Image

കേള്‍വിക്കുറവ്‌ മാരക രോഗങ്ങളുടെ മുന്നറിയിപ്പ്‌

Published on 07 March, 2012
കേള്‍വിക്കുറവ്‌ മാരക രോഗങ്ങളുടെ മുന്നറിയിപ്പ്‌
ചെവിയുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്‌. കേള്‍വിക്കുറവ്‌ മാരക രോഗങ്ങളുടെ തുടക്കമാണെന്ന്‌ മനസ്സിലാക്കി വിദഗ്‌ധ ചികിത്സ തേടുക. പെട്ടെന്നുണ്ടാകുന്ന കേള്‍വിക്കുറവ്‌, തല്‌ക്കുള്ളിലും ചെവിക്കുളളിലും അനുഭവപ്പെടുന്ന മുരള്‍ച്ച എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടുക.

ചെവി വൃത്തിയാക്കുന്നത്‌ അതീവ ശ്രദ്ധയോടെയാവണം. ചെവിക്കുളളില്‍ കോട്ടണ്‍ തുണി ഉപയോഗിച്ചു തുടയ്‌ക്കരുത്‌. നനച്ച തുണിയോ ടിഷ്യൂപേപ്പറോ ഉപയോഗിച്ചു പുറം ചെവിയിലെ അഴുക്ക്‌ നീക്കാം. പെന്‍സില്‍, പേന, റീഫില്‍, പേനയുടെ ക്യാപ്‌, തീപ്പെട്ടിക്കൊളളി, ഈര്‍ക്കില്‍, മൊട്ടുസൂചി, സേഫ്‌റ്റി പിന്‍ തുടങ്ങിയ കൂര്‍ത്തവസ്‌തുക്കള്‍ ചെവിക്കുളളില്‍ കടത്തരുത്‌. ചെവിക്കുളളില്‍ വിരലിട്ടു ചൊറിയുന്ന ശീലം ഉപേക്ഷിക്കുക. ഇയര്‍ഡ്രമ്മില്‍ മുറിവുണ്ടാകുന്നതിനും കേള്‍വിശക്തി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇടയ്‌ക്കിടെ അതു നീക്കി കാതുകള്‍ക്കു വിശ്രമം അനുവദിക്കുക.
കേള്‍വിക്കുറവ്‌ മാരക രോഗങ്ങളുടെ മുന്നറിയിപ്പ്‌
Join WhatsApp News
GOKUL.G.S 2013-06-22 05:16:57

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക