Image

ഒരു മഞ്ഞിന്‍ കണം (കവിത-സി. ജി. പണിക്കര്‍, കുണ്ടറ)

Published on 10 January, 2017
ഒരു മഞ്ഞിന്‍ കണം (കവിത-സി. ജി. പണിക്കര്‍, കുണ്ടറ)
മനസ്സില്‍ നിന്‍ രൂപം മറയുമ്പോള്‍
മോഹപക്ഷികള്‍ ചിറകടിച്ചകലുന്നു
മാമ്പഴം പോലെ മധുരിച്ചൊരോര്‍മകള്‍ എന്‍
മാനസച്ചെപ്പിലൊഴിഞ്ഞിടുന്നു

മണിമുത്തു ചാര്‍ത്തിയൊരെന്‍ മനസ്സിലെ തേരില്‍ നീ
മണവാട്ടിയായി ചമഞ്ഞിരുന്നു.... പിന്നെ
മാറാത്ത വേദന മാരത്തടക്കി......നീ....
മന്ദം മന്ദം നടന്നകന്നു

മാതളപ്പൂവിന്റെ മണമുള്ള നീയിന്നെന്‍
മാനസവാടിയില്‍ ചിറകറ്റ തുമ്പിപോല്‍
മാനത്തെ കാര്‍മുകില്‍..... മായ്ക്കുമോ കണ്ണീരാല്‍
മനസ്സില്‍ നീറുമീ....വേദനകള്‍

മോഹം വിടര്‍ത്തുവാന്‍ ഓമനപ്പന്തലില്‍ 
മോഹിനിയായിനി നീ വരില്ല......
മോഹനസൗധങ്ങള്‍ വീണുടഞ്ഞീടുമെന്‍
മനതാീില്‍ പകര്‍ന്നുപോ......ഒരു മഞ്ഞിന്‍ കണം


സി. ജി. പണിക്കര്‍, കുണ്ടറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക