-->

EMALAYALEE SPECIAL

അര്‍ജുന്‍ അവരില്‍ ഒരാള്‍; നൂറ്റാണ്ടിന്‍റെ ചരിത്രം പേറുന്ന ബ്രിട്ടീഷ് എസ്‌റേറ്റില്‍ നിന്ന് ഐ.എ.എസിലേക്ക് (രചന, ചിത്രങ്ങള്‍: കുര്യ.ന്‍ പാമ്പാടി)

Published

on

വാഗമണ്ണില്‍ നിന്ന് എലപ്പാറ ഹൈവേയിലേക്ക് പോകുന്ന റോഡുകള്‍ തേയിലത്തോട്ടങ്ങള്‍ വഴിയാണ്ബോണാമി, പെന്‍ഷുറസ്റ്റ്, ട്വയ്‌ഫോര്‍ഡ്, ഹെലിബറിയ, സെമിനിവാലി എന്നിങ്ങനെ. കോളനി വാഴ്ച്ചക്കാലത്ത് കോടമഞ്ഞിനിടയില്‍ തളിര്‍ത്തു പച്ചപട്ടു വിരിച്ചു നിന്ന തോട്ടങ്ങളില്‍ പലതും ഇന്ന് പഴയ പ്രതാപത്തിന്‍റെ അസ്ഥിപഞ്ജരങ്ങളായി അവശേഷിക്കുന്നു. ആളൊഴിഞ്ഞ വീടുകള്‍, മേല്‍ക്കൂരയില്ലാത്ത ലയങ്ങള്‍.

ബോണാമി ജങ്ക്ഷന് ആ പേരുകിട്ടിയത് തന്‍റെ ഫ്രഞ്ച് പ്രേയസിയെ ഓര്‍മ്മിക്കാ.ന്‍ ഇംഗ്ലീഷ് പ്ലാന്റര്‍ 'എന്‍റെ സ്‌നേഹിത' എന്ന അര്‍ത്ഥത്തില്‍ പേരിട്ട തോട്ടത്തില്‍ നിന്നാണ്. നാടന്‍ ഉടമസ്ഥന്‍റെ കീഴില്‍ തോട്ടം 2004 മുതല്‍ ലോക്കൌട്ടില്‍ ആണ്.കൊളുന്തെടുക്കാതെ കാടുപിടിച്ചു കിടക്കുന്നു.

ജങ്ക്ഷനില്‍ നിന്ന് നേരെ വടക്കോട്ട് കിടക്കുന്ന ടാര്‍ റോഡ് എത്തുന്നതു 1875ല്‍ ഇംഗ്ലണ്ടിലെ കെന്റില്‍ സെവന്‍ ഓക്‌സ് ജില്ലയില്‍ പെന്‍ഷുറസ്റ്റ് ഗ്രാമക്കാരനായ ഫ്രെഡറിക് പാര്‍ക്കറും ഭാര്യ കാതറി.ന്‍ പാര്‍ക്കറും കൂടി വച്ചുപിടിപ്പിച്ച പെന്‍ഷുറസ്റ്റ് എസ്‌റെറ്റിലാണ്. 1910ല്‍ പി.ജോണിന്‍റെ നേതൃത്വത്തില്‍ രെജിസ്റ്റര്‍ ചെയ്ത മലങ്കര റബ്ബര്‍ ആന്‍ഡ് പ്രൊഡ്യുസ് കമ്പനി ലിമിറ്റഡ് തോട്ടം ഏറ്റെടുത്തു. ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ റബര്‍ പ്ലാന്റെഷന്‍ കമ്പനി. ഇന്നത് റബറും തേയിലയുമുള്ള മലങ്കര പ്ലാന്റെഷന്‍സ് ലിമിറ്റെഡ് ആണ്.

ഇന്ന് ഹൈറേഞ്ചില്‍ എന്നല്ല കേരളത്തില്‍ തന്നെ ഏറ്റം ഭംഗിയായി നടക്കുന്ന തേയില തോട്ടങ്ങളാണ് മലങ്കരയുടെത്." നാല്‍പതു വര്‍ഷം കാവക്കുളത്ത് പെന്‍ഷുറസ്റ്റില്‍ പണിയെടുത്തു സുപ്പര്‍വൈസര്‍ ആയി റിട്ടയര്‍ചെയ്ത കെ.പി.എസ്. എന്ന കെ.പി. ശെല്‍വമണി (72) സാക്ഷ്യപ്പെടുത്തുന്നു. നാനൂറു ഏക്കര്‍, നൂറ്റമ്പത് ജോലിക്കാര്‍, ജപ്പാന്‍ നിര്‍മ്മിത ഹാര്‍വെസ്‌റിംഗ് മെഷീനുകള്‍, മലങ്കര ടീ എന്ന ബ്രാന്‍ഡില്‍ പാക്കറ്റ് ടീ.

കാട്ടിക്കുളത്ത് ജോഷിബ ജോസഫും കരിങ്കുളത്ത് ശൈലെഷ്കുമാറും മാനേജര്‍മാര്‍.

കെ.പി.എസിന്‍റെ മക.ള്‍ ഉഷയുടെയും ഏലപ്പാറടൌണില്‍ ഏലം, കാപ്പി, കുരുമുളക് വ്യാപാരം നടത്തുന്ന കാട്ടിക്കുളം ഗാന്ധിനഗര്‍ കുമരകംപറമ്പില്‍ പാണ്ഡ്യന്‍റെയും മകനാണ് ഇത്തവണ ഹൈറേഞ്ചി.ല്‍ നിന്നാദ്യമായി ഐ.എ. എസ്. നേടിയ അര്‍ജുന്‍. ഏലപ്പാറയിലും കൊല്ലം ടി.കെ. എം.എന്‍ജിനീയറിംഗ് കോളജിലും പഠിച്ചിറങ്ങിയ ഈ 27കാരന്‌കേരളകേഡറും കിട്ടി. മെയ് മാസം അസിസ്റ്റന്റ് കലക്ടര്‍ ആയി നിയമിതനാവും.

“കെ.പി.എസിന്‍റെ പേരക്കൂട്ടി ഐ.എ.എസ്. പാസ്സായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. മറ്റുള്ളവരുടെ മക്കളും പേരക്കുട്ടികളും ഇതുപോലെ പഠിച്ചു മുന്നോട്ടു വരണമെന്ന് താല്പര്യപ്പെടുന്നു"മലങ്കര എസ്‌റെറ്റ് മാനേജിംഗ് ഡയരക്ടര്‍ ജെ.കെ. തോമസ് എല്ലാ ജീവനക്കാര്‍ക്കും അയച്ച വാര്‍ഷിക സന്ദേശത്തില്‍ പറഞ്ഞു.

“ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് അര്‍ജുന്‍ പാണ്ഡ്യന്‍ കോട്ടയത്തോ ഇടുക്കിയിലോ കലക്ടര്‍ ആയി വന്നാല്‍ എം.ഡി.ആയ ഞാന്‍ കലക്ടറുടെ മുമ്പില്‍ പോയി നില്‍ക്കേണ്ടി വരും. അതാണ് ജനാധിപത്യത്തിന്‍റെ മഹത്വം.” സന്ദേശം പറഞ്ഞു.

“ഞങ്ങള്‍ 157വര്‍ഷം മുമ്പ് തമിഴ് നാട്ടിലെ തിരുനല്‍വേലി ജില്ലയില്‍ 'അഞ്ചുഗ്രാമ'ത്തില്‍ നിന്ന് കുടിയേറിയവരാണ്" .” മുതുമുത്തച്ച്ചന്‍മാരുടെ പേരുകള്‍ എടുത്തുപറഞ്ഞു കൊണ്ട് കെ.പി.എസ്. അഭിമാ നിക്കുന്നു. "പിന്നെ ഇവിടെ പഠിച്ചു വളര്‍ന്നു. ഇവിടത്തുകാരായി. നല്ല മലയാളം പറയും. മലയാള പത്രങ്ങള്‍ വായിക്കും”. ന

തൊടുപുഴയില്‍ റബറും കരിന്തരുവിയിലും കാവക്കുളത്തും തേയില ത്തോട്ടങ്ങളുമുള്ള മലങ്കര ഗ്രൂപ്പ് എല്ലാ പരിഷ്കൃത മാനേജ്‌മെന്‍റ്‌ശൈലികളും സ്വായത്തമാക്കിയ സ്ഥാപനമാണ്.

എം.ഡി. ജെ..കെ. തോമസ് ഊട്ടി ലോറന്‍സ് (വിശ്രുതനായ കെ.ഐ.തോമസ് പ്രിന്‍സിപ്പല്‍ആയിരിക്കുമ്പോള്‍), മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ബാംഗ്ലൂര്‍ വാഴ്‌സിറ്റി, അഹമ്മദബാദ് ഐ.ഐ. എം. എന്നിവിടങ്ങളില്‍ പഠിച്ച ആളാണ്. നിയമവും പഠിച്ചു. എ.പി. കെ., ഉപാസി തുടങ്ങിയവയുടെ സാരഥി ആയിരുന്നു. സിംഗപ്പൂരില്‍ വച്ചു ഇന്റര്‍നാഷനല്‍ റബര്‍ സ്ടഡി ഗ്രൂപ്പ് പാനല്‍ ഉപാധ്യക്ഷനായി.പ്രഥമ ഗോള്‍ഡന്‍ ലീഫ് ഇന്ത്യ അവാര്‍ഡ് നേടി.

വലിയ പാരമ്പര്യത്തിന്‍റെ പിന്തുടര്‍ച്ചക്കാരനാണ് ജെ.കെ.ടി. മനോരമ പത്രാധിപര്‍ കെ.സി.മാമ്മന്‍ മാപ്പിളയോടൊപ്പമാണ് പി.ജോണ്‍ കമ്പനി സ്ഥാപിച്ചത്. ഇടുക്കി പദ്ധതി അധികൃത ശ്രദ്ധയില്‍ കൊണ്ടുവന്ന ക്രെഡിറ്റ് കമ്പനി സൂപ്രണ്ട് ഡബ്ല്യു.ജെ. ജോണിനുള്ളതാണ്. എം.ഡി. കുര്യന്‍ ജോണ്‍ എഫ്.ആര്‍.സി.എ. (ഫെലോ ഓഫ് ദി റോയല്‍കോളേജ് ഓഫ് ആര്‍ട്‌സ്) ആയിരുന്നു. കെ.സി. തോമസിന് ശേഷം നാലാം തലമുറക്കാരന്‍ സാരഥി ആയി ജെ.കെ.തോമസ്.

ജെ.കെ.ടി എം.ഡി ആയശേഷം ധീരമായി നടപ്പാക്കിയ പരിഷ്കാരം പഴയ തേയിലച്ചെടികള്‍ പിഴുതുമാറ്റി നല്ല ക്ലോണല്‍ തൈകള്‍ നടുകയാണ്. എതിര്‍പ്പുണ്ടായി. പക്ഷെ കാലാന്തരത്തില്‍ വിളവു കൂടി. കൈകൊണ്ടും കത്രിക കൊണ്ടും കൊളുന്തെടുക്കുന്ന രീതി ഹാര്‍വെസ്ടിംഗ് മെഷീനിനിലേക്ക് മാറുമ്പോഴും ആശങ്കയുണ്ടായി. പക്ഷെ ഒരാള്‍ക്ക് പോലും ജോലി പോകാതെയായിരുന്നു പരിഷ്കാരം. പ്രൊഡക്ട്ടീവിറ്റി പതിന്മടങ്ങായി ഉയര്‍ന്നു.

“മലങ്കരയുടെ ബ്രാന്‍ഡ് വാല്യു വളര്‍ത്തണം. മലങ്കര ചായ എല്ലാ നാവിനും മധുരം പകരണം,” കോട്ടയം കോടിമതയിലെ കോര്‍പറെറ്റ്‌ഹെഡ്ഓഫീസില്‍ വച്ചു യൊഹാന്‍ എന്ന ജെ..കെ.ടി. പറഞ്ഞു. ഭാര്യ തിരുവല്ല പൂതിയോട്ടു സുസന്‍ കോശി. ഇന്നു മകന്‍ ഇത്താക്കിന്‍റെ ബെര്ത്‌ഡേ ആണ്, മറന്നു. റിവ്ക മകള്‍. റിബെക്കയുടെ ഹീബ്രു തല്‍ഭവമാണ് റിവ്ക.

അര്‍ജുന്‍റെ കുടുംബത്തില്‍ എല്ലാവരും തന്നെ കഠിനാധ്വാനികള്‍ ആണ്. അമ്മ ഉഷാകുമാരി അംഗന്‍വാടി ടീച്ചര്‍. ഇളയ സഹോദരി അനിതാകുമാരി വാഗമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌റ് ആയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവുജോണ്‍ ലിയോയുമൊത്ത് സിയോണ്‍വാലി എന്ന ഹോം സ്‌റ്റേ നടത്തുകയാണ്. മകന്‍ ജോണ്‍ വെല്ലിംഗ്ടണ്‍ ഡല്‍ഹി ഐ. ഐ.ടി.യില്‍ മൈക്രോ ഇലക്ട്രോണിക്‌സില്‍ പി.എച്.ഡി. ചെയ്യുന്നു. അര്‍ജുന്‍റെ ഗ്രേറ്റ് ഗ്രാന്‍മ (അമ്മയുടെ അമ്മയുടെ അമ്മ) തങ്കമ്മ അവരോടോപ്പമുണ്ട്95വയസായി.

പഠിച്ചത് മറക്കാത്ത ആളാണ് അര്‍ജുന്‍. കൊല്ലം ടി.കെ. എം. കോളജില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയശേഷമാണ് അദ്ദേഹം ടി.സി.എസില്‍. ജോലിക്ക്കയറിയത്. രണ്ടാമതും സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ വേണ്ടി ജോലി രാജി വച്ചു. അര്‍ജുന്‍റെ മെയില്‍ ഐഡി യില്‍ ഇപ്പോഴും ടികെഎം എന്നുണ്ട്.

ജനിച്ചു വളര്‍ന്ന നാട്ടില്‍ റബര്‍, തേയില, ഏലം, കുരുമുളക് എല്ലാറ്റിനും വിലയിടിവാണെന്നു അര്‍ജുന്‍ ഐ.എ.എസിന് അറിയാം. താത്ത കെ.പി.എസുമൊത്തുകാവക്കുളം തോട്ടത്തിലൂടെ കാര്‍ ഓടിച്ചു പോകുമ്പോള്‍ വഴിനീളെ പഴയ പരിചയക്കാരുടെ അഭിവാദനങ്ങള്‍ സ്വീകരിച്ചു. ചെറുപ്പത്തില്‍ കഴിഞ്ഞിരുന്ന ലയം കാണിച്ചു തന്നു.

"സ്കൂളില്‍ പഠിക്കുമ്പോള്‍ അപ്പായുടെകടയിലേക്ക് കുരുമുളകു ചാക്കുകള്‍ ചുമന്നിട്ടുണ്ട്. ഇന്നും എനിക്കതിനു മടിയില്ല", മസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമിയിലെ കൂട്ടുകാരുടെ ചിത്രം വാട്‌സാപ് ചെയ്ത ശേഷം അര്‍ജുന്‍ ഫോണില്‍ പറഞ്ഞു. അര്‍ജുനെ, അര്‍ജുനെപ്പോലുള്ള മണ്ണിന്‍റെ മക്കളെ, കേരളം കാത്തിരിക്കുന്നു.
അര്‍ജുന്‍ കാവക്കുളം എസ്‌ടെറ്റിലെ തൊഴിലാളികള്‍ക്കൊപ്പം. നടുവില്‍ മുത്തശ്ച്ച്ചന്‍ കെ.പി.എസ്.
മന്ത്രി കടകംപള്ളിയുടെയും എം.എല്‍.എ. ബിജിമോളുടെയും ആദരം.
എം.ഡി. ജെ.കെ.തോമസ് ടീ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ.ദാസില്‍ നിന്ന് പ്രഥമ ഗോള്‍ഡന്‍ ലീഫ് ഇന്ത്യ അവാര്‍ഡ് സ്വീകരിക്കുന്നു.
മലങ്കരയുടെ കരിന്തരുവി എസ്‌റ്റേറ്റ്
പീരുമേഡ് എം.ബി.സി. എഞ്ചിനീയറിംഗ് കോളേജില്‍ ഉദ്ഘാടനം
മസൂറി അക്കാദമിയില്‍ കേരളത്തില്‍നിന്നുള്ള ഐ.എ.എസ്. ട്രെയിനികകള്‍!ക്കൊപ്പം
കുടുംബംമാതാപിതാക്കള്‍ പാണ്ഡ്യന്‍, ഉഷ, സഹോദരി അനുഷ, ഭര്‍ത്താവ് സാനു കൃഷ്ണന്‍
എന്നെന്നും പ്രചോദനം: അമ്മയുടെ അശ്ച്ചന്‍ കെ.പി. ശെല്‍വമണി
കാവക്കുളം എസ്‌റ്റേറ്റ് മാനേജര്‍ ജോഷിബ ജോസഫ് കുടുംബസമേതം.
പതിവു തെറ്റിക്കാതെ ഡല്‍ഹിയില്‍ ഇന്ത്യാഗെറ്റിനു മുമ്പില്‍ ഓട്ടം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? -അവസാനഭാഗം: പ്രൊഫ(കേണല്‍)ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍

എത്ര പറഞ്ഞാലും തീരാത്ത കഥകൾ (മിന്നാമിന്നികൾ - 5: അംബിക മേനോൻ)

ഓർമപൊട്ടുകൾ; ചെറുപ്രായത്തിൽ നഷ്ടപ്പെട്ട അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുമ്പോൾ (രമ പ്രസന്ന പിഷാരടി)

ഈ പിതൃദിനത്തിലെന്‍ സ്മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

ലൈംഗികതയെ നശിപ്പിച്ച കോവിഡ് (ജോര്‍ജ് തുമ്പയില്‍)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)

കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

കേശവിശേഷം കേൾക്കേണ്ടേ ? (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 13: ജിഷ.യു.സി)

അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

View More