-->

EMALAYALEE SPECIAL

നാപാം പെണ്‍കുട്ടിയെ കേരളത്തിലേക്ക് കൊണ്ടു വരുമെന്നു വിയറ്റ്‌നാം ചിത്രകാരന്‍; നിക്കിന് ആദരം (കുര്യന്‍ പാമ്പാടി)

Published

on

പുലിറ്റ്‌സര്‍ സമ്മാനം നേടിയ ഒരൊറ്റ ചിത്രം കൊണ്ട് വിയറ്റ്‌നാം യുദ്ധത്തിനെതിരെ ലോക മന:സാക്ഷി ഉണര്‍ത്തിയ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ ലോക ഫോട്ടോഗ്രാഫര്‍ പട്ടം നല്‍കി കേരളം ആദരിച്ചു.

കേരള പ്രസ് അക്കാദമിയുടെ വാര്‍ഷിക സാര്‍വദേശിയ ഫോട്ടോ ഫെസ്റ്റിനോട് ചേര്‍ന്ന് നടാടെ ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളില്‍ വച്ചു സമ്മാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍,! ആയിരം വാക്കുകളെക്കാള്‍ ശക്തി ഒരു ചിത്രത്തിനുചൂണ്ടിക്കാട്ടി.

തീപിടിച്ച ഉടുപ് ഊരിയെറിഞ്ഞു പ്രാണനും കൊണ്ടോടിയ കിം ഫുക് എന്ന ഒമ്പത് വയസുകാരിയെ ജീവിതത്തിലേക്ക് വീണ്ടും പിടിച്ചു കയറ്റിയ നിക്ക്, അവരുമായി അടുത്ത വര്‍ഷം വീണ്ടും കേരളം സന്ദര്‍ശിക്കുമെന്നു കോട്ടയത്ത് ഡി.സി.ബുക്‌സില്‍ നടന്ന സ്വീകരണത്തില്‍ പ്രഖ്യാപിച്ചു.

ഒരുലക്ഷം രൂപയാണ് കേരളത്തിന്‍റെ അവാര്‍ഡ്തുക. എന്നാല്‍ സംസ്ഥാനത്തിന്‍റെ അതിഥിയായി രണ്ടാഴ്ച കേരളം ചുറ്റി സഞ്ചരിച്ചു ഫോട്ടോ ആല്‍ബവും വീഡിയോയും എടുത്തു നല്കാമെന്നുള്ള അതിഥിയുടെ സമ്മതം കേരളത്തിന് വലിയ മുതല്‍ക്കൂട്ടായി.

കിഴക്കേകോട്ടയിലെ പൂക്കടയും വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖവും കൊല്ലവും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷം കോട്ടയത്ത് എത്തിയ നിക്കിനെ കോട്ടയത്തെ പുരാതന പള്ളികള്‍ കൊണ്ടുനടന്നു കാണിച്ചത് കഥാകാരി കെ. ആര്‍. മീര.

ഡി.സി.ബുക്‌സിലെ ചടങ്ങില്‍ നിക്ക് മാധ്യമ പഠിതാക്കളോടും ഫോട്ടോഗ്രാഫര്‍മാരോടും സംസാരിച്ചു. രവി ഡി'സി. സ്വാഗതം പറഞ്ഞു. സംഘം ഒരു രാത്രി വാഗമണ്ണില്‍ തങ്ങിയ ശേഷം കേരളപര്യടനം തുടരും.

വിയറ്റ്‌നാം യുദ്ധം 1955ല്‍ ആരംഭിച്ചു 1975 ലാണ് സമാപിച്ചത്. ലക്ഷക്കണക്കിന് അളുകളുടെ ജീവനാശത്തിനു ഇടയാക്കിയ യുദ്ധത്തിനെതിരെ ലോകമാസകലം പ്രക്ഷോഭണം നടന്നു. അമേരിക്കന്‍ കാമ്പസുകള്‍ ഇളകി. കേരളവും പങ്കാളിയായി. എ.പി.ക്ക് വേണ്ടി വിയറ്റ്‌നാംകാരനായ നിക്ക്എടുത്ത ചിത്രം ചരിത്രത്തിലെ വഴിത്തിരിവായി.

നിക്കിന്‍റെ ചേട്ടനും വിയറ്റ്‌നാമില്‍ എ.പി. ഫോട്ടോഗ്രാഫര്‍ ! ആയിരുന്നു. ജോലിക്കിടയില്‍ കൊല്ലപ്പെട്ട ചേട്ടനു പകരം തന്നെ ജോലിക്കെടുക്കണമെന്നു പലവുരു അഭ്യര്‍ഥിച്ചെങ്കിലും ഡാര്‍ക്ക് റൂം അസിസ്റ്റന്റ് ആയാണ് എടുത്തത്. ചേട്ടന്‍റെ കാമറകളും നല്‍കി. പക്ഷെ നിക്ക് കഠിനോധ്വാനം കൊണ്ട് പടവുകള്‍ ചവിട്ടിക്കയറി.

വിയറ്റ്മിലെ ട്രാങ്ങ്‌ബെയില്‍ അമേരിക്കന്‍ വിമാനങ്ങള്‍ നാപാം എന്ന അഗ്‌നി ബോംബു വര്ഷിച്ചത് 1972 ജൂണ്‍ 8നാണ്. ഒരു കുടുംബം തീ പിടിച്ച ഉടായാടകകളുമായിപ്രാണനും കൊണ്ട് ഓടിവരുന്നത് നിക്ക് കണ്ടു. കിം ഫുക് നഗ്‌നയായി പാഞ്ഞു വരുന്ന നിമിഷം നിക്ക് കാമറയില്‍ പിടിച്ചെടുത്തു. അവളുടെ അമ്മയും സഹോദരനും മരിച്ചു വീണു.

ഫോട്ടോ എടുത്ത ശേഷം നിക്ക് കിമ്മിന്‍റെ അടുത്തേക്ക് ഓടിയെത്തി. ആശുപത്രിയില്‍ അവള്‍ക്കു അടിയന്തിര ചികിത്സ നല്‍കാന്‍ അന്തര്‍ദേശിയ മീഡിയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്‍റെ സ്വാധീനം അദ്ദേഹം ഉപയോഗപ്പെടുത്തി. കിം ഫുക് അദ്ദേഹത്തിന്‍റെ ആജീവനാന്ത സുഹൃത്തായി.!

“അന്ന് കിമ്മിനെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു,” നിക്ക് പിന്നീട് പല തവണ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ലോസ് ആഞ്ചല്‌സിലേക്ക് സ്ഥലം മാറ്റപെട്ടു. ക്യൂബയിലും മോസ്‌കോയിലും പഠിച്ചു കാനഡ യില്‍ രാഷ്ട്രീയ അഭയം തേടിയ കിം ആകട്ടെ ഇപ്പോള്‍ ടൊറന്റോയിലാണ്. വിയറ്റ്‌നാംകാരനായ ബുയി ഹുയി തോന്‍ ഭര്‍ത്താവ്. തോമസ് എന്നൊരു കുട്ടിയുമുണ്ട്.

ഏറ്റം മികച്ച ആക്ഷന്‍ ചിത്രത്തിനുള്ള പുലിറ്റ്‌സര്‍ സമ്മാനം 1973 ലാണ് നിക്കിനു ലഭിച്ചതു. യുദ്ധം അവസാനിച്ചു നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷം 2015ല്‍ !നിക്ക് വീണ്ടും വിയറ്റ്‌നാമില്‍ ഒരു പര്യടനം നടത്തി. നാപാം ബോംബു വീണ ട്രായി ബാങ്ങിലെ രാജപാതയിലൂടെ ഓര്‍മ്മകള്‍ അയവിറക്കി ക്കൊണ്ട് അദ്ദേഹം ഒരിക്കല്‍ കൂടി നടന്നു.

അന്നത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ക്യാമറക്ക് പകരം ഒരു ഐഫോണ്‍ ആയിരുന്നു കയ്യില്‍.! പടം എടുത്തു നിമിഷ നേരം കൊണ്ട് ലോകത്തിന്‍റെ ഏതു കോണിലും എത്തിക്കാന്‍ ! കഴിയുന്ന ഏതാനും ഗ്രാം മാത്രം ഭാരമുള്ള ഉപകരണം. അതാണിന്നു ലോകത്തെ നിയന്ത്രിക്കുന്നതെന്ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ഫോട്ടോ ശില്പശാലയില്‍ നിക്ക് ഓര്‍മ്മിപ്പിച്ചു.

“ഒരു നല്ല ചിത്രത്തിനു വേണ്ടി നൂറു കണക്കിന് ഇമേജുകള്‍ ക്ലിക്ക് ചെയ്യുന്ന പലരെയും കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് അങ്ങനെ ചെയ്താല്‍ ഫോട്ടോ എഡിറ്റര്‍മാര്‍ നമ്മെ ഗെട്ടൌറ്റ് ചെയ്യും. വിഷയം പഠിച്ചു തന്മയത്തത്തോടെ ആവശ്യമുള്ളത് മാത്രം ക്ലിക്ക് ചെയ്യുക.” അദ്ദേഹം ഉപദേശിച്ചു.

മലയാള മനോരമയുടെ മുന്‍ പിക്ചര്‍ എഡിറ്റര്‍ എം.കെ. വര്‍ഗീസിന് മികച്ച നേട്ടങ്ങളുടെ പേരില്‍ കേരള മീഡിയ അക്കാദമിയുടെ പുരസ്കാരം നിക്ക് സമ്മാനിച്ചു.

നിക്കിനോടൊപ്പം ലോസ് ആഞ്ജല്‌സ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റാവുള്‍ റോവയും കേരള പര്യടനത്തില്‍ പങ്കെടുക്കുന്നുണ്ട്.! റിട്ടയര്‍ ചെയ്‌തെങ്കിലും 68 എത്തിയ നിക്ക് !ഇഷ്ട്‌പെട്ട ചിത്രങ്ങള്‍ എടുക്കാന്‍ ചാടിയിറങ്ങും. പ്രകൃതി, പക്ഷികള്‍, വന്യ ജീവികള്‍ ഒക്കെ അതില്‍ പെടും. ചേട്ടന്‍ ഉപയോഗിച്ച അതേ നിക്കോണ്‍ കാമറ കൂടെ കൊണ്ടുനടക്കുന്നു.
വിയറ്റ്‌നാം ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന്‌കേരളത്തിന്‍റെ ഉപഹാരം മുഖ്യമന്ത്രി പിണറായി സമ്മാനിക്കുന്നു.
യുദ്ധത്തിന്‍റെ ഗതി തിരിച്ചു വിട്ട നിക്കിന്‍റെ ഇതിഹാസ ചിത്രം
കഥാനായിക കിം ഫോട്ടോഗ്രാഫര്‍ നിക്കിനോടൊപ്പം 1973ലും1989ലും
ടൊറന്റോയില്‍ താമസിക്കുന്ന കിം, ഭര്‍ത്താവ് ബുയി!, മകന്‍ തോമസ് എന്നിവരൊപ്പം. കയ്യില്‍ പൊള്ളിയ പാടുകള്‍
അഗ്‌നിബോംബ് വീണ തെരുവീഥിയിലൂടെ ഒരിക്കല്‍ കൂടി.
നിക്ക് ഉട്ട് കോവളം ഹോട്ടലില്‍
ഫോട്ടോ ശില്‍പശാലയില്‍ മീഡിയ അക്കാദമി അധ്യക്ഷന്‍ ആര്‍.എസ്. ബാബു, സരസ്വതി ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പം
മലയാള മനോരമ മുന്‍ പിക്ചര്‍ എഡിറ്റര്‍ എം.കെ. വര്‍ഗീസിനു നിക്ക് ഉട്ടിന്‍റെ ആദരം
നിക്ക് കോട്ടയത്തു ഡി.സി. ബുക്‌സില്‍. കെ.ആര്‍.മീര സമീപം.
വിഴിഞ്ഞത്ത് നിക്കിന്‍റെ കാമറയില്‍ കുടുങ്ങിയ മീനും മീന്‍കാരിയും.

Facebook Comments

Comments

  1. വിയറ്റ്നാം കാരി&nbsp; സൂഷിക്കണേ ഇത് കേരളം ആണേ!<div>സൂര്യനെല്ലി, അഭയ, ശ്രേയ, ജിഷ, ജോളി&nbsp; ഇങ്ങനെ അനേകരുടെ കദകള്‍ കൂടി വായിക്കുക&nbsp;</div><div>പെണ്ണ് എന്ന് കേട്ടാല്‍ മലയാളി&nbsp; ഒരു മദ ആന ആണേ&nbsp;</div>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? -അവസാനഭാഗം: പ്രൊഫ(കേണല്‍)ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍

എത്ര പറഞ്ഞാലും തീരാത്ത കഥകൾ (മിന്നാമിന്നികൾ - 5: അംബിക മേനോൻ)

ഓർമപൊട്ടുകൾ; ചെറുപ്രായത്തിൽ നഷ്ടപ്പെട്ട അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുമ്പോൾ (രമ പ്രസന്ന പിഷാരടി)

ഈ പിതൃദിനത്തിലെന്‍ സ്മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

ലൈംഗികതയെ നശിപ്പിച്ച കോവിഡ് (ജോര്‍ജ് തുമ്പയില്‍)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)

കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

കേശവിശേഷം കേൾക്കേണ്ടേ ? (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 13: ജിഷ.യു.സി)

അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓൺലൈൻ ക്ലാസ്സ്  (ഇന്ദുഭായ്.ബി)

കോശി തോമസ് വാതിൽക്കലുണ്ട്; നമ്മുടെ ആളുകൾ എവിടെ? (ജോർജ്ജ് എബ്രഹാം)

ശബരി എയര്‍പോര്‍ട്ട്; എരുമേലിയില്‍ വികസനത്തിന്റെ ചിറകടി (ഡോണല്‍ ജോസഫ്)

വികസനമല്ല ലക്ഷ്യം അവിടുത്തെ മനുഷ്യരാണ് (ലക്ഷദ്വീപിന് രക്ഷ വേണം) - ജോബി ബേബി ,നഴ്‌സ്‌, കുവൈറ്റ്

കരുണ അര്‍ഹിക്കാത്ത ഒരമ്മ (സാം നിലമ്പള്ളില്‍)

ജോയിച്ചന്‍ പുതുക്കുളം - ഒരു തിരിഞ്ഞുനോട്ടം (തോമസ് കൂവള്ളൂര്‍)

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

View More