Image

വിട (കവിത: ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)

Published on 28 June, 2017
വിട (കവിത: ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)
ഇ-മലയാളിയുടെ വായനാവാരത്തിലേക്ക് ഒരു പഴയ "വിലാപകാവ്യം'

മരണത്തിന്‍ അനിവാര്യമാം വിളി കേട്ടു നീ
വിട ചൊല്ലി വേര്‍പ്പെട്ട് പോയെങ്കിലും സഖേ
ചിരകാല സൗഹ്രുദം സൂക്ഷിച്ചൊരെന്മനം
കാണുന്നു നിത്യവും നിന്റെയാ പുഞ്ചിരി
വിണ്ണിലെ വെണ്‍നിലാവുള്ളൊരു കാലവും
മായാതെ നില്‍ക്കും നിന്‍ മന്ദഹാസ പ്രഭ
പുലരി തുടിപ്പിന്‍ പ്രസാദവും, പൂവ്വിന്റെ
ഉള്ളിലെ തേന്‍ കണം പോലുള്ള ഉള്ളവും
നര്‍മ്മോക്തി തിങ്ങും നിന്‍ സംസാര ശൈലിയും
സൗഹ്രുദ ദീപ്തി തിളങ്ങും നേത്രങ്ങളും
ജ്ഞാനാമ്രുത പാനം ചെയ്തവനെങ്കിലും
ഗര്‍വ്വും അഹന്തയുമില്ലാത്ത ഭാവവും
ആരെയും വിസ്മയിപ്പിക്കുമാറുള്ളൊരു
നന്മയും, താഴ്മയും, സ്‌നേഹാദരങ്ങളും
പേരിനെ അന്വര്‍ഥമാക്കും വിധാ സദാ
ആരേയും ആനന്ദ തുന്നിലരാക്കിയും
കൈരളി വ്രുന്ദത്തില്‍ എന്നും തിളങ്ങുന്ന
ധ്രുവ നക്ഷത്രമായ്, നൈര്‍മ്മല്യ ശോഭയായ്
സ്ഥാനമാനങ്ങള്‍ക്കായി തേടിയലഞ്ഞില്ല
തേടിയെത്തിയവ നിന്നെ മാനിക്കുവാന്‍
സരളവും ശാന്തവുമാക്കി നീ ജീവിതം
സൗമ്യഭാവങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു നീ
എന്തൊക്കെ തത്വങ്ങള്‍ ആശ്വസിപ്പിക്കിലും
ശാന്തമാകില്ലൊരു തപ്ത ഹ്രുദയവും
അര്‍പ്പിച്ചിടുന്നു നിന്നാത്മശാന്തിക്കായി
നിന്നുടെ ഓര്‍മ്മയില്‍ ചാലിച്ച വാക്കുകള്‍
തുള്ളി തുളുമ്പുമെന്‍ കണ്ണീര്‍ തുടച്ച് ഞാന്‍
പതുക്കെ മന്ത്രിക്കട്ടെ" പ്രണാമം ഗുരു വരാ''

******************
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക