Image

ദുബായില്‍ നിന്ന്‌ 4200 അനധികൃത തൊഴിലാളികളെ പിടികൂടി

Published on 18 January, 2012
ദുബായില്‍ നിന്ന്‌ 4200 അനധികൃത തൊഴിലാളികളെ പിടികൂടി
ദുബായ്‌: യാചകരും കശാപ്പുകാരും ഉള്‍പ്പെടെ 4200 അനധികൃത തൊഴിലാളികളെ കഴിഞ്ഞവര്‍ഷം ദുബായില്‍ പിടികൂടി. പഴകിയ സാധനങ്ങളുടെയും വ്യാജ ഉല്‍പന്നങ്ങളുടെയും വന്‍ ശേഖരം ഇവരില്‍ നിന്നു കണ്ടെടുത്തു. മദ്യം, സിഡികള്‍, പച്ചക്കറികള്‍ തുടങ്ങിയ ഇതില്‍ ഉള്‍പ്പെടുന്നു.

ലൈസന്‍സ്‌ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരും പോര്‍ട്ടര്‍മാരുമായ 3004 പേര്‍, 536 യാചകര്‍, 188 കശാപ്പുകാര്‍ തുടങ്ങിയവരാണു പിടിയിലായത്‌. 1627 കുപ്പി മദ്യം, 56,939 ചിത്രങ്ങളുടെ വ്യാജസിഡികള്‍ തുടങ്ങിയവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന്‌ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ്‌ വിഭാഗം മേധാവി ഉബൈദ്‌ ഇബ്രാഹിം അല്‍ മര്‍സൂഖി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക