Image

ജനുവരി 'സഭാ താരക്' മാസമായി ആചരിക്കുന്നു

പി. പി. ചെറിയാന്‍ Published on 02 January, 2017
ജനുവരി 'സഭാ താരക്' മാസമായി ആചരിക്കുന്നു
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ ഔദ്യോഗികനാവ് എന്ന നിലയില്‍ മെത്രാ പോലീത്തായുടെ കത്ത്, സഭാവാര്‍ത്തകള്‍, അറിയിപ്പുകള്‍ എന്നിവ യഥാ സമയം സഭാജനങ്ങളില്‍ എത്തിക്കുന്ന മലങ്കര സഭാ താരകയെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിനും 2017 ജനുവരി സഭാ താരകയെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിനും 2017 ജനുവരി സഭാതാരക മാസമായി ആചരിക്കുന്നു, 125-ാം വയസ്സിലേക്ക് പ്രവേശിച്ചിരിക്കുന്ന 'സഭാ താരക്' വരിക്കാരുടെ എണ്ണം 20000 മാണ്. കഴിഞ്ഞ വര്‍ഷം സഭാതാരക മാ,ത്തില്‍ 5000 പുതിയ വരിക്കാരെ ചേര്‍ക്കുവാന്‍ കഴിഞ്ഞതായി സഭാതാരക പത്രാധിപ സമിതി ചെയര്‍മാന്‍ റൈറ്റ് റവ. ഡോ. യൂയാക്കിം മാര്‍ കുറിലോസ് തിരുമേനി അരിയിച്ചു.

എല്ലാ മാര്‍ത്തോമ്മാ ഭവനങ്ങളിലും 'സഭാതാരക' എന്ന ലക്ഷ്യം സഫലമാക്കുവാന്‍ ഇടവക തലത്തില്‍ വരിക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് തിരുമേനി പറഞ്ഞു. പത്തു വരിക്കാരെ ചേര്‍ക്കുന്ന ഒരാള്‍ക്ക് ഒരു വര്‍ഷത്തേക്ക് സഭാതാരക ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും.

പത്രാധിപകുറിപ്പുകള്‍, വേദ പഠനം, സമകാലീന ചിന്തകള്‍, ആനുകാലിക പ്രധാന്യമുള്ള വിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍, ലേഖനങ്ങള്‍, കത്തുകള്‍, കവിതകള്‍, പ്രതികരണങ്ങള്‍ എന്നിവയാല്‍ സംപുഷ്ടമാണ് സഭാതാരക.

പ്രമോട്ടേഴ്‌സും ചുമതലക്കാരും ഇടവക സന്ദര്‍ശിക്കുമ്പോള്‍ സഭാംഗങ്ങളും, വികാരിമാരും ആവശ്യമായ പ്രോത്സാഹനവും നല്‍കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.


പി. പി. ചെറിയാന്‍

ജനുവരി 'സഭാ താരക്' മാസമായി ആചരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക