-->

EMALAYALEE SPECIAL

കേരളം എസ്‌റ്റോനിയയെപ്പോലെ സംപൂര്‍ണ്ണ ഡിജിറ്റലൈസ്ഡ് ആകണം, കാഷ് ലെസ് സൊസൈറ്റി, വൈദ്യുതവാഹനങ്ങള്‍ (കുര്യന്‍ പാമ്പാടി)

Published

on

കേരളം യുറോപ്പിലെ ചെറിയ രാഷ്ടമായ എസ്‌റ്റോനിയയെപ്പോ ലെ സംപൂര്‍ണ്ണ ഡിജിറ്റലൈസ്ഡ് ആകണം, പൂര്‍ണമായും കാഷ് ലെസ് സൊസൈറ്റി, ഹൃസ്വ ദൂരത്തേക്കെങ്കിലും ഇവിടെ വൈദ്യുത വാഹനങ്ങള്‍ ഓടണം.

കൊച്ചിലെ മെറഡിയന്‍ കണ്വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസം നടന്ന ഡിജിറ്റല്‍ ഉച്ചകോടിയില്‍ ഉയര്‍ന്നു കേട്ട അഭി പ്രായങ്ങളില്‍ ചിലതാണിവ. 'ഫ്യുച്ചര്‍' എന്ന് പേരിട്ട ദ്വിദിന സമ്മേളനത്തില്‍ യു.എസിലെ മലയാളി ശാസ്ത്രഞ്ജന്മാരും സാങ്കേതിക വിടഗ്ദ്ധന്മാരും! ഉള്‍പെടെ 2500ലേറെ പ്രതിനിധി കള്‍ പങ്കെടുത്തു. !

“ലോകം അതിവേഗം മാറുകയാണ്. ലോകം ഇന്ത്യയിലേക്ക് വരുന്നു. മാറ്റങ്ങള്‍ക്ക് ഇരയാകാതെ നാം അവയെ ആലിംഗനം ചെയ്തു സ്വീകരിക്കണം. നമ്മുടെ വ്യവസ്ഥയില്‍ അവയോടൊ പ്പം നിന്ന് മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കണം" റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും ഷിക്കാഗോ സര്‍വകലാശാലാ അദ്ധ്യാപക നുമായ ഡോ. രഘുറാം രാജന്‍ ആഹ്വാനം ചെയ്തു.

“വിദ്യാഭ്യാസത്തിലും വൈദഗ്ധ്യത്തിലും ഉള്ള പോരായ്മകള്‍ നികത്തി മണിമന്ദിരങ്ങളില്‍ കഴിയുന്നവരും അവര്‍ക്ക് വിടുപണി ചെയ്യുന്നവരും എന്ന ദ്വിമുഖ സമ്പദ്വ്യവസ്ഥ മാറ്റിയെഴുതണം"

മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാരായണ നാദല്ല, ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലെക്കനി, എമിരെട്‌സ് ഗ്രൂപ്പ് ലീഡര്‍ ക്രിസ്‌റൊഫ് മ്യുള്ളര്‍, ലുഫ്ത്തന്‍സ ഗ്രൂപ്പ് സി.ഐ.ഒ. റോളണ്ട് ഷുട്‌സ്, ഡെല്‍! ഇ.എം.സി. ഇന്ത്യ എം.ഡി. അലോക് ഓഹ്രി, തുടങ്ങിയവര്‍ പങ്കെടുത്തു.

ഹാര്‍വാര്‍ഡ് യുനിവേര്‍സിറ്റി പ്രൊഫസറും മുഖ്യമന്ത്രിയുടെ ഇക്കണോമിക് അഡ്വസറുമായ ഡോ. ഗീത ഗോപിനാഥ്, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ ഗവേഷകന്‍ അജിത് ജെ. തോമസ്, സിസ്‌കോ സിസ്റ്റംസ് എം.ഡി. ഹരിഷ് കൃഷ്ണന്‍, കെ.പി.എം.ജി. ഇന്ത്യ ചീഫ് അരുണ്‍ എം. കുമാര്‍, മൈക്രോസോഫ്റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വൈസ് പ്രസിഡന്റ് ജോസഫ് സിറോഷ്, പ്രേംജി ഇന്‍വെസ്റ്റ് മാനേജിംഗ് പാര്‍ട്ണര്‍ ടി.കെ.കുര്യന്‍,! ഡോവര്‍ കോര്‍പറേഷന്‍ സി.ഐ.ഒ. ദിനു ജോണ്‍ പാറേല്‍, യു.എസിലെ ഓക്‌റിഡ്ജ് നാഷണല്‍ ലബോറട്ടറി ഡയറക്ടര്‍ ഡോ.തോമസ് സക്കറിയ, ഫ്‌ലൈടെക്സ്റ്റ് ഗ്രൂപ്പ് സി.ഇ.ഒ. വിനോദ് വാസുദേവന്‍, ഇന്‍സീദ് പ്രൊഫസര്‍ സുബ്രമണ്യന്‍!! രംഗന്‍, ! !! 'ബൈജൂസ്ആപ്' സി.ഇ.ഒ. ബൈജു രവിന്ദ്രന്‍, എന്നിവരും ഭാഗഭാക്കായി.

ഇന്നവേഷന്‍ ഇങ്കുബേറ്റര്‍ സി.ഇ.ഒ. ആന്റണി സത്യദാസ്, യുഎസ്.ഫെഡറല്‍ ഏവിയേഷനിലെ നടെശ് മാണിക്കോത്ത്, യുഎസ്ടി ഗ്ലോബലിലെ സാജന്‍പിള്ള, ഇല്ലിനോയി യുണിവേഴ്‌സിറ്റിയിലെ കേശ് കേശവദാസ്, എന്ട്രിന്‍സിയാ യുടെ ദേവദാസ് വര്‍മ്മ, ക്യുരെ അല്‍ കമ്പനിയുടെ പ്രശാന്ത് വാര്യര്‍!, നുഫോട്ടോണ്‍ ടെക്‌നോളജിസിലെ രാമദാസ് പിള്ള, എസ്.എം.യു.ടെക്‌സാസിലെ സുകു നായര്‍, ! ഇന്‍ഫോസിസ് സ്ഥാപകരായ എസ്.ഡി. ഷിബുലാല്‍ (കേരളത്തിലെ ഹൈ പവര്‍ ഐ.ടി. കമ്മിറ്റി ചെയര്‍മാന്‍)!, ക്രിസ് ഗോപാലകൃഷ്ണന്‍, ഐ.ബി.എസ്.ഗ്രൂപ്പ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, ! എനസ്റ്റ് ആന്‍ഡ് യംഗ് ഡയരക്ടര്‍ രാജേഷ് നായര്‍, ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍, ഐ.ടി. പാര്‍ക്‌സ് സി.ഇ.ഒ. ഋഷികേശ് നായര്‍ എന്നിവരും.

ഗീത ഗോപിഗോപിനാഥിനെപ്പോലുള്ള വിദഗ്ധരെ കേരളത്തിലേ ക്ക് കൂട്ടിക്കൊണ്ടുവന്നതില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ച രഘുറാം രാജന്‍,! ഇതുപോലുള്ള തുടക്കം മുന്നോട്ടുകൊണ്ടുപോ കാന്‍ കഴിഞ്ഞാല്‍ കേരളത്തിന്‍റെ ഭാവി ഭാസുരമായിരിക്കു മെന്നു പറഞ്ഞു. വെറും 1518 ശതമാനം ദേശിയ വരുമാനം ഉണ്ടാക്കുന്ന ഇന്ത്യയിലെ 4050 ശതമാനം വരുന്ന കൃഷിക്കാരെ വ്യവസായതിലെക്കും സേവന മേഖലയിലെക്കും തിരിച്ചു വിടണം എന്നദ്ദേഹം വാദിച്ചു.

സംസ്ഥാന ഐ.ടി. മിഷന്‍ തയ്യാറാക്കിയ എംകേരളം എന്ന മൊബൈല്‍ ആപ്ലിക്കെഷനിലൂടെ 17 വകുപ്പുകളുടെ നൂറിലേറെ സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നാല്‍പതു സേവനങ്ങള്‍! കൂടി ഉടനെ ലഭ്യമാകും.

സമ്മേളനത്തില്‍ കേട്ടത്:

സത്യ നാദല്ല: (വീഡിയോ സന്ദേശം വഴി) ജനങ്ങളെ ശാക്തീ കരിക്കുകയാണ് മൈക്രോസോഫ്റ്റ് പോലുള്ള സ്ഥാപനങ്ങളുടെ ലക്ഷ്യം. ജനങ്ങളുടെ വളര്‍ച്ചക്കായി ടെക്‌നോളജിയെ പരിരം ഭണം ചെയ്യണം. 'കൈസാല' അത്തരമൊരു മൊബൈല്‍ ആപ്ലി ക്കെഷന്‍! ആണ്.

നന്ദന്‍ നിലെകനി: ഇന്ത്യയില്‍ ഡിജിറ്റല്‍ അടിസ്ഥാനത്തിന്‍റെ നെടുംതൂണുകളായ മൊബൈല്‍ ഫോണ്‍, ബാങ്ക് അക്കൌണ്ട്, ആധാര്‍ എന്നിവയുടെ ജനകീയത മുന്നേറ്റത്തിനു പാതയോരു ക്കും.

ഗീത ഗോപിനാഥ്: ചൈനയുമായി താരതമ്യം ചെയ്താല്‍ ഇന്ത്യ യുടെ വളര്‍ച്ച ഒട്ടും പിന്നിലല്ല. എണ്ണവില ഇടിഞ്ഞപ്പോള്‍ മിക്ക രാജ്യങ്ങളും തകര്‍ച്ചയിലായെങ്കിലും ഇന്ത്യക്ക് അത് അനുഗ്രഹം ആയി. ജിഎസ്ടി പിഴവുകള്‍ വന്നിട്ടും കേരളത്തി ന്‍റെ വളര്‍ച്ച ഒരു ശതമാനം ഉയര്‍ന്നു.

എസ്.ഡി.ഷിബുലാല്‍: അണുവിട ഊര്‍ജം നഷ്ടപ്പെടാതെ കാഷ് ലെസ്സ് സൊസൈറ്റി ആയി മാറാന്‍ കേരളത്തിനു കഴിയും. കേരളത്തില്‍ ഇലക്ട്രിക് കാറുകള്‍ ധാരാളമായി ഓടുന്ന കാലം വിദൂരമല്ല.

ഹരിഷ് കൃഷ്ണന്‍: സ്മാര്‍ട്ട് വില്ലെജുകളുടെ ഒരു വലിയ സങ്കേതമാണ് കേരളം. അവിടത്തെ വിശാലമായ വിജ്ഞാന സ്രോതസുകള്‍ ഉപയോഗപ്പെടുത്തി വളരാന്‍ നമുക്ക് കഴിയ ണം.

ദിനു ജോണ്‍ പാറേല്‍: എസ്‌റ്റോനിയയെ കണ്ടു പഠിക്കാം. പരിപൂര്‍ണമായി ഡിജിറ്റലൈസ് ചെയ്തരാജ്യം അതുപോലെ ഇന്ത്യയിലെ സമ്പൂര്‍ണ ഡിജിറ്റലൈസ്ട് സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ എല്ലാവരും ഒന്നിച്ചു യത്‌നിക്കണം.

തോമസ് സക്കറിയ: ഹൃസ്വദൂരത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കത്തക്ക വിധം നമ്മുടെ ട്രാന്‍സ്‌പോര്‍ട്ട് നയം മാറ്റി എഴുതണം. കാലാവസ്ഥാ വ്യതിയാനം, സമുദ്രവിതാനത്തിന്‍റെ ഉയര്‍ച്ച എന്നിവയെ നേരിടാന്‍ കാലേകൂട്ടി തയ്യാറെടുക്കണം.

വിനോദ് വാസുദേവന്‍: ഭൂമി കുറവായതിനാല്‍ കേരളം ഭൂമിയുടെ ഓണര്‍ഷിപ്പില്‍ നിന്ന് യൂസര്‍ഷിപ്പിലേക്ക് ഉടനടി മാറണം.

ജോസഫ് സിറോഷ്( കൊച്ചിയില്‍ ജനിച്ച ആള്‍) !): മൈക്രോസോ ഫ്റ്റിന്‍റെ 'സീയിംഗ് എഐ! ആപ്' അന്ധര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാനും കേള്‍ക്കാനും പരിസരത്തെക്കുറിച്ചു അവ ബോധം ലഭിക്കാനും സഹായിക്കുന്ന ഒന്നാണ്. കറന്‍സിനോ ട്ടുകള്‍ കൈകാര്യം ചെയ്യാനും സഹായിക്കും.

നടെശ് മാണിക്കോത്ത്: ഡ്രോണുകളും പൈലറ്റില്ലാ വിമാനങ്ങ ളും സ്‌പേസ്ഷിപ്പുകളും നിര്‍മ്മിക്കുന്ന ഇക്കാലത്ത് വിദ്യാ ഭ്യാസത്തിലും സ്കില്‍ വികസനത്തിലും ശ്രദ്ധ ഊന്നണം.

ചായ ഓഫര്‍ ചെയ്യുന്ന റോബോട്ട് സമ്മേളന രംഗത്ത് എല്ലാവറെയും അദ്ഭുതപ്പെടുത്തി. രണ്ടായിരം പേരെയാണ് അയ്യായിരം രൂപ റെജിസ്‌ട്രെഷന്‍ ഫീ വാങ്ങി സമ്മേളനത്തിനു ക്ഷണിച്ചത്. അപേക്ഷകര്‍ കൂടിയതിനാല്‍ അഞ്ഞൂറ് പേരെകൂടി മറ്റൊരു ഹാളില്‍ വീഡിയോ സൗകര്യങ്ങളോടെ ഇരുത്തേണ്ടി വന്നു.

കേരളത്തിന്‍റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്രട്ടറി എം. ശിവശങ്കറുടെ സംഘാടനചാതുര്യം സമ്മേളനത്തില്‍ നിറഞ്ഞു നിന്നു.
കൊച്ചിയിലെ ഫ്യുച്ചര്‍ സമ്മേളനത്തിന്‍റെ മുന്‍നിര.
വി.കെ.മാത്യൂസ്, എസ്.ഡി. ഷിബുലാല്‍, ! മുഖ്യമന്ത്രി പിണറായി, ചീഫ്‌സെക്രട്ടറിപോള്‍ ആന്റണി, ഋഷികേശ് നായര്‍
ഹാര്‍വാര്‍ഡിലെ ഗീതാ ഗോപിനാഥ്.
സമ്മേളനത്തിന് നേതൃത്വം നല്‍കിയ അമേരിക്കന്‍ മലയാളികള്‍.
രഘുറാം രാജന്‍
സത്യ നാരായണ നാദല്ല വീഡിയോ വഴി
വി.കെ.മാത്യൂസ്, അരുണ്‍ എം. കുമാര്‍, പൂര്‍ണിമ കുമാര്‍, ഗീതാ ഗോപിനാഥ്
ഷിബുലാല്‍, ക്രിസ് ഗോപാലകൃഷ്ണന്‍, രാജേഷ് നായര്‍;, ഇന്‍സെറ്റ്: എം.ശിവശങ്കര്‍.
പ്രതിനിധികള്‍ 'മാജിക് വാളി'ല്‍ സ്വന്തം ചിത്രങ്ങള്‍ നോക്കുന്നു.
ചായ നല്‍കാന്‍ റോബോട്ട്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആരാണ്‌ ലക്ഷദ്വീപിനെ രക്ഷിക്കേണ്ടത്? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ 83)

പ്രകൃതി എത്ര സുന്ദരം! (ഫ്‌ളോറിഡാക്കുറിപ്പുകള്‍-2: സരോജ വര്‍ഗ്ഗീസ്, ഫ്‌ളോറിഡ)

സ്റ്റേ അറ്റ് ഹോം ലംഘിച്ചതാര് ? (ജോര്‍ജ് തുമ്പയില്‍)

സ്റ്റീവൻ ഓലിക്കര വിസ്കോൺസിനിൽ നിന്ന് യു.എസ. സെനറ്റിലേക്ക് മത്സരിക്കാൻ സാധ്യത തേടുന്നു

വെളിച്ചമില്ലാതെ ഉയിർക്കുന്ന നിഴലുകൾ! (മൃദുമൊഴി-12: മൃദുല രാമചന്ദ്രൻ)

വാക്‌സീന്‍ നയത്തില്‍ മോദിയുടെ മലക്കം മറിച്ചിലും കോടതി ഇടപെടലും പതിനായിരങ്ങളുടെ മരണവും (ദല്‍ഹികത്ത്: പി.വി. തോമസ്)

ന്യു യോർക്ക് പോലീസിൽ ആദ്യ ഇന്ത്യൻ ഡെപ്യുട്ടി ഇൻസ്പെക്ടറായി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി 

നേഹ ചെമ്മണ്ണൂർ: കാനഡയിൽ നിന്നൊരു നക്ഷത്രം  (അനിൽ പെണ്ണുക്കര)

സിൻഡ്രല്ല (അംബിക മേനോൻ, മിന്നാമിന്നികൾ - 4)

വായനകൊണ്ട് പൂരിപ്പിക്കേണ്ട ഒരു ജിഗ്സോ പസിൽ (ഡോ. സ്വപ്ന സി. കോമ്പാത്ത്, ദിനസരി -32)

അച്ഛന്റെ വിശ്വാസങ്ങൾ (രാജൻ കിണറ്റിങ്കര)

ക്രൈസ്തവ നേതാക്കൾ എവിടാരുന്നു ഇതുവരെ... (ഉയരുന്ന ശബ്ദം-37: ജോളി അടിമത്ര)

ആ കലവറ അടച്ചു; സേവനത്തിനു പുതിയ മാതൃകയായി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച്

കെ പി സി സിയുടെ അമരത്ത് ഇനി 'കെ.എസ്': കണ്ണൂരിന്റെ സ്വന്തം പോരാളി (സിൽജി ജെ ടോം)

നൂറിന്റെ നിറവിൽ പത്മഭൂഷൻ പി.കെ വാര്യർ (യു.എ നസീർ, ന്യൂയോർക്ക്)

ഒറ്റപ്പാലം ബസ്സ് താവളം (ശങ്കർ ഒറ്റപ്പാലം)

പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (അവസാന ഭാഗം ഡോ. പോള്‍ മണലില്‍)

ചൈനയുടെ സിനോഫാം കോവിഡ് -19 വാക്‌സിന്റെ ഫലപ്രാപ്തി സംശയത്തില്‍(കോര ചെറിയാന്‍)

വികൃതി വരുത്തിവെച്ച വിന (ബാല്യകാല ഓർമ്മകൾ 3: ഗിരിജ ഉദയൻ)

തേയില തോട്ടം: കടുപ്പത്തിൽ തുടരുന്ന പ്രതിസന്ധി-2 (ബോസ്.ആർ.ബി)

പത്രധര്‍മ്മം എന്താണ് ? (ലേഖനം: സാം നിലമ്പള്ളില്‍)

നേഴ്‌സുമാരെ ചുമ്മാ ചൊറിയല്ലേ! വിവരം അറിയും (ഡോ.മാത്യു ജോയിസ്, ലാസ് വേഗാസ്)

ചോബെ നദിയിലൂടെ നമീബിയയും കടന്ന് (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 11: ജിഷ.യു.സി)

ദൈവം ചിരിക്കുന്നു (തോമസ് കളത്തൂർ)

ചിന്ന ചിന്ന ആശൈ പാടി വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല (കുര്യൻ പാമ്പാടി)

ലക്ഷദ്വീപില്‍ വികസനമോ കാവി-കച്ചവട-ഫാസിസ്റ്റ്-ജനാധിപത്യ വിരുദ്ധ അജണ്ടയോ? (ദല്‍ഹികത്ത് : പി.വി.തോമസ് )

Lions Club International gets a new leadership as James Varghese becomes the governor-elect for California

കൊച്ചുമ്മന്‍ ടി. ജേക്കബ് - സംഘടനാ പ്രവര്‍ത്തനത്തിന്റെ മഹത്തായ മാതൃക (ജെ. മാത്യൂസ്)

ഉള്ളി മൂപ്പിച്ചതും, മൊളക് വർത്ത പുളീം, ഒരു പൂള് ഉപ്പുമാങ്ങയും (മൃദുമൊഴി 11: മൃദുല രാമചന്ദ്രൻ)

പരിസ്ഥിതിക്ക് ഒരാമുഖം (ലോക പരിസ്ഥിതി ദിനം-ജോബി ബേബി,  കുവൈറ്റ്)

View More