Image

ഒപ്പം തേങ്ങലുകള്‍ മാത്രം (കവിത : സി.ജി.പണിക്കര്‍, കുണ്ടറ)

സി.ജി.പണിക്കര്‍, കുണ്ടറ) Published on 27 February, 2017
ഒപ്പം തേങ്ങലുകള്‍ മാത്രം (കവിത : സി.ജി.പണിക്കര്‍, കുണ്ടറ)
എത്ര ഞാന്‍ ഓടി എന്ത് ഞാന്‍ നേടി
ജീവിതഭാരവും പേറി ഞാന്‍ ഓടവേ
എന്തെല്ലാം സ്വപ്‌നങ്ങളായിരുന്നു
എനിക്കെന്തെല്ലാം മോഹങ്ങളായിരുന്നു
അമ്മ തന്‍ ആലിംഗനത്തില്‍ ആമര്‍ന്ന നീ
വീണ്ടും അച്ഛന്റെ ചൂടിനായ് ഊര്‍ന്നിറങ്ങി.
പിന്നെ ഈ കൈകളില്‍ ഊഞ്ഞാലാടി എന്‍
ആത്മാവില്‍ ആനന്ദ തിരികള്‍ തെളിച്ചു
എത്ര വിയര്‍പ്പു ഞാനൊഴുകി വൃഥാ-
എത്രയോ കണ്ണുനീര്‍ ഞാന്‍ പൊഴിച്ചു
അന്ന് കൂട്ടായ് ഇണക്കിളി കൂടെ നിന്നു
ഇന്ന് കൂടൊഴിഞ്ഞുയരെ പറന്നകന്നു
നിന്നെയെന്‍ ജീവിതത്തോണിയിലേറ്റി
ഞാന്‍ തിരകള്‍ മുറിച്ച് തുഴഞ്ഞതല്ലേ
മാങ്കൊമ്പില്‍ നീ ചൊന്ന മാമ്പഴം പോലും
നിനക്കായ് ആ കൊമ്പിലേറി പറിച്ചതല്ലേ
 എങ്ങനെ നീ എന്നെ കാണാതിരുന്നീടും
കുഞ്ഞു കുഞ്ഞോര്‍മകള്‍ പൂവിടുമ്പോള്‍
നീ കുഞ്ഞായിരുന്നു എനിക്കെന്നുമെന്നും
ഞാനീ വൃദ്ധസദനത്തില്‍ എത്തുവോളം
പാപിയാം ഞാനും എന്‍ ദൈവവുമായുളള അകലം
ഇനി ഇരു കണ്ണീര്‍ക്കണത്തിന്റെ ദൂരം മാത്രം
വാരിപ്പുണര്‍ന്നെന്നെ മാറോടു ചേര്‍ക്കണേ നാഥാ
തിരുമാറില്‍ പൊഴിച്ചിടാന്‍ കണ്ണീര്‍ക്കണങ്ങള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക