Image

സര്‍ദാര്‍ജി ഫലിതങ്ങള്‍ -1

പരിഭാഷ, സമാഹരണം: സര്‍ദാര്‍ സുധീര്‍ സിംഗ്‌ Published on 07 March, 2012
സര്‍ദാര്‍ജി ഫലിതങ്ങള്‍ -1
ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പലിന്റെ കപ്പിത്താന്‍ പറഞ്ഞു. പ്രിയ യാത്രക്കാരെ, കടല്‍ക്ഷോഭം മൂലം നമ്മുടെ കപ്പലിനു കേടുപാടുകള്‍ പറ്റിയിട്ടുള്ളതിനാല്‍ യാത്രക്കാരില്‍ മൂന്നു പേര്‍ കടലിലേക്കു ചാടി കപ്പലിനെ രക്ഷ പെടുത്തണമെന്നപേക്ഷിക്കുന്നു. അതുകേട്ടു ഒരു ജപ്പാന്‍കാരന്‍ `ജപ്പാന്‍ ജയിക്കട്ടെ' എന്നു ഉറക്കെ പറഞ്ഞുകൊണ്ടു കടലിലേക്കു ചാടി. അയാള്‍ക്കു പിന്നാലെ ഒരു ജൂതന്‍ `ഹലേലൂയ്യ' എന്നു പാടികൊണ്ടു കടലിലേക്കു ചാടി. മൂന്നാമന്‍ ആര്‍? എല്ലാവരും നിശ്ശബ്‌ദര്‍. അപ്പോള്‍ അതാ ഒരു സര്‍ദാര്‍ജി ഏണീറ്റു നിന്നു പറയുന്നു. `സത്‌ ശ്രീയാ കാല്‍, വഹെ ഗുരുജി, ജയ്‌ ഭവാനി, ജയ്‌ ക്രുഷ്‌ണ.. ജെയ്‌ മാ കാളി, ജെയ്‌ മാ ദുര്‍ഗ, ജെയ്‌ ഹനുമാന്‍, ജെയ്‌ ശിവ്‌ശങ്കര്‍, ജെയ്‌ ബാബനാനാക്‌ ജി, ജെയ്‌ ജവാന്‍ ജെയ്‌ കിസാന്‍ , ജെയ്‌ ഇ-മലയാളി, ജെയ്‌ അമേരിക്കന്‍ മലയാളികള്‍, ജെയ്‌ ശ്രീ സി. ആന്‍ഡ്രൂസ്‌, ജെയ്‌ ശ്രീ ജോസ്‌ ചെരിപുറം ജെയ്‌ സുധീര്‍ പണിക്കവീട്ടില്‍ പിന്നെ സര്‍ദാര്‍ജി അത്യുച്ചത്തില്‍' ഭാരത്‌ മാതാക്കി ജയ്‌` എന്നു ആവേശത്തോടെ വിളിക്കുകയും അടുത്തു നിന്ന ഒരു പാകിസ്‌ഥാാനിയെ കടലിലേക്കു തള്ളിയിടുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക