Image

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

Published on 30 December, 2018
മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യുഡെല്‍ഹി: രാജ്യമെമ്പാടുമായി വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്ന മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. ഒരുമിച്ച് മൂന്നുവട്ടം മൊഴിചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് മൂന്നുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ലോക്സഭയില്‍ വ്യാഴാഴ്ച ബില്‍ പാസാക്കിയിരുന്നു. ബില്ലിനെതിരെ പ്രതിപക്ഷ എതിര്‍പ്പും ശക്തമായിരുന്നു. 
എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് മുന്‍തൂക്കമുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കല്‍ സര്‍ക്കാരിന് എളുപ്പമല്ല. കഴിഞ്ഞ വര്‍ഷം രാജ്യസഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ബില്‍ പിന്‍വലിക്കാതെയാണ് നിലവിലുള്ള ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ അവതരിപ്പിക്കുന്നത്. ലോക്സഭ പാസക്കിയ പുതിയ ബില്ലും നിലവിലുള്ള ഓര്‍ഡിനന്‍സും തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിരാകരണ പ്രമേയം അവതരിപ്പിക്കും. 
എന്നാല്‍ ബില്ല് പാസായില്ലെങ്കിലും അവതരിപ്പിക്കുക എന്നതിലൂടെ വലിയ രാഷ്ട്രീയ ലക്ഷ്യമാണ് ബിജെപി മുമ്പില്‍ വെക്കുന്നത്. മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് മുസ്ലീം പ്രീണനമാണെന്നുള്ള പ്രചരണത്തിന് ബിജെപിക്ക് തുടക്കമിടാന്‍ കഴിയും. ഇത് അടുത്ത തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വലിയ ആയുധമാകും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക