Image

റിയാദില്‍ കാര്‍ ഒട്ടക കൂട്ടത്തിലേക്ക്‌ ഇടിച്ചു കയറി രണ്ട്‌ മലയാളികള്‍ക്ക്‌ പരിക്ക്‌

Published on 23 January, 2012
റിയാദില്‍ കാര്‍ ഒട്ടക കൂട്ടത്തിലേക്ക്‌ ഇടിച്ചു കയറി രണ്ട്‌ മലയാളികള്‍ക്ക്‌ പരിക്ക്‌
മറാത്ത്‌: ഒട്ടക കൂട്ടത്തിനിടയിലേക്ക്‌ കാര്‍ ഇടിച്ചു കയറി സഹോദരന്മാരായ രണ്ട്‌ മലയാളികള്‍ക്ക്‌ പരിക്കേറ്റു. കോട്ടയം ചങ്ങനാശ്ശേരി കൊച്ചുപുരയില്‍ റോബിന്‍ ജോസഫ്‌, സഹോദരന്‍ റോജോ ജോസഫ്‌ എന്നിവര്‍ക്കാണ്‌ പരിക്ക്‌. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ റോബിന്‍ സൗദിയിലെത്തിയത്‌.
ശനിയാഴ്‌ച രാത്രി റിയാദില്‍ നിന്ന്‌ 170 കിലോമീറ്റര്‍ അകലെയുള്ള മറാത്തില്‍ നിന്ന്‌ സര്‍മദ വഴി അല്‍ഖസബിലേക്ക്‌ യാത്ര ചെയ്യവേയാണ്‌ അപകടം. അല്‍ഖസബിലുള്ള ബന്ധുവിനെ കാണാന്‍ പോകും വഴി രാത്രി ഇരുട്ടില്‍ കൂട്ടമായി റോഡിലൂടെ വന്ന ഒട്ടകങ്ങള്‍ക്കിടയിലേക്ക്‌ കാര്‍ ഇടിച്ചു കയറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജ്യേഷ്‌ഠന്‍ റോജോ ജോസഫിനെ റിയാദ്‌ അല്‍മാനിഅ ആശുപത്രിയിലാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌. നിസാര പരിക്കേറ്റ റോബിനെ ശഖ്‌റ ജനറല്‍ ആശുപത്രിയിലാണുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക