ടൗണ്‍സ്വില്‍: പ്രഥമ ടൗണ്‍സ്വില്‍ ഓള് ഓസ്ട്രേലിയ വടംവലി ചാന്പ്യന്ഷിപ്പില് ബ്രിസ്ബെന് സെവന്‍സ് ജേതാക്കള്‍. അത്യന്തം വാശിയേറിയ മത്സരത്തില്‍ ഗോള്‍ഡ് കോസ്റ്റ് യുണൈറ്റഡിനെയാണ് ബ്രിസ്ബെന് പരാജയപ്പെടുത്തിയത്. ആതിഥേയരായ ടൗണ്‍സ്വില്‍ ടസ്കേഴ്സ് മൂന്നാംസ്ഥാനക്കാരായി.
ടോമി മാത്യു ക്യാപ്റ്റനായ ബിസ്ബെന്‍ ടീമില്‍ ഡെന്നീസ് ജോര്‍ജ്, സിബി ജോര്‍ജ്, ജെസ്വിന് ജോസ്, ആദര്‍ശ് മിലന്, ലിയോ അഗസ്റ്റിന്, സിബിന് ജോസ് എന്നിവര്‍ അംഗങ്ങളായിരുന്നു. ഷിന്‍സണ്‍ കുര്യന് ക്യാപ്റ്റനായ ഗോള്‍ഡ് കോസ്റ്റ് ടീമില്‍ അബ്രഹാം കെ. വര്‍ഗീസ്, സിന്‍സണ്‍ ബാബു, റീജു ജെയിംസ്, അജുമോന് പോള്‍, ജിജോ തോമസ്, നിജോ ആന്റണി, ജിബി പോള്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.
ബിനില്‍ ബേബിയായിരുന്നു ടൗണ്‍സ്വില്‍ ക്യാപ്റ്റന്‍. ഡെന്നീസ് ജോര്‍ജും ടോമി മാത്യുവും മികച്ച കളിക്കാരായി. നല്ല പരിശീലകനായി ജിജിന് ജോസ് ചാലയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ടൗണ്‍സ്വില്‍ മലയാളി അസോസിയേഷന് സംഘടിപ്പിച്ച മത്സരം ടൗണ്‍സ്വില്‍ മേയര്‍ ജെന്നി ഹില്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് 2001, 1001, 501 ഡോളര്‍ വീതം കാഷ് അവാര്‍ഡും ട്രോഫികളും ജോണി മേച്ചേരില്‍ സമ്മാനിച്ചു.
റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്