ചാഞ്ഞുറങ്ങുമീ പിഞ്ചോമനകള്‍- (സിമി അബ്ദുള്‍ കരീം)

സിമി അബ്ദുള്‍ കരീം Published on 10 January, 2019
ചാഞ്ഞുറങ്ങുമീ പിഞ്ചോമനകള്‍- (സിമി അബ്ദുള്‍ കരീം)
ചുറ്റുമെന്തെന്നറിയാതെ ഏതൊ നിദ്രയിലൊഴുകിയങ്ങനെ
മന്ത്രിക്കുന്നീ ചിത്രമിതാ കാതുകളില്‍
ഒരു പിടിയിലൊതുങ്ങുന്ന വരികളുമായ്!

കൊടും കാറ്റിനേയും അലറും തിരകളേയും
തടയു മഗ്നിയായ് മാറുമീ ഹൃദയം
ആഴും നിദ്രയിലൊഴുകി ഞാനമ്മതന്‍
മൃദുകര സ്പര്‍ശനമേല്‍ക്കുന്ന തീരം
ഹൃദയ താളത്തിലലിയുന്ന സമയം...

കൊടും തിരതിങ്ങിയിളകുന്നതെങ്ങോ?
കൊടും പേമാരിയിളകുന്ന തെങ്ങോ?
കൊടും ഗര്‍ത്തങ്ങളിരമ്പുന്ന തെങ്ങോ?
 ഒന്നു മറിയാതെ ചായുന്ന തീരം
ഒന്നു മറിയാതെ ചായുമീ ഹൃദയം...

ചാഞ്ഞുറങ്ങുമീ പിഞ്ചോമനകള്‍- (സിമി അബ്ദുള്‍ കരീം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക