ദുബായ്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കാഠിന്യത്തോടെ ശൈത്യം
അനുഭവപ്പെട്ട് തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അറിയിച്ചു.
രാത്രികളിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുക. ഇറാഖിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ശൈത്യ കാറ്റാണ് യു.എ.ഇയില്‍ അനുഭവപ്പെടുന്ന അതിശൈത്യത്തിന് കാരണം. ഈ കാറ്റ് ദക്ഷിണ ഇറാഖിലേക്കും കിഴക്കന്‍ മെഡിറ്ററേനിയനിലേക്കും നീങ്ങിയിട്ടുണ്ട്.
ഗള്‍ഫ് സമുദ്രങ്ങളില്‍ പത്ത് അടിയിലേറെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് വടക്കന്‍ കാറ്റ് കാരണമായേക്കുമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ മിറ്റിയറോളജി ആന്റ് സൈസ്മോളജി (എന്‍.സി.എം.എസ്) വൃത്തങ്ങള്‍ അറിയിച്ചു. രാത്രി കാലങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറ് ദിശയില്‍ അനുഭവപ്പെടുന്ന മണല്‍ക്കാറ്റ് ദൂരക്കാഴ്ച കുറക്കാനിടയുണ്ടെന്നും വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ വ്യക്തമാക്കി.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല