സിഡ്നി: മലയാളത്തിന്റെ പ്രിയ സംഗീതജ്ഞന് ഔസേപ്പച്ചന് അവതരിപ്പിക്കുന്ന സംഗീത നിശ ഒക്ടോബര്‍ ഏഴിന് സിഡ്നിയില്‍ നടക്കും. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന സമാഹരാണാര്‍ത്ഥം നടത്തുന്ന സംഗീത പരിപാടി സിഡ്നിയിലെ ആര്‍ട്ട് കലക്ടീവ് കലാ സംഘമാണ് സംഘടിപ്പിക്കുന്നത്. സംഗീത നിശയിലൂടെ സമാഹരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
സിഡ്നിയിലെ മലയാളി ഓര്‍ക്കസ്ട്രയുടെ അകന്പടിയോടെ അരങ്ങേറുന്ന സംഗീത പരിപാടിയില്‍ ഔസേപ്പച്ചന് തന്റെ പ്രശസ്ത ഗാനങ്ങള്‍ വയലിന് തന്ത്രികളിലൂടെ പുനരവതരിപ്പിക്കും . സംഗീതാനുഭവങ്ങള്‍ ശ്രോതാക്കളുമായി പങ്കുവെച്ചുകൊണ്ട് ഔസേപ്പച്ചന് അവതരിപ്പിക്കുന്ന സംഗീത നിശയില്‍ ഔസേപ്പച്ചന് സംഗീത സംവിധാനം നിര്‍വഹിച്ച ഹിറ്റ് ഗാനങ്ങള്‍ സിഡ്നിയിലെ ഗായകര്‍ ആലപിക്കും .
ധന്‍സി, നീലു ജോര്‍ജ്, ടിനു സൈമണ്‍, ടിന്റു അന്ന, വിമല്‍ വിനോദ്, സൂരജ് കുമാര്‍, ബേസില്‍ ഫെര്‍ണാണ്ടസ്, സനീര്‍ എന്നിവരുടെ ആലാപനങ്ങള്‍ക്ക് സുരേഷ് കുട്ടിച്ചന് കീബോര്‍ഡ്, റ്റോം ലിയാസ്കീബോര്ഡ്, മനോജ് തബല, പോള്‍ കൊച്ചുകുടി ഗിറ്റാര്‍, സ്മിത, സാജന് വയലിന് എന്നിവര്‍ ഓര്ക്കസ്ട്രേഷന് നിര്‍വഹിക്കും .
ടിക്കറ്റുകള്‍ (സിംഗിള്‍: ഡോളര്‍ 20, ഫാമിലി: ഡോളര്‍ 50) ലഭിക്കുന്നതിന് ബന്ധപ്പെടുക: കെ.പി.ജോസ് 0419306202, അജി 0401752287, സന്തോഷ് ജോസഫ് 0469897295, റോയ് വര്‍ഗീസ് 0405273024, വിമല്‍ വിനോദ്0452045282.
റിപ്പോര്‍ട്ട്: സന്തോഷ് ജോസഫ്