Image

കാന്‍ബറയില്‍ റെക്‌സ് ബാന്‍ഡ് മ്യൂസിക് ഷോ നവംബര്‍ 10ന്

Published on 05 May, 2017
കാന്‍ബറയില്‍ റെക്‌സ് ബാന്‍ഡ് മ്യൂസിക് ഷോ നവംബര്‍ 10ന്
 കാന്‍ബറ: മെല്‍ബണ്‍ സീറോ മലബാര്‍ രൂപയുടെ ആഭിമുഖ്യത്തില്‍ ജീസസ് യൂത്ത് നേതൃത്വം നല്‍കുന്ന റെക്‌സ് ബാന്‍ഡ് നവംബര്‍ 10ന് (വെള്ളി) സംഗീത പരിപാടി അവതരിപ്പിക്കുന്നു. ക്യൂന്‍ബിയാന്‍ ബൈസന്ൈ!റയില്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറിനാണ് പരിപാടി. 

ഈ വര്‍ഷത്തെ റെക്‌സ് ബാന്‍ഡിന്റെ ആദ്യത്തെ പരിപാടിയാണ് കാന്‍ബറയിലേത്. തുടര്‍ന്നു ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി എട്ട് സ്‌റ്റേജുകളില്‍ പരിപാടി അവതരിപ്പിക്കും. 

പരിപാടിയുടെ വിജയത്തിനായി ഇടവക വികാരി ഫാ. മാത്യു കുന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ജനറല്‍ കണ്‍വീനര്‍മാരായി ജോയി പാലിയേക്കര, ജനറല്‍ അഡ്വൈസറായി റെജി തോംസണ്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ സിജു ജോര്‍ജ്, സ്‌റ്റേജ് കമ്മിറ്റി കണ്‍വീനര്‍ ബെനഡിക്ട് ചെറിയാന്‍, പബ്ലിസിറ്റി ആന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് ബെന്നി കണ്ണന്പുഴ, രാജു തോമസ്, ടെക്‌നിക്കല്‍ കമ്മിറ്റി ദീപു തോമസ് എന്നിവരടങ്ങിയ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: ബെന്നി കണ്ണന്പുഴ 0469658968.

റിപ്പോര്‍ട്ട്: ജോജോ മാത്യു  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക