Image

മെല്‍ബണില്‍ നാടകം 'ഇമ്മിണി ബല്യ ഒന്നു’ 13ന്

Published on 09 May, 2017
മെല്‍ബണില്‍ നാടകം 'ഇമ്മിണി ബല്യ ഒന്നു’ 13ന്
 മെല്‍ബണ്‍: മെല്‍ബണ്‍ സിനിമ ആന്‍ഡ് ഡ്രാമ കന്പനി അവതരിപ്പിക്കുന്ന നാടകം ന്ധഇമ്മിണി ബല്യ ഒന്നു’ മേയ് 13ന് (ശനി) നടക്കും. മെല്‍ബണ്‍ ക്ലയ്ഡ് നോര്‍ത്തിലുള്ള, ഹില്‍ ക്രെസ്റ്റ് പെര്‍ഫോമിംഗ് ആര്‍ട്‌സ് തിയേറ്ററില്‍ വൈകുന്നേരം ആറു മുതല്‍ ശിങ്കാരിമേളത്തോടെ അരങ്ങേറും. അഞ്ഞൂറിലധികം സീറ്റുകള്‍ ഉള്ള ഈ തീയേറ്ററിലെ സീറ്റുകള്‍ മുഴുവനായി ബുക്കിംഗ് കഴിഞ്ഞു.

ബഷീറിന്റെ മതിലുകള്‍, പ്രേമലേഖനം എന്നീ കഥകളെ ആധാരമാക്കി ചിട്ടപ്പെടുത്തിയ നാടകം ജിമ്മി വര്‍ഗീസ് സ്ഥാപകനായ മെല്‍ബണ്‍ സിനിമ ആന്‍ഡ് ഡ്രാമ കന്പനി ആണ് അവതരിപ്പിക്കുന്നത്. 

നാടകത്തിന് രൂപം നല്‍കിയിരിക്കുന്നത് ഉണ്ണി പൂണിത്തുറയും സംവിധാനം അനു ജോസും ബിജിബാല്‍ സംഗീതവും ജോയ് പനങ്ങാട് വസ്ത്രലങ്കാരവും നിര്‍വഹിക്കുന്നു. പ്രശസ്ത തീയേറ്റര്‍, ഡോക്യുമെന്ററി ഡയറക്ടര്‍ ഡോ. സാം കുട്ടി പട്ടംങ്കരി നാടകത്തിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു. അജിത് കുമാര്‍, മിനി മധു, സുനു സൈമണ്‍,ബെനില അംബിക,ഷിജു ജബാര്‍,പ്രദീഷ് മാര്‍ട്ടിന്‍ ,ജോബിന്‍ മാണി, ക്ലീറ്റസ് ആന്റണി,സജിമോന്‍ എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഭാഷണവും സംഗീതവും പ്രകാശവിതാനങ്ങളും ലൈവായി ചെയ്യുന്ന നാടകം മലയാളികള്‍ക്ക് ഒരു പുതിയ അനുഭവം ആയിരിക്കും.

മെല്‍ബനിലുള്ള പ്രാദേശിക കലാകാരന്‍മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിനോദ വ്യവസായത്തിന്റെ അനന്തസാധ്യതകള്‍ ഉള്ള വിവിധങ്ങളായ മേഖലയിലേക്ക് കടന്നു വരുവാനും ഇന്ത്യന്‍ സിനിമ, നാടക,കല വ്യവസായവുമായി സഹകരിച്ചുള്ള പദ്ധതികള്‍ വരും കാലങ്ങളില്‍ ഒരുക്കുക എന്നതാണ് മെല്‍ബണ്‍ സിനിമ ആന്‍ഡ് ഡ്രാമ കന്പനിയുടെ ലക്ഷ്യം.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക