കുവൈറ്റ്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് (കലകുവൈറ്റ്) 33-ാമത് വാര്‍ഷിക പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. കക്കാനാടന് നഗറില്‍ (കാര്‍മല്‍ സ്കൂള്‍) ചേര്‍ന്ന സമ്മേളനത്തില്‍ കലകുവൈറ്റ് ജനറല്‍ സെക്രട്ടറി ആര്.നാഗനഥന് 2011 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷിനോജ് മാത്യൂ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
26 യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 287 പ്രതിനിധികള്‍ പങ്കെടുത്ത സമ്മളനത്തില്‍ 33 പ്രതിനിധികള്‍ പൊതു ചര്‍ച്ചയില്‍ പങ്കെടുത്തു. പൊതു ചര്‍ച്ചക്ക് ജനറല്‍ സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു.
ശാന്ത. ആര്.നായര്‍, ആര്.രമേശ്, സാം പൈനുംമൂട്, ജോജി ഐപ് (പ്രസീഡിയം) ടി.കെ.സൈജു, എന്‍.ആര്.രജീഷ്, റോയ് നെല്‍സണ്‍ (മിനിറ്റ്സ്) സുദര്ശനന്, റജി ജേക്കബ്, സലിംരാജ് (ക്രടെന്ഷ്യല്) എന്‍. അജിത്കുമാര്‍, വി.അനില്‍കുമാര്‍, രഞ്ജിത്ത് (പ്രമേയം) വിനു കല്ലേലി, ഷിനോജ് മാത്യൂ, മധു മോഹന്‍ (രജിസ്ട്രേഷന്) സി.കൃഷ്ണന് (ഭക്ഷണം) ഓര്‍ച്ച. കെ.കണ്ണന് (വോളണ്ടിയര്‍) തുടങ്ങിയ കമ്മറ്റികള്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
തടര്‍ന്ന് 2012 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ സമ്മേളനം ഐകകണ്ഠേന തെരഞ്ഞെടുത്തു.
കെ.വിനോദ് (പ്രസിഡണ്ട്) പി.ആര്.ബാബു (വൈസ് പ്രസിഡണ്ട്) സജി തോമസ് മാത്യൂ (ജനറല്‍ സെക്രട്ടറി) സുദര്ശനന്, വിനു കല്ലേലി (ജോയിന്റ് സെക്രട്ടറിമാര്‍) വിനോദ്.കെ.ജോണ്‍ (ട്രഷറര്‍)
ദിലീപ് നടേരി (കല വിഭാഗം സെക്രട്ടറി) ജോണ്സന് ജോര്‍ജ് (സ്പോര്‍ട്സ് സെക്രട്ടറി) സലിം രാജ് (സാഹിത്യവിഭാഗം സെക്രട്ടറി) ബിനീഷ്.കെ.ബാബു (മീഡിയ സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും കേന്ദ്ര കമ്മറ്റി അംഗങ്ങളായി സജീവ് ഏബ്രഹാം, മുഹമ്മദലി, എന്‍.ആര്.രജീഷ്, ശരത്ചന്ദ്ര ബാബു, സജിത സ്കറിയ, ഷാര്‍ലറ്റ് ആല്‍ബര്‍ട്ട്, രഞ്ജിത്ത് ആര്.നഗനാഥന്, ജെ.സജി എന്നിവരെയും തെരെഞ്ഞെടുത്തു.
നീണ്ട കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന സംഘത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളും സജീവ പ്രവര്‍ത്തകനുമായ ജനാര്ദ്ദനന് മാഷ്, കേന്ദ്ര കമ്മറ്റി അംഗം ശശിധരന്, ജയരാജന് എന്നിവര്‍ക്കും സമ്മേളനത്തില്‍ യാത്രയപ്പ് നല്കി.
കലകുവൈറ്റ് നടത്തിയ സാഹിത്യ മല്‍സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം സാം പൈനും മൂട്, കല്പ്പക് ബാലകൃഷണന്, സഗീര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സമ്മാനിച്ചു.
പുതിയ ഭരണ സമിതിക്ക് ആശംസകള്‍ നേര്‍ന്ന് എന്‍.അജിത് കുമാര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് സജി തോമസ് മാത്യൂ സ്വാഗതവും പുതിയ പ്രസിഡണ്ട് കെ.വിനോദ് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല