-->

EMALAYALEE SPECIAL

കൊലക്ക് കൊല കിരാതം, കൊലയാളിയെ നന്നാക്കി എടുക്ക ണമെന്നു തസ്ലിമ നസ്രീന്‍ (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി

Published

on

ജമ്മു കാശ്മീരിലെ കത്തുവയില്‍ മാനഭംഗം ചെയ്തു കൊന്ന മുസ്ലിം പെണ്‍കുട്ടിയുടെ ഘാതകനെ തൂക്കികൊന്നതുകൊണ്ട് എന്തുമെച്ചം! ഇനി അവര്‍ പന്ത്രണ്ടു വയസ്സില്‍ കവിഞ്ഞവരെ  മാനഭംഗപ്പെടുത്തി കൊല്ലും. അത്തരം ഘാതകരെ നന്നാക്കി എടുക്കാനാണ് സമൂഹം ശ്രമിക്കേണ്ടത്.

'ജെസ്സിക്ക ലാലിനെ കൊന്ന മനു ശര്‍മയോട് ജെസിക്കയുടെ സഹോദരി സാബ്‌റിന ക്ഷമിച്ചത് ഈ അടുത്ത ദിവസമാണ്. അയാള്‍ ഇനി ജീവിതാന്ത്യത്തോളം ജെസിക്കയോട് നന്ദിയുള്ളവനായിരിക്കും. ജയിലില്‍ നിന്ന് വിട്ടാല്‍ അയാള്‍ സഹജീവികളില്‍ ആരെയും ഉപദ്രവിക്കാതെ കഴിയുമെന്നാണ് എന്റെ വിശ്വാസം.'

ഇതൊക്കെ പറയുന്നതു ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീന്‍. 24വര്‍ഷമായി ജന്മനാട്ടിന് പുറത്ത് അഭയം തേടിയിരിക്കുന്ന ആ അമ്പത്തഞ്ചുകാരി, ബംഗ്ലാദേശ് കഴിഞ്ഞാല്‍ തനിക്കു ഏറ്റം പ്രിയപ്പെട്ട നാട് ബംഗാള്‍ ആണെന്ന് പറയുന്നു. 'ഇന്ത്യ ബംഗ്ലാദേശിനെക്കാള്‍ സഹിഷ്ണതയുള്ള നാടാണ്. ഇവിടെ ആരും മുസ്ലിംകളെ കൂട്ടക്കുരുതി കഴിക്കാന്‍ ഒരുംപെട്ടിറങ്ങുന്നില്ല.'

കൊല്‍ക്കട്ടയും ഡല്‍ഹിയും കഴിഞ്ഞാല്‍ തസ്ലിമ വീണ്ടും വീണ്ടും വരാന്‍! ഇഷ്ട്ടപ്പെടുന്ന ഇടം കേരളമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഇതെഴുതുമ്പോഴും അവര്‍ കേരളത്തില്‍ ആണ്. ലജ്ജ ഉള്‍പ്പെടെയുള്ള അവരുടെ പ്രധാന പുസ്തകങ്ങള്‍ എല്ലാം തന്നെ മലയാളത്തില്‍ വന്നുകഴിഞ്ഞു. നാല്‍പതെണ്ണം! എഴുതി. ഇനി വരാനുള്ളത് 'സ്പ്‌ളിറ്റ്' (വിഭജനം) എന്ന പുതിയ പുസ്തകം.

'അത് ഇംഗ്ലീഷില്‍ ഇറങ്ങി ഉടന്‍ തന്നെ രണ്ടാം പതിപ്പും വേണ്ടി വന്നുവെന്ന് പ്രസാധകര്‍ പെന്‍ഗ്വിന്‍ എന്നെ അറിയിച്ചതു അടുത്ത ദിവസമാണ്. ഞാന്‍ അതില്‍ ത്രില്ലടിച്ചു ഇരിക്കയാണ്. അതിന്റെ അര്‍ഥം വിഭജനത്തിനും സ്ത്രീവിദ്വേ ഷത്തിനും  മതതീവ്രതക്കും എതിരെ ഞാന്‍ നടത്തുന്ന പോരാ ട്ടം ജനം അംഗീകരിക്കുന്നു എന്നുകൂടി ആണല്ലോ' അവര്‍ ട്വിറ്ററില്‍! കുറിച്ചു.

