Image

കവിത അമേരിക്കയില്‍ (അമേരിക്കന്‍ മലയാളി)

Published on 22 June, 2017
കവിത അമേരിക്കയില്‍ (അമേരിക്കന്‍ മലയാളി)
(അഖിലാണ്ഡമണ്ഡലം അണിയൊച്ചൊരുക്കിഎന്നരീതിയില്‍ പാടാം ) കവിതയെഅമേരിക്കന്‍മലയാളികള്‍ ഇവിടെകൊണ്ടുവന്നു കഷ്ടത്തിലാക്കിയെന്നുപറഞ്ഞു കവിവിലപിക്കുന്നു. കവിതയെ എങ്ങനെ രക്ഷിക്കാം?)

കനകച്ചിലങ്ക കിലുക്കി കിലുക്കി
മലയാള കവിതയീ മറുനാട്ടിലെത്തി
മണവാളന്മാരായിട്ടഞ്ചെട്ടു പേരാ
കവിതയെ വധുവാക്കാന്‍ മോഹിച്ചടുത്തു.

കതിര്‍ മണ്ഡപത്തില്‍ കലഹമുണ്ടാക്കി
കശ്മലന്മാര്‍ വന്നു പന്തലടക്കി
കണ്ടവര്‍ കണ്ടവര്‍ കവിതയെഴുതി
കാശിനു കൊള്ളാത്ത കൃതികളുണ്ടായി!!

ഗദ്യത്തില്‍, പദ്യത്തില്‍ രണ്ടുമല്ലാത്തതില്‍
കാവ്യാീഗനയെ തടങ്കലിലാക്കി
താലിയും മാലയും ചാര്‍ത്തുവാനായി
അനുയോജ്യരായ വരന്മാരില്ലാതായി

ദീപം തെളിക്കാനുള്ളെണ്ണയുമായി
കന്യക രാവേറെ കാത്തിരുന്നിട്ടും
മണവാളന്മാരാരും വന്നെത്തിയില്ല
കവിതയ്ക്കകതാരില്‍ ദു:ഖം നിറഞ്ഞു

ഇത്തന്നെതരമെന്നറിഞ്ഞൊരു കൂട്ടര്‍
കവിതയെ തട്ടി കടന്നു കളഞ്ഞു
ശ്വാസം നിലച്ചു നിശ്ശേഷം നിശ്ശബ്ദം
ഇനിയെന്തസംബന്ധമാകാമെന്നായി

കനിവുള്ളോര്‍ കരളുള്ളൊരാരുമില്ലല്ലോ
കവിതയ്ക്ക്മൃത്യുസജ്ഞീവനി നല്‍കാന്‍ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക