Image

പെണ്‍കുട്ടിയും. പട്ടിയും (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)

Published on 15 July, 2017
പെണ്‍കുട്ടിയും. പട്ടിയും (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)
ഓടിക്കൊണ്ടിരിയ്ക്കുന്നു
പെണ്‍കുട്ടി
പട്ടിക്കുവേണ്ടി.
ഓടിക്കൊണ്ടിരിയ്ക്കുന്നു
പട്ടി
പെണ്‍കുട്ടിക്കുവേണ്ടി.
ദിവസമൊരിക്കല്‍
അപ്പിയിടീക്കണമെന്നേയുള്ളു.
പുറത്താണെങ്കില്‍
കോരിക്കരുതി
ഗാര്‍ബേജില്‍ കളയണമെന്നും..
.
കൊടുക്കുന്നത് കഴിച്ചോളും
വാലാട്ടും
തണുപ്പില്‍ ചൂടുപകരും
വാലാട്ടും
ഉമ്മ വെച്ചാല്‍ മുഖം തിരിക്കില്ല.
സൗമ്യം മൂളും
വാലാട്ടും.
ശിക്ഷിച്ചാല്‍ കേസില്ല
ചെറു കരച്ചിലോടെ
മൂലയില്‍ ചൂളിയൊതുങ്ങും
വാലാട്ടും.
ജോലി കഴിഞ്ഞെത്തുമ്പോള്‍
പാദങ്ങളില്‍ നക്കും
സ്‌നേഹം മുട്ടിയുരുമ്മും
വാലാട്ടും.
മുഖം വീര്‍ക്കില്ല
വാലാട്ടും.
കൊണ്ടു നടക്കാം മനംപോലെ
മുന്നിലോ, പിന്നിലോ, .ഒപ്പമോ.
വാലാട്ടും.
കെട്ടിയിടാം;
തോന്നുമ്പോള്‍
തോന്നിയേടത്ത്
തോന്നുംപോലെ
വാലാട്ടും.
മൊഴിയൊച്ചയില്ല
തര്‍ക്കിക്കില്ല.
കള്ളില്ല, കഞ്ചാവില്ല.
ഭക്ഷണം കറന്‍സി.
ഭക്ഷണംതന്നെ കസേര.
ഭക്ഷണംതന്നെ ലഹരിയും..
ശത്രുക്കളെ
മുന്നേ മണത്തറിയും
ഒപ്പംനിന്ന് കുരയ്ക്കും
ഒപ്പംനിന്ന് ചെറുക്കും
ഒപ്പംനിന്ന് മരിക്കും.
വാലാട്ടും.

മറ്റുപട്ടികളെ
മണത്തടുക്കുമ്പോഴും
ചങ്ങലവലിച്ചാല്‍
പാടേ വിട്ട് ഒപ്പം പോരും.
വരിയുടച്ചാലുമില്ല ചോദ്യം..
വാലാട്ടും.
.
ഫോണില്ല,നെറ്റില്ല.
വാഹനങ്ങളില്‍ ഒറ്റക്ക് പോക്കില്ല
നാല്‍ക്കാലിയാകയാല്‍
വീണ്‌പോവില്ല.
തീറ്റുന്ന കയ്യില്‍ കടിക്കില്ല
കണ്ണീര്‍ കലക്കി കരളലിയിക്കില്ല.
ഉടുപ്പിച്ചതുണി ഉരിഞ്ഞുകളയില്ല .
വിശപ്പിനു തട്ടിക്കേറില്ല.
മൂഡിന് മൂഡൗട്ടാക്കില്ല.
വായ മൂടിപ്പിടിക്കില്ല.
മുടി കുത്തിപ്പിടിക്കില്ല.
കൈപിടിച്ചു പിരിയ്ക്കില്ല.
കണ്ണുരുട്ടില്ല,

ഇറക്കിവിട്ടാലും
കൂട്ടരെക്കൂട്ടി
കതക് കുത്തിപ്പൊളിക്കില്ല
തോക്കെടുക്കില്ല
വാലാട്ടാതിരിക്കില്ല.

പട്ടി
എത്ര നല്ല ഇണക്കുട്ടി!
വാലാട്ടിക്കൊണ്ടിരിക്കും!
Join WhatsApp News
വായനക്കാരൻ 2017-07-15 20:14:17
കുഞ്ഞാപ്പു സാർ തിരിച്ചു വന്നിരുന്നെങ്കിലെന്ന് 
വെറുതെ മോഹിച്ചുപോയി 
അഞ്ചേരി .. 2017-07-16 04:17:03
വിഷയ  ദാരിദ്രം !!!..  വാക്കുകൾ  തലങ്ങും  പ്രയോഗിച്ചാൽ  ചിലപ്പോൾ  വാചകമായേക്കാം ( അല്ലെങ്കിൽ  കഥ ) . എന്നാൽ  കവിതയുടെ  മാസ്മരികത , മനോഹാരിത....   അത്  കളഞ്ഞു  കുളിക്കരുത് ....

Observer 2017-07-16 07:01:29
ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള കാവ്യ സംസ്ക്കാരത്തിന്റെ പള്ളക്ക് കത്തിക്കേറ്റാൻ ശ്രമിക്കുന്നവർ
Kavimadhavan 2017-07-16 11:41:46

Great simple poetry. Patti has gratitude, but who is envious ? Who is troubled ?


വിദ്യാധരൻ 2017-07-16 13:41:56
പെൺകുട്ടിയും തള്ളയും പിന്നെ പട്ടിയും 

ഈ പട്ടികളമ്മെ എന്തെ 
ചുമ്മാ കിടന്നു കുരപ്പൂ? 
പാതിരാ അല്ലെ മോളെ 
നിലാവ് കണ്ടിട്ടാവാം 
അല്ലല്ല അമ്മെ അത് 
അങ്ങനെയൊന്നും അല്ല 
കവിതടെ പേരിൽ ആരോ  
എന്തോ കുറിച്ച് വിട്ടൂ
വായനക്കാരെല്ലാം ഇളകി 
നാടാകെ   ബഹളംമായി 
പട്ടികൾ അത് കേട്ടു
കൂട്ടമായി കുര തുടങ്ങി 
നീപോയി കിടന്നുറങ്ങു 
പാതിരാ നേരം ആയി 
ഇതുപോലെ കവിതകൾ കണ്ട് 
ഞെട്ടേണ്ട നീഒരലപ്പോം 
നാളത്തെ പുലരിക്ക് മുൻപേ 
പൊലിയുമത് തീർച്ച 
ഈ കവികൾക്കൊക്കെ 
എന്തോന്ന് പറ്റി അമ്മെ 
മനസിന്റെ വിഭ്രമം ആവാം 
സഹിക്കണം നമ്മളെല്ലാം  
കവിത ദേവി 2017-07-16 18:11:50

വാക്കുകള്‍ കൂപ്പ് തടി കയറ്റിയ ലോറികള്‍

മത്തായി കൊക്കയുടെ മുകളില്‍ കൂടി ഓടിക്കുമ്പോള്‍ കവിത

വളവില്‍ അപകടം പതിയിരിക്കുന്നു സൂഷിക്കുക .

കാട്ടു പെണ്ണും, കള്ള ചാരായവും തലയില്‍ കയറിയാല്‍

ഇതു പോലെ …...താങ്കള്ക്ക് വേറെ പണി ഇല്ലേ ?


പട്ടിക്കാട്ടിൽ കുട്ടി 2017-07-17 04:08:00
ഇട്ടിയുടെ പെൺ- 
കുട്ടിയെ 
പട്ടി കടിച്ചു 
ഇട്ടി 
പട്ടിയെ തൊഴിച്ചു 
ഇട്ടിയും 
ചെട്ടിയും തമ്മിൽ 
മുട്ടി 
പട്ടിയെ 
ചെട്ടി 
പൂട്ടി
പട്ടി കുരച്ചു 
ഇട്ടി ചിരിച്ചു 
ചെട്ടി 
ഇട്ടിയെ പോടാ 
പട്ടി എന്ന് വിളിച്ചു 
കവി കുറ്റിക്കാട്ടിൽ 2017-07-17 05:55:01
ആനി എന്ന പെൺകുട്ടിയും
എ -യിൽ തുടങ്ങുന്ന പട്ടികുട്ടികളും 

Abruzzenhund
Affenpinscher
Afghan Hound
Africanis
Aidi
Ainu Dog
Airedale Terrier
Akbash Dog
Akitas
Akita (American)
Akita Inu (Japanese)
Alano Español
Alapaha Blue Blood Bulldog
Alaskan Husky
Alaskan Klee Kai
Alaskan Malamute
Alopekis
Alpine Dachsbracke
American Allaunt
American Alsatian
American Black and Tan Coonhound
American Blue Gascon Hound
Affenpinscher
Afghan Hound
Africanis
Aidi
Ainu Dog
Airedale Terrier
Akbash Dog
Akitas
Akita (American)
Akita Inu (Japanese)
Alano Español
Alapaha Blue Blood Bulldog
Alaskan Husky
Alaskan Klee Kai
Alaskan Malamute
Alopekis
Alpine Dachsbracke
American Allaunt
American Alsatian
American Black and Tan Coonhound
American Blue Gascon Hound
American Blue Lacy
American Bull Molosser
American Bulldog
American Bullnese
American Bully
American Cocker Spaniel
American Crested Sand Terrier (photo needed)
American English Coonhound
American Eskimo Dog
American Foxhound
American Hairless Terrier
American Indian Dog
American Lo-Sze Pugg ™
American Mastiff
American Mastiff (Panja)
American Pit Bull Terrier
American Staffordshire Terrier
American Staghound
American Toy Terrier
American Tundra Shepherd Dog (photo needed)
American Water Spaniel
American White Shepherd
Anatolian Shepherd Dog
Andalusian Podenco
Anglos-Françaises (photo needed)
Anglos-Françai Grand (photo needed)
Anglos-Françaises de Moyenne Venerie (photo needed)
Anglos-Françaises de Petite Venerie (photo needed)
Appenzell Mountain Dog
Ariege Pointing Dog (photo needed)
Ariegeois
Armant (photo needed)
Aryan Molossus (photo needed)
Argentine Dogo
Armenian Gampr
Atlas Terrier
Australian Bandog
Australian Bulldog
Australian Cattle Dog
Australian Cobberdog
Australian Kelpie
Australian Koolie
Australian Labradoodle
Australian Shepherd
Australian Stumpy Tail Cattle Dog
Australian Terrier
Austrian Black and Tan Hound (photo needed)
Austrian Brandlbracke (photo needed)
Austrian Shorthaired Pinscher
Auvergne Pointing Dog (photo needed)
Azawakh
vayanakaaran 2017-07-17 07:09:27
ഒരു പ്രശസ്ത കവിയുടെ വീട്ടുപേരും ഭാര്യയുടെ പേരും ഉപയോഗിച്ചിരിക്കുന്നു.  ട്രോളന്മാർ കമന്റ് എഴുതുമ്പോൾ സൂക്ഷിക്കുക. അതോ അത് ശരിക്കും കവി എഴുതിയതോ?
ഹൈ- കൂ 2017-07-17 16:45:41
  കവിയെ പട്ടികടിച്ചു 
കവിയുടെ താളം തെറ്റി
  പട്ടിക്കവിത ജനിച്ചു 
വായനക്കാരൻ 2017-07-18 06:23:11
 പെൺകുട്ടിയുടെ പിറകെ
  പട്ടിക്കടിച്ചൊരു കവി ഓടി
  പടുഭാഷ കവിതയുമായോടി

കുമാരൻ ഹൈക്കു 2017-07-18 06:45:01
     തപ്പി നോക്കി കവി
    കിട്ടി പട്ടിയിട്ട അപ്പി
 തൂലിക മുക്കി കവിത കുറിച്ച്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക