Image

ഇന്ത്യയിലെ വിദ്യാഭ്യാസ മാറ്റങ്ങള്‍ ഗള്‍ഫിലും ഉള്‍ക്കൊള്ളണം: അംബാസഡര്‍

Published on 19 January, 2012
ഇന്ത്യയിലെ വിദ്യാഭ്യാസ മാറ്റങ്ങള്‍ ഗള്‍ഫിലും ഉള്‍ക്കൊള്ളണം: അംബാസഡര്‍
ദോഹ: ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്ത്‌ നടക്കുന്ന വിപ്‌ളവകരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പ്രാവര്‍ത്തികമാക്കാനും ഗള്‍ഫ്‌ രാജ്യങ്ങളിലെ സ്‌ക്കൂള്‍ മേധാവികള്‍ക്കും കഴിയണമെന്ന്‌്‌ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു. ഗള്‍ഫിലെ സി.ബി.എസ്‌.ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ 24ാമത്‌ സമ്മേളനം എം.ഇ.എസ്‌ സ്‌കൂള്‍ കെ.ജി ഓഡാറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിദ്യാര്‍ഥികളുടെ വളര്‍ച്ചക്കാണ്‌ ആധുനിക വിദ്യാഭ്യാസം ഊന്നല്‍ നല്‍കുത്‌. വിദ്യാര്‍ഥികളുടെ കഴിയും സര്‍ഗവാസനകളും പരിപോഷിപ്പിക്കാന്‍ സൗകര്യമൊരുക്കുക എന്നതാണ്‌ ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ പ്രധാനം.

ബാഹ്യ ഘടകങ്ങള്‍ വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുന്ന മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദങ്ങള്‍ അവരുടെ പഠനത്തെ ബാധിക്കും. ഇത്‌ പരിഹരിക്കാന്‍ ഓരോ സ്ഥാപനത്തിലും മനഃശാസ്‌ത്രജ്ഞരെ നിയമിക്കുകയും അവരുടെ സേവനം പ്രയോജനപ്പെടുത്തുകയും വേണം. പഠനവൈകല്യങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക്‌ പഠിക്കാന്‍ അവസരമൊരുക്കുക എന്നത്‌ പ്രധാനമാണ്‌. പാര്‍ശ്വവത്‌ക്കരിക്കപ്പെടുന്ന ഇത്തരം വിദ്യാര്‍ഥികള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കി മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്ന ദൗത്യം ഏറ്റെടുക്കാന്‍ അഭ്യസ്‌ത വിദ്യരായ സമൂഹം തയ്യാറാകണണെ്‌ അംബാസഡര്‍ പറഞ്ഞു.

ഉദ്‌ഘാടന ചടങ്ങില്‍ സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിലെ െ്രെപവറ്റ്‌ സ്‌ക്കൂള്‍ ഓഫീസ്‌ ഡയറക്ടര്‍ ഫൗസിയ അല്‍ ഖാതറിന്റെ സെക്രട്ടറി സമീറ സംസാരിച്ചു. മികച്ച അധ്യാപകനുളള സി.ബി.എസ്‌.ഇ പുരസ്‌കാരം നേടിയ എം. ഇ.എസ്‌ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. പി. ശശിധരന്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ റഫിയ സഫര്‍ അലി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്ക്‌ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ സമ്മാനിച്ചു.

കഴിഞ്ഞ വര്‍ഷം സി. ബി. എസ്‌. ഇ. പൊതുപരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സമ്മേളനത്തില്‍ അനുമോദിച്ചു. ഇവര്‍ക്കുള്ള ഉപഹാരം ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ കൈമാറി. 21 വരെ തുടരുന്ന സമ്മേളനത്തില്‍ വിവിധ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നായി 74 സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍ പങ്കെടുക്കുന്നുണ്ട്‌.
ഇന്ത്യയിലെ വിദ്യാഭ്യാസ മാറ്റങ്ങള്‍ ഗള്‍ഫിലും ഉള്‍ക്കൊള്ളണം: അംബാസഡര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക