മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സമാഹരിച്ച ഒരു ലക്ഷത്തി എണ്‍പതിനായിരത്തി ഒരുനൂറ്റി എഴുപത്തിനാല് ഡോളര്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി.
ദുരിതാശ്വാസ ഫണ്ടുമായി സഹകരിച്ച എല്ലാവരോടും രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ നന്ദി രേഖപ്പെടുത്തി. രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ജാതിമതഭേദമെന്യേ സംഘടനകളുടെയും ഇടവകകളുടെയും നല്ല മനസുള്ള എല്ലാവടെയും സഹകരണത്തോടെ സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുന്നോട്ട് വന്ന കേരളജനതയെ അഭിനന്ദിക്കുന്നതായി സര്‍ക്കുലറിലൂടെ ബോസ്കോ പിതാവ് അറിയിച്ചു. പ്രളയസമയത്ത് കേരളത്തിലുണ്ടായി ന്ന പിതാവ് വിവിധ ദുരിതാശ്വാസ ക്യാന്പുകള്‍ സന്ദര്‍ശിച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