Image

മെല്‍ബണില്‍ പുനലൂര്‍ സ്വദേശിയുടെ കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റില്‍

Published on 20 August, 2016
മെല്‍ബണില്‍ പുനലൂര്‍ സ്വദേശിയുടെ കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റില്‍
മെല്‍ബണ്‍: മെല്‍ബണില്‍ പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം (33) കൊല്ലപ്പെട്ട  കേസില്‍  ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും അറസ്റ്റില്‍. കഴിഞ്ഞ ഒക്ടോബറിലാണ്  സാം എബ്രഹാം കൊല്ലപ്പെട്ടത്. ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് കരുതിയത് . മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിച്ചു.

ഭക്ഷണത്തില്‍ സയനൈഡ് നല്‍കിയാണ് സാമിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കൊല നടന്ന് 10 മാസത്തിനു ശേഷമാണ് ഇരുവരുടെയും അറസ്റ്റ്. 
സോഫിയയുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിരീക്ഷിച്ചു. ഇതില്‍നിന്നാണ് കൊലപാതകം സംബന്ധിച്ച  തെളിവുകള്‍ പൊലീസിനു ലഭിച്ചത്. 

സാമിനും സോഫിയയ്ക്കും നാലുവയസ്സ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക