Image

സ്വപ്നസുന്ദരി (ഒരു വാലന്റയിന്‍ ഗീതം: സുധീര്‍പണിക്കവീട്ടില്‍)

Published on 08 February, 2017
സ്വപ്നസുന്ദരി (ഒരു വാലന്റയിന്‍ ഗീതം: സുധീര്‍പണിക്കവീട്ടില്‍)
വാലന്റയിന്‍ദിനം കൊണ്ടുവരുന്നതു
ഓര്‍മ്മകളോ കുറെനോവുകളോ
നിലാവുപോലൊരു കുമാരിവന്നെന്‍
കരളില്‍ കനവുകള്‍നെയ്യുന്നു
കഴിഞ്ഞുപോയൊരു കൗമാരത്തിന്‍
സാക്ഷയൂരിപോകുന്നു
തുറന്നവാതില്‍ക്കല്‍മിഴിനട്ടുനിന്നു - ഞാന്‍

കാണുന്നുപൊയ്‌പോയ കാല ചിത്രം

പെരുവിരല്‍കൊണ്ടൊരുപെണ്‍കുട്ടിയെഴുതിയ
പ്രണയം തുളുമ്പുന്ന, പ്രേമ കാവ്യം
കുറുനിരപാറുന്ന കവിളത്തനുരാഗ
സ്വപ്നങ്ങള്‍ ചാലിച്ച വര്‍ണ്ണങ്ങള്‍
മയ്യണികണ്ണിലൊരു കള്ള നാണത്തിന്‍
മിന്നും മിന്നാമിനുങ്ങ് കൂട്ടം
പാവാട തുമ്പിലുരുമ്മിതരിക്കുന്ന
പാദസരത്തിന്‍ കിലു കിലുക്കം
പുഞ്ചിരിപാലാഴിതിരകള്‍തിരയുന്ന
കരളിന്റെ ഏകാന്ത പ്രണയതീരം
മഞ്ഞണി കുളിര്‍നിലാവേറ്റുമയങ്ങും
നിശകളെപുല്‍കിയപൊന്‍ കിനാക്കള്‍
ചന്ദ്രകാന്ത കല്ലുകൊണ്ടുനിലാവില്‍
പണിയുന്നമോഹത്തിന്‍ ടാജ് മഹല്‍
മകരം വിറക്കുന്നമാഞ്ചുവട്ടില്‍- വള
പൊട്ടുകള്‍വീഴും നിഴല്‍ പായകള്‍
അവിടെ കഥകളി മുദ്രകളാടിയ
പൊന്‍കളിത്തട്ടുകള്‍, ആട്ടവിളക്കുകള്‍
സാന്ദ്രമൗനങ്ങളില്‍മുങ്ങിവന്നെത്തുന്ന
പൊന്മതന്‍പൂട്ടിയചെഞ്ചുണ്ടുകള്‍
പൊന്നണികൈവിരല്‍തുമ്പുമുക്കി
പൊട്ടു കുത്തും വെയില്‍ കന്യകമാര്‍
ശുഭ്രമേഘങ്ങള്‍ ഞൊറിഞ്ഞുടുക്കും
മുഗ്ദധഭാവങ്ങള്‍ തന്‍ സുസ്മിതങ്ങള്‍
മനസ്സറിയാതെ നാം ചോദിച്ചചോദ്യങ്ങള്‍
മൗനങ്ങള്‍നല്‍കിയമറുപടികള്‍

കൂട്ടിപെറുക്കിയടുക്കുന്നു, കാലം-
തട്ടിതെറുപ്പിച്ചാസ്വ്പനപാത്രം
ഓര്‍മ്മകള്‍ ഒക്കത്തു വയ്ക്കുമാപാത്രം
തുള്ളിതുളുമ്പുന്നു ഈ ദിനത്തില്‍.
(ശുഭം)
Join WhatsApp News
andew 2017-02-11 12:18:20
LOVE is soothing like Wine to an aching heart. Like rain on warm summer days, Like a water flow over sun baked clay. Love stimulates energy and positive attitude.  A poet with a good heart always see good things and keep others too enchanted. Great sweet memories.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക