America

മൂല്യമാലിക- 6 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

Published

on

51)സ്വന്തമായുള്ളനുഭവ
മാണുസാക്ഷാലറിവെടാ;
ഗര്‍ഭമാകാത്ത മങ്കയ്ക്ക്
പ്രസവജ്ഞാനമെങ്ങനെ?

52)കൊച്ചു മുട്ടകളിടുന്ന കുക്കുടം
ഒച്ചവച്ചുഭുവനം മുടിച്ചിടും
ടമച്ചമാര്‍ന്ന പെരുമുട്ടയിടുന്നോ-
ര്‍ക്കൊച്ചയില്ല, തു മഹത്വലക്ഷണം.

53) വരവില്‍ കണ്ണുവച്ചിട്ട്
ചെലവാക്കണമാരുമേ,
ചെലവേറിക്കഴിഞ്ഞെന്നാല്‍
നിലയില്ലാതെയായിടും.

54) ഔഷധം നല്ലതെങ്കിലോ
വില നല്ലതു വാങ്ങുക,
പച്ചവെള്ളം കൊടുത്തെന്നാല്‍
വില വാങ്ങിനശിച്ചിടാം.

55) ന്യായം കയ്യില്‍ കുറവെങ്കില്‍
രണ്ടു കാര്യങ്ങള്‍ ചെയ്യുക;
ശബ്ദമേറ്റമുയര്‍ത്തീട്ട-
ങ്ങോട്ടവായിട്ടു നിര്‍ത്തുക.

56) കാപ്പിനൂറു കുടിക്കിലും ചോര്‍
ശാപ്പിടേണ്ടതനിര്‍വ്വാര്യമാണെടോ;
പൂര്‍ണ്ണസംഖ്യയൊടു ചേര്‍ന്നു നില്‍ക്കിലേ
പൂജ്യരാജിവിലയുള്ളതായ് വരൂ.

57)അല്പമകലെയുമക്കരെയുമുള്ള
തില്പായ കാര്യങ്ങളൊക്കെയാകര്‍ഷകം
അപ്രാപ്യമായതു പ്രാപ്യമാവോളമേ
സുപ്രഭമായതു തോന്നുകുള്ളൂ നൂനം.

58)രക്ഷണം വേണ്ടാത്ത നേരമൊക്കെയും
രക്ഷണമേകാനായനേകരുണ്ടാം
വേണുന്ന നേരത്തു സഹായമേകാന്‍
ആരും വരില്ലെന്നതു നിത്യസത്യം!

59) സ്തുതികള്‍ നേടുന്നു സൗഹൃദം
സത്യം നേടുന്നു ശത്രുത
സത്ദൂത്യങ്ങളെ നല്‍കുക
സത്ജീവിതത്തെക്കാട്ടുക!

60)ഹനനഹോമയാഗങ്ങള്‍
കൊലക്കുറ്റവിവര്‍ദ്ധകം
അതിനേക്കാളേറെന്ന്
ഹൃദയോള്‍ത്താപമോര്‍ക്കുക!

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാദരക്ഷ (കഥ: നൈന മണ്ണഞ്ചേരി)

പുസ്തക പരിചയം : പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍ (എഴുതിയത് :സന്തോഷ് നാരായണന്‍)

എന്റെ ആത്മഹത്യ ഭീരുത്വത്തിന്റെ അടയാളമല്ല (കവിത: ദത്താത്രേയ ദത്തു)

ഞാൻ കറുത്തവൻ (കവിത : രശ്മി രാജ്)

മനുഷ്യ പുത്രന് തല ചായ്ക്കാൻ ? (കവിത: ജയൻ വർഗീസ്)

കഴുകജന്മം(കവിത : അശോക് കുമാര്‍ കെ.)

ചുമരിലെ ചിത്രം: കവിത, മിനി സുരേഷ്

Hole in a Hose (Poem: Dr. E. M. Poomottil)

അമ്മിണിക്കുട്ടി(ചെറുകഥ : സിജി സജീവ് വാഴൂര്‍)

മോരും മുതിരയും : കുമാരി എൻ കൊട്ടാരം

വിശക്കുന്നവർ (കവിത: ഇയാസ് ചുരല്‍മല)

ഛായാമുഖി (കവിത: ശ്രീദേവി മധു)

ഓർമ്മയിൽ എന്റെ ഗ്രാമം (എം കെ രാജന്‍)

ഒഴിവുകാല സ്വപ്നങ്ങൾ (കവിത : ബിജു ഗോപാൽ)

പൊട്ടുതൊടാൻ ( കഥ: രമണി അമ്മാൾ)

ഒരു നറുക്കിനു ചേരാം (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം) (സുധീര്‍ പണിക്കവീട്ടില്‍)

ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)

സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം) - കവിത: ജോയ് പാരിപ്പള്ളില്‍

ആശംസകൾ (കവിത: ഡോ.എസ്.രമ)

പാലിയേറ്റീവ് കെയർ (കഥ : രമേശൻ പൊയിൽ താഴത്ത്)

അവൾ (കവിത: ഇയാസ് ചുരല്‍മല)

ഉല(കവിത: രമ പ്രസന്ന പിഷാരടി)

ചിതൽ ( കവിത: കുമാരി എൻ കൊട്ടാരം )

നോക്കുകൂലി (കഥ: സാം നിലമ്പള്ളില്‍)

ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍......(കവിത: അശോക് കുമാര്‍.കെ.)

കാഴ്ച്ച (കഥ: പി. ടി. പൗലോസ്)

ഉറുമ്പുകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)

ജീവിതപുസ്തകം (രാജൻ കിണറ്റിങ്കര)

ലോലമാം ക്ഷണമേ വേണ്ടു... (കഥ രണ്ടാം ഭാഗം: ജോസഫ്‌ എബ്രഹാം)

ആട്ടവിളക്ക് (പുസ്തകപരിചയം : സന്ധ്യ എം)

View More