പുസ്തകോല്‍സവങ്ങളും പുസ്തകപ്രകാശനങ്ങളുമായി ബന്ധപെട്ടാണ് തസ്ലിമ കേരളത്തില്‍ ചുറ്റി സഞ്ചരിക്കുന്നത്. ഇടയ്ക്കു തിരുവന്തപുരത്ത് ആര്‍ക്കിടെക്ചര്‍ പഠിക്കുന്ന കുട്ടികളുടെ ദേശിയ സംഗമത്തില്‍ അവര്‍ മുഖ്യ പ്രസംഗം  നടത്തുകയും ചെയ്തു.

മെഡിക്കല്‍ ഡോക്ടറുടെ മകളായി! ജനിച്ചു മൈമെന്‍സിംഗ് ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ തസ്ലിമ ചെറുപ്പം മുതലേ ധാരാളം വായിച്ചു പഠിച്ചു വളര്‍ന്ന സ്വതന്ത്ര ചിന്താഗതിയുള്ള ആളാണ്. ബംഗ്ലാദേശ് യുദ്ധകാലത്ത് അമ്മയും സഹോദരങ്ങളുമായി പ്രാണരക്ഷാര്‍ഥം ഓടിനടന്ന കഥ അവര്‍ നോവലുകളില്‍ വിവരിക്കുന്നുണ്ട്.

മതതീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിന്റെ പാശ്ചാത്തലത്തില്‍ രൂപമെടുത്ത ലജ്ജാകരമായ സ്ഥിതിവിശേഷമാണ് ആദ്യ നോവലില്‍ തസ്ലിമ വിവരിക്കുന്നത്. തീവ്രവാദികള്‍ സല്‍മാന്‍ ഖുര്‍ഷിയോടെന്നപോലെ തസ്ലിമയെയും വേട്ടയാടി. നാടിവിട്ടു പോകണമെന്ന് അധികാരികള്‍ അവരോടു ആജ്ഞാപിച്ചു. അന്നു മുതല്‍ ഓട്ടമാണ്. ഇന്ത്യയിലും യുറോപ്പിലും അമേരിക്കയിലും കഴിഞ്ഞു. ഒടുവില്‍ മാതൃ ഭാഷയുടെ ഇടമായ ബംഗാളിലേക്ക് മടങ്ങി. ഡല്‍ഹിയില്‍ വീടുണ്ട്.

ആനുകാലിക പ്രശ്‌നങ്ങളില്‍ തസ്ലിമയുടെ കുറിക്കു കൊള്ളുന്ന അഭിപ്രായങ്ങളില്‍ ചിലത് ചുവടെ:

മാനഭംഗം, കൊല: ഏതാനും പേരാണ് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊന്നത്. നൂറുകണക്കിന് ആളുകള്‍ അവരെ പിന്തുണക്കാനുണ്ടായിരുന്നു. പക്ഷെ ദശലക്ഷങ്ങള്‍ അവരോടു പ്രതിഷേധിച്ചു. പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല.

വധശിക്ഷ: സ്ത്രീകളോടുള്ള പാതകങ്ങള്‍ വധശിക്ഷ കൊണ്ട് കുറയണമെന്നില്ല. ഞാന്‍ വധശിക്ഷക്ക് എതിരാണ്. 148 രാജ്യങ്ങള്‍ അത് നിരോധിച്ചു കഴിഞ്ഞു. ബാക്കിയും പിറകെ വരുന്നു.

കാത്തുവ, ഉന്നാവോ: ഈ സംഭവങ്ങളെ മതവുമായി കൂട്ടികുഴക്കേണ്ട കാര്യമില്ല. എല്ലാ മതങ്ങളിലും  ദൈവവിശ്വാസികള്‍ പാതകം ചെയ്യുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലും. പള്ളികളിലും അമ്പലങ്ങളിലും ഇത് നടക്കുന്നു.  

ഹിന്ദുവോ മുസ്ലിമോ: ഒരു ഹിന്ദു ഒരു മുസ്ലിം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്നു എന്ന് വിലപിച്ചിട്ട് കാര്യമില്ല. ഇവിടെ ഹിന്ദുക്കള്‍ മുസ്ലിംകളെക്കാളേറെ ഹിന്ദുക്കളെയാണ് പീഡിപ്പിക്കുന്നത്.

രാജഭരണം: നമുക്ക് രാജഭരണം അവസാനിപ്പിക്കാം. എലിസ ബത്ത് രാജ്ഞി ജീവിച്ചിരിക്കുന്ന കാലത്തോളം രാജ്ഞിയായി തുടരട്ടെ. അവസാനത്തെ രാജ്ഞിയായി.

മുസ്ലിം വാഴ്ച: കഠിനമായ ഇസ്ലാമിക വാഴ്ച്ച നടത്തുന്ന സൗദി അറേബ്യ പോലും മാറുകയാണ്. അവിടെ സിനിമാ തീയേറ്ററുകള്‍ തുറക്കുന്നു. അവരും അവരെ അനുകരിച്ചു കിരാതവാഴ്ച നടത്തിയ മറ്റു രാജ്യങ്ങളും മാറേണ്ടി വരും.

തസ്ലിമ: മാനവികതയുടെ മുഖം
കേരളത്തില്‍ പോലീസ് സംരക്ഷണ വലയത്തില്‍
കാത്തുവ കൊലക്കെതിരെ ശ്രീനഗറിലെ സ്‌കൂള്‍കുട്ടികള്‍
തസ്ലിമയുടെ പുസ്തകങ്ങള്‍ മലയാളത്തില്‍
കെ.സച്ചിതാനന്ദനോടൊപ്പം
കോഴിക്കോട്ടെ ഒരു ആരാധിക
തിരുവനന്തപുരത്ത് ഡോ.മീന ടി.പിള്ളയുടെ കൂടെ
അരുന്ധതി റോയിയുടെ പുതിയ നോവലുമായി
ഒരു മലയാളി ഡോക്ടറുടെ കുടുംബത്തില്‍
വാഗമണ്ണില്‍ കൊലഹലമേട്ടിലെ പൈന്‍മരക്കാട്ടില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

കലയും ജീവിതവും, ഇണങ്ങാത്ത കണ്ണികൾ (ശ്രീമതി ലൈല അലക്സിന്റെ “തിരുമുഗൾ ബീഗം” നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)

ചിരിയുടെ തിരുമേനി മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)

കോവിഡിനും കോൺഗ്രസ്സിനും നന്ദി! (ബാബു പാറയ്ക്കൽ)

വാത്മീകവും ബി ഡി എഫും (ജിഷ.യു.സി)

തുടർ ഭരണം എന്ന ചരിത്ര സത്യത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ (ജോസ് കാടാപുറം)

നിയമസഭയിലെ  മഞ്ഞുമാസപ്പക്ഷി (രവിമേനോൻ)

കോൺഗ്രസിന്റെ സ്ഥിതി: ഇരുട്ടുകൊണ്ട് അടക്കാനാവാത്ത ദ്വാരങ്ങൾ (ധർമ്മരാജ് മടപ്പള്ളി)

ക്യാപ്ടന്‍ തന്നെ കേരളം ഭരിക്കട്ടെ (സാം നിലമ്പള്ളില്‍)

വി കെ കൃഷ്ണമേനോന്‍; മലയാളിയായ വിശ്വപൗരൻ...(ജോയിഷ് ജോസ്)

തമിഴ്‌നാട്ടിൽ ദ്രാവിഡരാഷ്ട്രീയം കടിഞ്ഞാൺ വീണ്ടെടുക്കുന്നു

അന്നദാനം സമ്മതിദായകരെ സ്വാധീനിച്ചോ? (വീക്ഷണം:സുധീർ പണിക്കവീട്ടിൽ )

View More