ദുബായ്: ബര്‍ദുബായ് ക്രീക്കിലെ സൂഖ് അല്‍ കബീറില്‍ കെട്ടിടം തകര്‍ന്ന്
ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ചൊവ്വാഴ്‌ച രാത്രി പത്തിനോടടുത്തായിരുന്നു സംഭവം.
പഴയ ഒറ്റ നില കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ താമസിക്കുന്ന ഏഷ്യക്കാരനാണ്
അപകടത്തില്‍പ്പെട്ടത്. ഇയാള്‍ കുളിമുറിയില്‍ നില്‍ക്കുമ്പോള്‍ കെട്ടിടത്തിന്റെ ഒരു
ഭാഗം പെട്ടെന്ന് തകര്‍ന്നുവീഴുകയായിരുന്നു.
അവശിഷ്‌ടങ്ങളോടൊപ്പം താഴേയ്‌ക്ക് പതിച്ച ഇയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ സ്‌ഥലത്തെത്തിയ പൊലീസ് തിരക്കേറിയ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് തകര്‍ന്നുവീഴാന്‍ കാരണമെന്ന് കരുതുന്നു. മലയാളികളടക്കം ഒട്ടേറെ വിദേശികളുടെ വ്യാപാര സ്‌ഥാപനങ്ങള്‍ ഈ കെട്ടിടത്തിലുണ്ട്.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല