Image

ബെറ്റ്‌സി നിനക്കെന്‍ അശ്രുപൂജകള്‍ (ഡോ. മാത്യു ജോയ്‌സ്)

Published on 31 January, 2017
ബെറ്റ്‌സി നിനക്കെന്‍ അശ്രുപൂജകള്‍ (ഡോ. മാത്യു ജോയ്‌സ്)
പരിമളം തൂകി പാരില്‍ വന്നൊരു
പനിനീര്‍കുസുമം ബെറ്റ്‌സീ നീ
പരിശുദ്ധാത്മ നിറവിലായ്
പതിനൊന്നുവര്‍ഷമീ ധരണിയില്‍
പങ്കിട്ടു നല്കി സ്വര്‍ഗദൂതുകള്‍
പഥികരാം ഞങ്ങള്‍ക്കേവര്ക്കും .

ദൈവത്തിന്‍ കൃപ നിറഞ്ഞ മകളായ്
ദൈവരഹസ്യം വെളിവാക്കാന്‍
ദൈവസ്‌നേഹത്താല്‍ നിര്‍ഭരമാക്കി
ദൈവനിയോഗം നമുക്കേകാനായ്
ദൈവം ലാളിച്ച കൊച്ചുപുത്രിയെ
ദൈവേച്ഛയാലെ ദീനമോര്‍ത്തീടുമെന്നും.

ധന്യ ജീവിത മാര്‍ഗദീപമായ്
ധരയില്‍ ജീവിപ്പാന്‍ ദൈവപ്രേരിത
ധര്‍മ്മസൂത്രങ്ങള്‍ മൂന്നിലൊതുക്കി
ധര്മസംഹിതയാക്കി ഞങ്ങള്‍ക്കും
ധാന്യമണികളായ് നല്കി പെട്ടെന്ന്
ധരണിയില്‍നിന്നും സ്വര്‍ഗ്ഗം പൂകി നീ.

സത്യമാം സ്‌നേഹം ദൈവമെന്നതാല്‍
സത്യമായ് സ്‌നേഹിക്കന്നയോന്ന്യം
സത്ഗുണമായി സോദരര്‍ തമ്മില്‍
സന്നതി ചെയ്താല്‍ ദൈവസംപ്രീതി.
സചനമായുള്ള മനുജന്മാര്‍ ദിനവും
സമ്പന്നരാകും ഐക്യസ്‌നേഹത്താല്‍.

പുഞ്ചിരി എന്നതൊരൌഷധമായി
പുലര്‍കാലേ നല്‍കിയാലെന്നു മന്യോന്യം
പുനിതമായ്ത്തീരും അദ്ദിനം മനുജാ
പുഞ്ചിരിയാല്‍ പകരൂ ദൈവസ്‌നേഹത്തെ
പുണരുവാന്‍ യേശുനാഥന്‍ നില്കുന്നു
പുഞ്ചിരിതൂകി നിന്നെയെതിരേല്പ്പാൂന്‍.

സന്തോഷമെന്നാല്‍ പുല്‍കേണം ദൈവ
സന്നിധീല്‍ നിന്നു ദിനംതോറുമേ
സന്തോഷമെന്നാല്‍ ദൈവത്തോടോത്തു
സന്നിവേശിച്ചാല്‍ മാത്രമേ
സന്താപമില്ല സന്തോഷം മാത്രം
സര്‍വേശന്‍ കൂടെ വാഴുമ്പോള്‍.

[Tribute to Besty Charles John who joined Heavenly Abode
on Jan 23, 2017 at the age of 11, who wrote down the tips
for abundant life as Love, Smile and Happiness in Christ]
ബെറ്റ്‌സി നിനക്കെന്‍ അശ്രുപൂജകള്‍ (ഡോ. മാത്യു ജോയ്‌സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക