Image

ഹൃദയമുണ്ടോ? (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 10 July, 2017
ഹൃദയമുണ്ടോ? (കവിത: ഫൈസല്‍ മാറഞ്ചേരി)
എവിടെയോ മുറിഞ്ഞു നോവുന്നു
ഹൃദയമുണ്ടോ?

എവിടെയോ കൊളുത്തിവലിക്കുന്നു
കരളിലാണോ?

കരയുന്ന കുഞ്ഞിന്‍ ദൈന്യത
അമ്മതന്‍ മാറിടം തുടിക്കുന്നു

ഒരു കിളി തിരയുന്നു
അന്നന്നത്തെ അന്നം

ഒരു വെയില്‍ ചായുന്നു
കൂര തേടി പായുന്നു കിളിക്കൂട്ടം

ഒരു കവിള്‍ തടം തുടിക്കുന്നു
സന്ധ്യ വന്ദനം പോലെ

കാത്തിരിക്കുന്നവള്‍ നിന്‍ പാദസ്പന്ദനത്തിനായി
ആരവം മുഴക്കുന്നു ആള്‍ക്കൂട്ടം

കല്ലെറിയുക അവളെ , സദാചാരത്തിന്റെ
വേലിക്കെട്ടു തകര്‍ത്തവള്‍

അവരില്‍ എല്ലാവരും, തന്നെ നോട്ടമിട്ടവര്‍
ഇപ്പോള്‍ ക്രൂശിക്കാന്‍ കുരുക്കൊരുക്കുന്നവര്‍
കുഞ്ഞു കരഞ്ഞു കൊണ്ടേയിരിക്കുന്നു
പാല്‍ ചുരത്താ മാറിടം തുടിക്കുന്നു

എവിടെയോ മുറിഞ്ഞു നോവുന്നു
ഹൃദയമുണ്ടോ?

എവിടെയോ കൊളുത്തിവലിക്കുന്നു
കരളിലാണോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക