച്ച സംസാരിക്കുന്നതായിരിക്കും. 

വിചാരവേദിയുടെ ഒന്‍പതാം വാര്‍ഷികാഘോഷത്തിലേക്കും സാഹിത്യ ചര്‍ച്ചയിലേക്കും ഏവര്‍ക്കും സ്വാഗതം. കൂടതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - വാസുദേവ് പുളിക്കല്‍ 516 749 1939, സാംസി കൊടുമണ്‍ 516 270 4302  

സെക്രട്ടറി, 
സാംസി കൊടുമണ്‍


'സാഹിത്യത്തിന്റെ ലക്ഷ്യം' വിചാരവേദിയില്‍ ചര്‍ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക